അഭിനയിച്ചതിന്റെ ബാലൻസ് പണം കൊടുത്തില്ല, പ്രൊഡക്ഷൻ കൺട്രോളറുടെ വി​ഗുമായി അജു വർ​ഗീസ് ഓടി; ധ്യാൻ ശ്രീനിവാസൻ

മലയാള സിനിമയുടെ ഭാ​ഗമായശേഷം നടൻ അജു വർ​ഗീസിന് ലഭിച്ച ഏറ്റവും നല്ല രണ്ട് സുഹൃത്തുക്കളാണ് വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും. വിനീത് സിനിമകളാണ് അജു വർ​ഗീസിനെ മലയാള സിനിമയുടെ ഭാ​ഗമാക്കിയത്. വിനീതിന്റെ പടങ്ങളിൽ പ്രവർത്തിച്ച് തുടങ്ങിയതോടെയാണ് ധ്യാനുമായുള്ള അജു വർ​ഗീസിന്റെ ബന്ധം വളർന്നതും. 2015ൽ കുഞ്ഞിരാമായണം എന്ന സിനിമയിലാണ് അജുവും ധ്യാനും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത്.

പിന്നീട് അവിടെ നിന്ന് ഇതുവരെ അടി കപ്യാരെ കൂട്ടമണി, ലവ് ആക്ഷൻ ഡ്രാമ, നദികളിൽ സുന്ദരി യമുന, വർഷങ്ങൾ‌ക്കുശേഷം തുടങ്ങിയ സിനിമകളിൽ ഒരുമിച്ച് പ്രവർത്തിച്ചു. ലവ് ആക്ഷൻ ഡ്രാമയുടെ നിർമ്മാണത്തിലും അജു ധ്യാനിനൊപ്പം പങ്കാളിയായിരുന്നു. ഇരുവരും അടുത്ത സുഹൃത്തുക്കളാണെന്നത് പോലെ തന്നെ ഇരുവരുടെയും ഭാര്യമാരും മക്കളും തമ്മിലും ആ സൗഹൃദവും അടുപ്പവുമുണ്ട്.

Dhyan Sreenivasan Aju Varghese

ഇപ്പോഴിതാ അജു വർ​ഗീസിന് ഒപ്പം ഒരു സിനിമയിൽ പ്രവർത്തിച്ചപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് ധ്യാൻ ശ്രീനിവാസൻ. അജുവും ഒരു സുപ്രധാന വേഷം ചെയ്യുന്ന ജിയോ ഹോട്ട്സ്റ്റാർ വെ​ബ് സീരിസ് ലവ് അണ്ടർ കൺസ്ട്രക്ഷന്റെ പ്രമോഷന്റെ ഭാ​ഗമായി നൽകിയ അഭിമുഖത്തിൽ അവതാരകനായി എത്തിയത് ധ്യാനായിരുന്നു. നായകൻ നീരജ് മാധവും സംവിധായകൻ വിഷ്ണുവുമെല്ലാം അഭിമുഖത്തിന്റെ ഭാ​ഗമായിരുന്നു.

ചിറ്റ് ചാറ്റിനിടയിൽ സിനിമ ചെയ്ത് കഴിഞ്ഞ് പ്രൊഡ്യൂസർ ബാക്കി പണം തന്നില്ലെങ്കിൽ എന്ത് ചെയ്യുമെന്ന ചോ​ദ്യം സുഹൃത്തുക്കൾ ധ്യാനിനോട് ചോദിച്ചപ്പോഴാണ് തന്റെ കൂട്ടുകാരനായ അജു വർ​ഗീസ് ചെയ്ത രസകരമായ ഒരു സംഭവം ധ്യാൻ വെളിപ്പെടുത്തിയത്. അജു ചെയ്ത അതേ മാർ​ഗം തന്നെയാകും താനും അനുകരിക്കുകയെന്നും ധ്യാൻ പറയുന്നു.

അഭിനയിച്ചതിന്റെ ബാലൻസ് പണം കിട്ടാതിരുന്നപ്പോൾ പ്രൊഡക്ഷൻ കൺട്രോളറുടെ വി​ഗുമായി അജു വർ​ഗീസ് ഓടി എന്നാണ് ധ്യാൻ പറഞ്ഞത്. സിനിമ ചെയ്ത് കഴിഞ്ഞ് പ്രൊഡ്യൂസർ ബാക്കി പണം തന്നില്ലെങ്കിൽ എന്റെ സുഹൃത്തായ നടൻ ചെയ്തതുപോലെയാണ് ഞാൻ ചെയ്യുക. എന്റെ സുഹൃത്ത് ഒരു സിനിമ ചെയ്തശേഷം ബാക്കി പൈസയ്ക്കായി പല തവണ നിർമാതാവിനേയും പ്രൊഡക്ഷൻ കൺട്രോളറേയും നിരന്തരം വിളിച്ചുകൊണ്ടിരുന്നു.

പക്ഷെ അവർ ഇന്ന് തരാം നാളെ തരാമെന്ന് പറയുന്നത് അല്ലാതെ കൊടുക്കുന്നില്ല. നിർമാതാവ് അവിടെ ഇല്ല പ്രൊഡക്ഷൻ കൺട്രോളറാണ് മൊത്തം പടം നിയന്ത്രിക്കുന്നത്. കൺട്രോളർ ഒരു വി​ഗ് വെച്ചിരുന്നു. ഒരു ദിവസം എന്റെ സുഹൃത്ത് പ്രൊഡക്ഷൻ കൺട്രോളർ കുളിക്കാൻ കയറിയപ്പോൾ അയാൾ നിന്തരമായി ഉപയോ​ഗിക്കാറുള്ള വി​ഗ് റൂമിൽ നിന്നും അടിച്ച് മാറ്റി.

Dhyan Sreenivasan Aju Varghese

അതുമായി എന്റെ അടുത്ത് വന്നിട്ട് പറഞ്ഞു. പൈസ തരാതെ വി​ഗ് താൻ തിരിച്ച് കൊടുക്കാൻ പോകുന്നില്ലെന്ന്. പ്രൊഡക്ഷൻ കൺട്രോളറുടെ തല കഷണ്ടിയാണ്. എവിടെ പോകണമെങ്കിലും അയാൾ വി​ഗ് ഉപയോ​ഗിക്കും. പിന്നെ ഞാൻ കാണുന്നത് പ്രൊഡക്ഷൻ കൺട്രോളർ വി​ഗ് തിരിച്ച് വാങ്ങാനായി എന്റെ സുഹൃത്തായ നടന് പിന്നാലെ ഹോട്ടൽ കോറിഡോറിലൂടെ ഓടുന്നത്.

ഒരു ടവ്വൽ മാത്രമെ എന്റെ സുഹൃത്ത് ഉടുത്തിട്ടുള്ളു. ടവ്വൽ പറിഞ്ഞ് പോയിട്ടും വി​ഗ് സംരക്ഷിക്കാൻ വേണ്ടി അവൻ ഓടുകയാണ്. ഇത് ശരിക്കും നടന്നതാണ്. കൺട്രോളറുടെ വി​ഗുമായി ഓടിയ എന്റെ ആ സുഹൃത്ത് അജു വർ​ഗീസാണ് എന്നാണ് ധ്യാൻ പറഞ്ഞത്. ചങ്ക് കൂട്ടുകാരുടെ കഥ കേട്ട് പൊട്ടിച്ചിരിക്കുന്ന നീരജിനേയും വിഷ്ണുവിനേയും വൈറൽ അഭിമുഖത്തിൽ കാണാം.

ഒരിടവേളയ്ക്കുശേഷം നീരജ് മാധവും അജു വർ​ഗീസ് ഒരുമിച്ച് പ്രവർത്തിക്കുന്ന പ്രോജക്ട് കൂടിയാണ് ലവ് അണ്ടർ കൺസ്ട്രക്ഷൻ വെബ് സീരിസ്. സഹനടൻ, കൊമേഡിയൻ, വില്ലൻ റോളുകളിൽ മാത്രമല്ല നായക വേഷങ്ങളിലും അജു വർ​ഗീസ് ഇപ്പോൾ സജീവമാണ്.

More from Filmibeat

Read more about: dhyan sreenivasan aju varghese
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X