ഹണി റോസ് പുരാണ സിനിമയിൽ അഭിനയിച്ചാൽ; വെറുപ്പ് മനസിൽ കൊണ്ട് നടക്കാറില്ല; ധ്യാൻ ശ്രീനിവാസൻ

കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ മലയാളത്തിൽ ഏറ്റവും തിരക്കേറിയ നടൻ ഒരു പക്ഷെ ധ്യാൻ ശ്രീനിവാസനായിരിക്കും. അത്രമാത്രം സിനിമകളാണ് ധ്യാനിന്റേതായി പുറത്തിറങ്ങിയത്. എല്ലാ സിനിമയുടെ പ്രൊമോഷൻ പരിപാടികളിൽ ധ്യാൻ പങ്കെടുക്കുന്നുണ്ട്. അഭിനയിച്ച സിനിമകൾ ഭൂരിഭാ​ഗവും പരാജയപ്പെട്ടെങ്കിലും പ്രൊമോഷന്റെ ഭാ​ഗമായി നൽകുന്ന അഭിമുഖങ്ങൾ ധ്യാനിനെ തുണച്ചു. ഇന്ന് ഏവർക്കും പ്രിയങ്കരനായ താരമാണ് ധ്യാൻ. കുടുംബത്തിലെ വിശേഷങ്ങളെല്ലാം രസകരമായി ധ്യാൻ പങ്കുവെക്കാറുണ്ട്.

സിനിമകൾ തുടരെ പരാജയപ്പെടുമ്പോഴും ധ്യാനിനെ തുണയ്ക്കുന്നത് ഈ ജനപ്രീതിയാണ്. ചീന ട്രോഫിയാണ് ധ്യാനിന്റെ പുതിയ സിനിമ. മൈൽസ്റ്റോൺ മേക്കേർസിന് നൽകിയ അഭിമുഖത്തിൽ സിനിമയെക്കുറിച്ച് സംസാരിക്കവെ മറ്റ് വിശേഷങ്ങളും പങ്കുവെച്ചിരിക്കുകയാണ് ധ്യാൻ.
ദേഷ്യവും വെറുപ്പും മനസിൽ വെച്ച് നടക്കാറില്ല. അത് വിട്ടേക്കുക. മനുഷ്യൻമാരെ സ്നേഹിക്കുക. ചിലർ നമ്മളെ വെറുപ്പിക്കാൻ വരും.

Dhyan Sreenivasan

പക്ഷെ തമാശയൊക്കെ പറഞ്ഞ് പറഞ്ഞ് വിടുക. എന്തെങ്കിലുമുണ്ടെങ്കിൽ ക്ഷമിച്ച് വിട്ടേക്കുക. തുറന്ന് പറഞ്ഞാൽ പ്രശ്നം തീരുമെന്ന് ധ്യാൻ ചൂണ്ടിക്കാട്ടുന്നു. കംഫർട്ട് സോണിൽ ഉള്ളവരുടെയൊപ്പം മാത്രം സിനിമ ചെയ്യുന്ന ആളല്ല ഞാൻ. കഴിഞ്ഞ രണ്ട് വർഷത്തിനിടെ മലയാളത്തിലെ എല്ലാവർക്കൊപ്പവും സിനിമ ചെയ്തിട്ടുണ്ട്. സിനിമ തന്നെ എനിക്കിപ്പോൾ കംഫർട്ട് സോണാണ്. ഏത് സെറ്റും എനിക്ക് കംഫർട്ടാണ്. തുടരെ സിനിമ ചെയ്യുന്ന ആളാണ് ഞാൻ. അവരുമായി നമ്മൾ ജെൽ ആകേണ്ടതുണ്ട്. അതിന് ശ്രമിക്കാറുണ്ടെന്നും ധ്യാൻ ശ്രീനിവാസൻ വ്യക്തമാക്കി.

അഭിമുഖത്തിലെ റാപിഡ് ഫയർ റൗണ്ടിൽ ഹണി റോസിനെയും ധ്യാൻ പരാമർശിച്ചു. മഹാഭാരതത്തിൽ തനിക്ക് ഏത് കഥാപാത്രം നൽകുമെന്ന ചോദ്യത്തിന് കൃഷ്ണൻ എന്നാണ് ധ്യാൻ നൽകിയ മറുപടി. ഹണി റോസിന് യശോദ എന്ന കഥാപാത്രം നൽകും. പൃഥിരാജിന് ഭീമന്റെ കഥാപാത്രവും ശ്രീനാഥ് ഭാസിക്ക് അർജുനന്റെ വേഷവും തമന്നയ്ക്ക് പാഞ്ചാലിയുടെ വേഷവും നൽകുമെന്ന് ധ്യാൻ വ്യക്തമാക്കി.

Dhyan Sreenivasan, Honey Rose

ഹണി റോസിനെക്കുറിച്ച് നേരത്തെയും ധ്യാൻ സംസാരിച്ചിട്ടുണ്ട്. സിനിമാ നടിയല്ലായിരുന്നെങ്കിൽ ഹണി റോസ് ഏത് പ്രൊഫഷനിലായേനെ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ധ്യാൻ. ഹണി റോസ് ടീച്ചറായിരുന്നെങ്കിൽ നന്നായിരുന്നു എന്നാണ് ധ്യാൻ പറഞ്ഞത്. അവർ നല്ല സൗന്ദര്യം ഉള്ള നടിയാണ്. ടീച്ചറൊക്കെ ആയിരുന്നെങ്കിൽ മലർ മിസ്സിനെ പോലെ കുട്ടികൾക്ക് ക്രഷ് തോന്നിയേനെ. ഒറ്റ ​ദിവസവും കുട്ടികൾ ക്ലാസ് മിസ് ചെയ്യില്ല.

എനിക്ക് അങ്ങനെയാെരു കാലമുണ്ടായിരുന്നു. ടീച്ചറായിരിക്കും നമ്മളുടെ ആദ്യത്തെ ക്രഷ് എന്നും ധ്യാൻ ചൂണ്ടിക്കാട്ടി. നവാ​ഗതനായ അനിൽ ലാലാണ് ധ്യാനിന്റെ പുതിയ ചിത്രം ചീന ‌‌ട്രോഫി സംവിധാനം ചെയ്തത്. ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലെ നായിക കെന്റി സിർദോയും സിനിമയിൽ പ്രധാന വേഷം ചെയ്യുന്നു. ബുള്ളറ്റ് ഡയറീസ് തൊട്ടുമുമ്പിറങ്ങിയ ധ്യാനിന്റെ ചിത്രം.

പ്രയാ​ഗ മാർട്ടിനാണ് ചിത്രത്തിലെ നായിക. ധ്യാനിന്റെ ലുക്കിൽ വന്ന മേക്കോവർ ഇതിനകം ചർച്ചയായിട്ടുണ്ട്. അണിയറയിൽ ഒരുങ്ങുന്ന വർഷങ്ങൾക്ക് ശേഷം എന്ന സിനിമയ്ക്ക് വേണ്ടിയാണ് നടൻ വണ്ണം കുറച്ചത്. ചേട്ടൻ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വലിയ താരനിര അണിനിരക്കുന്നുണ്ട്.

Read more about: dhyan sreenivasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X