For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഞാൻ രാവിലെ ഇട്ട ഷർട്ട് വൈകിട്ട് ഗോകുൽ ഇടും, ഞാൻ മോട്ടിവേറ്റ് ചെയ്ത് വിട്ടതാണ്'; ​ഗോകുലിനെ കുറിച്ച് ധ്യാൻ!

  |

  മലയാള സിനിമയിലെ യുവതാരനിരയിൽ പ്രമുഖരായ രണ്ട് താരപുത്രന്മാരാണ് ധ്യാൻ‌ ശ്രീനിവാസനും ​ഗോകുൽ സുരേഷും. രണ്ടുപേരും ആദ്യമായി ഒരുമിച്ച് അഭിനയിച്ച സായാഹ്ന വാർത്തകൾ എന്ന സിനിമ കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിൽ എത്തിയത്.

  അരുണ്‍ ചന്ദുവാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. സോഷ്യോ പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, മകരന്ദ് ദേശ്പാണ്ഡേ, ശരണ്യ ശര്‍മ, ആനന്ദ് മന്മഥന്‍ തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്.

  Also Read: 'പൈലറ്റ് വരെ വന്ന് കല്യാണം ആലോചിച്ചിരുന്നു, പക്ഷെ കാര്യത്തോട് അടുക്കുമ്പോൾ എനിക്ക് ഭയം വരും'; ഹനാൻ പറയുന്നു

  ഡി 14 എന്‍റര്‍ടെയ്ന്‍‍മെന്‍റ്സിന്‍റെ ബാനറില്‍ മഹ്ഫൂസ്.എം.ഡിയും നൗഷാദ്.ടിയും ചേര്‍ന്നാണ് സിനിമ നിർമിച്ചിരിക്കുന്നത്. സിനിമയ്ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. സിനിമയുടെ ചിത്രീകരണ വേളയിൽ നടന്ന ചില രസകരമായ സംഭവങ്ങളെ കുറിച്ച് ഇരുവരും കഴിഞ്ഞ ദിവസം ഫിലിമി ബീറ്റ് മലയാളം അടക്കമുള്ള മാധ്യമങ്ങളുമായി നടത്തിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.

  അടി കപ്യാരേ കൂട്ടമണിയുടേയും മുദ്ദു​ഗൗവിന്റേയും ഷൂട്ട് അടുത്ത് അടുത്തുള്ള പ്രദേശങ്ങളിലാണ് നടന്നതെന്നും ദാരിദ്രം കൊണ്ട് താൻ രാവിലെ ഇട്ട ഷർട്ട് വൈകിട്ട് ഗോകുൽ മുദ്ദു​ഗൗവിൽ ഇട്ട് അഭിനയിക്കുകയായിരുന്നുവെന്നും ധ്യാൻ പറഞ്ഞു.

  Also Read: 'കോമഡി സ്കിറ്റിനെതിരെ റിയാസ് സലീം, ആരെയും പോസ്റ്റാക്കാൻ താൻ വിചാരിച്ചിട്ടില്ലെന്ന് ദിൽഷ'; വീഡിയോ വൈറൽ!

  സരസമായി സംസാരിക്കാറുള്ള ധ്യാനിന്റെ പുതിയ അഭിമുഖവും ഇപ്പോൾ വൈറലാണ്. സായാഹ്ന വാർത്തകൾ എന്ന സിനിമയിൽ മാധ്യമ പ്രവര്‍ത്തകന്റെ വേഷത്തിലാണ് ധ്യാന്‍ എത്തുന്നത്.

  'ആദ്യമയി അഭിനയിച്ച മുദ്ദുഗൗ എന്ന ചിത്രത്തില്‍ എന്റെ ആദ്യത്തെ ഷോട്ട് എടുക്കാന്‍ പോയത് ധ്യാന്‍ പ്രധാന വേഷത്തില്‍ എത്തിയ അടി കപ്യാരെ കൂട്ടമണിയുടെ സെറ്റില്‍ ആയിരുന്നു.'

  'അങ്ങനെ നോക്കുമ്പോള്‍ ധ്യാന്‍ എന്റെ ജേഷ്ഠനും ഗുരുസ്ഥാനീയനുമായിട്ടാണ് ഞാൻ‌ കാണുന്നത്. എന്റെ ആദ്യത്തെ ഷോട്ട് എടുക്കുമ്പോൾ മുകേഷ് ചേട്ടൻ മുതൽ എല്ലാവരും അവിടെ ഉണ്ടായിരുന്നു. അവരുടെ സാന്നിധ്യം സന്തോഷം പകർന്നിരുന്നു.'

  'എന്നെ മോട്ടിവേറ്റ് ചെയ്യുന്ന വ്യക്തിയും ധാന്യൻ ചേട്ടനാണ്.' ​ഗോകുൽ സുരേഷ് പറ‍ഞ്ഞു. 'അടി കപ്യാരെ കൂട്ടമണിയുടെ സമയത്താണ് മുദ്ദു​ഗൗ ഷൂട്ട് നടക്കുന്നതും അപ്പുറത്തും ഇപ്പുറത്തുമായിട്ടായിരുന്നു ഷൂട്ട്.'

  'ഞാൻ‌ രാവിലെ ഇട്ട ഷർട്ട് വൈകീട്ടാകുമ്പോൾ‌ മുദ്ദു​ഗൗവിൽ ​ഗോകുലിടും. ദാരിദ്രം.... അവിടെ ​ഗിമ്പൽ‌ പോലുള്ള ഉപകരണങ്ങൾ കൊണ്ടുവന്നാൽ അത് അടി കപ്യാരെ കൂട്ടമണിക്കും ഉപയോ​ഗിക്കും.'

  'അവിടെ ജിമ്പ് വരികയാണെങ്കിൽ നമ്മളും അത് ഉപ​യോ​ഗിക്കും അങ്ങനെയായിരുന്നു. രണ്ടും ഓരേ സമയത്തായിരുന്നു. 2015ൽ ആയിരുന്നു.'

  'അന്ന് ഞാൻ ​ഗോകുലിനെ മോട്ടിവേറ്റ് ചെയ്ത് വിട്ടതാണ്. ​ഗ്യാപ്പ് ഇട്ട് സിനിമകൾ ചെയ്യുന്നുണ്ട് ​ഗോകുൽ. അങ്ങനെ വരാതെ സിനിമകൾ ചെയ്ത് നമ്മൾ ഇൻഡസ്ട്രിയിലുണ്ടെന്ന് എല്ലാവരേയും തോന്നിപ്പിക്കണമെന്ന് അവനോട് പറഞ്ഞിട്ടുണ്ട്.'

  'നാല് ദിവസത്തെ ഷൂട്ട് മാത്രമെ ​എനിക്ക് സായാഹ്ന വാർത്തകളിലുണ്ടായിരുന്നുള്ളൂ. ഇത് ​ഗോകുലിന്റെ സിനിമയാണ്' ധ്യാൻ ശ്രീനിവാസൻ പറഞ്ഞു. ഉടൽ, പ്രകാശൻ പറക്കട്ടെ എന്നിവയാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത ധ്യാൻ ശ്രീനിവാസൻ സിനിമ. പ്രകാശൻ പറക്കട്ടെ എന്ന സിനിമയുടെ കഥ എഴുതിയതും ധ്യാൻ തന്നെയായിരുന്നു.

  Recommended Video

  Dhyan Sreenivasan at Two Men Song Launch: ധ്യാൻ ശ്രീനിവാസന്റെ കൗണ്ടർ മറുപടി | *Launch

  പരാതി കുർബാന, ലവ് ജിഹാദ് തുടങ്ങി ഒട്ടനവധി സിനിമകൾ ഇനി ധ്യാനിന്റേതായി റിലീസിനെത്താനുണ്ട്. ​ഗോകുലിന്റേതായി ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമ പാപ്പനായിരുന്നു.

  സുരേഷ് ​ഗോപി ടൈറ്റിൽ റോളിലെത്തിയ സിനിമ ജോഷിയായിരുന്നു സംവിധാനം ചെയ്തത്. സുരേഷ് ​ഗോപിക്കൊപ്പം ​ഗോകുൽ ആദ്യമായി അഭിനയിച്ച സിനിമ കൂടിയാണ് പാപ്പൻ. നൈല ഉഷയായിരുന്നു നായിക. നിരവധി പ്രമുഖ താരങ്ങളും സിനിമയുടെ ഭാ​ഗമായിരുന്നു.

  Read more about: dhyan sreenivasan gokul suresh
  English summary
  Dhyan Sreenivasan and Gokul Suresh shared Sayanna Varthakal movie shooting experience
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X