കാശൊക്കെ ചാരിറ്റിയ്ക്ക് കൊടുക്കുന്നു! ധ്യാന്‍ ശ്രീനിവാസന്റെ ഫ്‌ളാറ്റുകളുടെ കണക്ക് പുറത്ത് വിട്ട് നടി പ്രയാഗ
നടന്‍ ധ്യാന്‍ ശ്രീനിവാസന്റെ സിനിമകളെക്കാളും അഭിമുഖങ്ങളാണ് തരംഗമാവാറുള്ളത്. മുന്‍പ് ധ്യാനിന്റെ അഭിമുഖങ്ങള്‍ മാത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതോടെ താന്‍ ഈ പരിപാടി നിര്‍ത്തിയതായും താരത്തിന് പറയേണ്ടി വന്നു. എന്നാല്‍ പുതിയ സിനിമയായ ബുള്ളറ്റിന്റെ പ്രൊമോഷന് എത്തിയപ്പോള്‍ നടന്‍ പറഞ്ഞ കാര്യങ്ങളാണ് വൈറലാവുന്നത്.
ധ്യാന്‍ ശ്രീനിവാസനും പ്രയാഗ മാര്‍ട്ടിനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ബുള്ളറ്റ് ഡയറീസ്. സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് താരങ്ങള്‍ പ്രമോഷന്‍ പരിപാടികളുമായി തിരക്കിലായിരുന്നു. ഇതിനിടയില്‍ താരങ്ങള്‍ പങ്കുവെച്ച ചില രസകരമായ സംഭാഷണമാണ് വീണ്ടും വൈറലാവുന്നത്.

വളരെ രസകരമായ ചോദ്യങ്ങളും അതിന് പറ്റുന്ന മറുപടിയുമായിരുന്നു ധ്യാനും പ്രയാഗയും നടന്‍ ശാലുവും നല്‍കിയിരുന്നത്. താരങ്ങള്‍ ധരിച്ച വസ്ത്രത്തിന്റെയും ആഭരണങ്ങളുടെയും വില എത്രയുണ്ടെന്ന് അഭിമുഖത്തില്‍ ചോദിച്ചിരുന്നു. 85000 രൂപയുടെ ഷൂ ധരിച്ചതിനെ പറ്റിയാണ് ശാലു പറഞ്ഞത്. വാച്ചിനും ഇരുപത്തിരണ്ടായിരം രൂപയാണ്. അങ്ങനെ താന്‍ ധരിച്ചിരിക്കുന്നത് ഏകദേശം രണ്ടേകാല്‍ ലക്ഷത്തിന്റെ അടുത്ത് വിലയുള്ള ഔട്ട് ഹിറ്റുകള്‍ ആണെന്നും താരം പറയുന്നു.
ഇതിന് പിന്നാലെ തനിക്ക് വാച്ചോ ഷൂവോ ഒന്നുമില്ലെന്ന് ധ്യാന്‍ പറയുന്നു. കാശില്ലെന്നോ? എത്ര കാശാണ് കൊയ്യുന്നതെന്ന് പ്രയാഗ നടനോട് ചോദിക്കുന്നു. ഈ കാശൊക്കെ എന്ത് ചെയ്യുന്നു എന്ന അവതാരകയുടെ ചോദ്യത്തിന് 'ഞാന്‍ ചാരിറ്റി ചെയ്യുന്നു' എന്നാണ് ധ്യാന്‍ മറുപടിയായി പറയുന്നത്. എന്നാല്‍ 'കള്ളാ' എന്ന് ധ്യാനിനെ വിശേഷിപ്പിച്ച് കൊണ്ടാണ് പ്രയാഗ ഇതിന് മറുപടിയായി സംസാരിച്ചത്.
ധ്യാനിന് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ഉണ്ട്. പിന്നെ ചെന്നൈ, ഹൈദരാബാദ് കൊച്ചി തുടങ്ങിയ എല്ലായിടത്തും ഫ്‌ലാറ്റ് ഉണ്ട്. ഭയങ്കര റിച്ചാണ് ആള് എന്നും പ്രയാഗ തമാശയായി പറയുന്നു. അതേസമയം തന്റെ കൈയ്യിലുള്ള ഏറ്റവും വിലയുള്ള വാച്ച് ഏതാണെന്ന ചോദ്യത്തിന് ധ്യാന്‍ മറുപടി പറഞ്ഞിരുന്നു. വാച്ചിന്റെ വില 1600 രൂപ ആണെന്നുള്ളതാണ് വാസ്തവം. നമ്മള്‍ക്ക് സമയം നോക്കിയാല്‍ പോരെ, അല്ലാതെ വാച്ച് കൊണ്ട് എന്താണ് കാര്യമെന്ന് ധ്യാന്‍ ചോദിക്കുന്നു.

പ്രയാഗ കിട്ടുന്ന പണം കൊണ്ട് ട്രാവലിംഗ് നടത്തുകയാണോ എന്ന് ചോദിക്കുമ്പോള്‍ അല്ലെന്നാണ് മറുപടി. 'കഴിഞ്ഞ രണ്ട് വര്‍ഷമായിട്ട് ഞാന്‍ സിനിമകളൊന്നും ചെയ്യുന്നില്ല. ധ്യാന്‍ ചേട്ടന്‍ അങ്ങനെ അല്ല. എല്ലാ വെള്ളിയാഴ്ചയും അദ്ദേഹത്തിന്റെ ഒരു സിനിമ ഉണ്ടാവും. എന്നെ വെച്ച് നോക്കുമ്പോള്‍ അദ്ദേഹമാണ് ഏറ്റവും കൂടുതല്‍ കാശ് ഉണ്ടാക്കുന്നതെന്ന് പ്രയാഗ പറയുന്നു.
മാത്രമല്ല ധ്യാനിനെ ഇപ്പോള്‍ വെള്ളിയാഴ്ച എന്നാണ് താന്‍ വിളിക്കുന്നതെന്നും അതിന് കാരണം എല്ലാ വെള്ളിയാഴ്ചയും ധ്യാന്‍ ചേട്ടന്റെ സിനിമകള്‍ റിലീസിനുണ്ടാവുമെന്നും നടി തമാശരൂപേണ പറയുന്നു.
ക്ലീന്‍ എന്റര്‍ടെയിനറായി ഒരുക്കിയ ചിത്രമാണ് ബുള്ളറ്റ് ഡയറീസ്. പ്രണയം, ആക്ഷന്‍ കോര്‍ത്തിണക്കിയുള്ള സിനിമയില്‍ ധ്യാന്‍ ശ്രീനിവാസനും പ്രയാഗയ്ക്കും പുറമേ രഞ്ജി പണിക്കര്‍, ജോണി ആന്റണി, സുധീര്‍ കരമന, സന്തോഷ് കീഴാറ്റൂര്‍, അല്‍ത്താഫ് സലിം, ശ്രീകാന്ത് മുരളി, കോട്ടയം പ്രദീപ്, ശ്രീലഷ്മി, മനോഹരി, നിഷാ സാരംഗ്, സേതു ലഷ്മി, തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട്.


Click it and Unblock the Notifications











