'അച്ഛന്റെ ഇന്നത്തെ സ്ഥിതി അപ്രതീക്ഷിതമല്ല; ആശുപത്രിയിൽ നിന്ന് വന്നപ്പോൾ പോലും പറഞ്ഞത്'; ധ്യാൻ

മലയാള സിനിമയിൽ ശ്രദ്ധേയനാണ് നടൻ ധ്യാൻ ശ്രീനിവാസൻ. നടൻ ശ്രീനിവാസന്റെ മകനായ ധ്യാൻ അഭിമുഖങ്ങളിലൂടെയാണ് അടുത്ത കാലത്ത് ശ്രദ്ധ നേടുന്നത്. രസകരമായി സംസാരിക്കുന്ന ധ്യാനിനെ പ്രേക്ഷകർക്കിഷ്ടമാണ്. ജേഷ്ഠൻ വിനീത് ശ്രീനിവാസൻ സംവിധായകനും നടനുമായി കരിയറിൽ തിളങ്ങി നിൽക്കുന്നു. കഴിഞ്ഞ കുറേ നാളുകളായി ആരോ​ഗ്യ പ്രശ്നങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു ശ്രീനിവാസൻ. നടൻ ശാരീരികമായി ഏറെ ക്ഷീണിക്കുകയും ചെയ്തു.

ശ്രീനിവാസന്റെ ആരോ​ഗ്യ സ്ഥിതിയെക്കുറിച്ചും തന്റെ വിവാഹ ജീവിതത്തെക്കുറിച്ചും ധ്യാൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. കാൻ ചാനൽ മീഡിയയോട് സംസാരിക്കുകയായിരുന്നു നടൻ. 'ഞാനതിനെ വേറെ രീതിയിലാണ് കാണുന്നത്. പ്രായമാവുമ്പോൾ അസുഖങ്ങൾ വരും. ശീലങ്ങളാണ് പുള്ളിയെ ബാധിച്ചത്. എഴുതുന്ന സമയത്ത് ഭയങ്കരമായി വലിക്കുമായിരുന്നു'

Dhyan Sreenivasan

'എന്തുകൊണ്ട് വലിക്കുന്നു എന്ന് ചോദിച്ചപ്പോൾ ഭയങ്കര തോട്ട് പ്രൊവോക്കിം​ഗ് ആണ്, എന്റെ കൂടെയുള്ളവരൊക്കെ പുകവലിച്ചിരുന്നു. ഞാനൊരു പാസീവ് സ്മോക്കറായിരിക്കുന്നതിനേക്കാൾ നല്ലത് ആക്ടീവ് സ്മോക്കറായിരിക്കുന്നതെന്നാണെന്നാണ് അന്ന് പറഞ്ഞ കാരണങ്ങൾ. ഇന്ന് ഞാനും വലിക്കുന്നു. നമുക്ക് അതിന്റെ ദൂഷ്യവശങ്ങൾ അറിയാഞ്ഞാട്ടാണോ. ഒരു പ്രായം കഴിയുമ്പോൾ കുറച്ച് കുറച്ച് നിർത്തണം'

'ശീലങ്ങൾ ജീവിതത്തിന്റെ ഭാ​ഗമാവുകയാണ്, സി​ഗരറ്റ് വലിയില്ലെങ്കിൽ അതിനേക്കാൾ മരിക്കുന്നതാണെന്നാണ് അച്ഛൻ ആശുപത്രിയിൽ നിന്ന് വന്നപ്പോൾ പറഞ്ഞത്. അത്ര മാത്രം അഡിക്ഷനായി. പക്ഷെ ഇപ്പോൾ വലിക്കുന്നില്ല. പല വർഷങ്ങളായി അച്ഛന് ഇത് പോലുള്ള പ്രശ്നങ്ങൾ വന്ന് തുടങ്ങി. ഇപ്പോൾ ആ ഒരു അവസ്ഥയിൽ എത്തുമ്പോൾ എന്തുകൊണ്ട് അസുഖം വന്നു എന്ന് അദ്ദേഹത്തിനറിയാം. അതുകൊണ്ട് ഒരിക്കലും ഈ അവസ്ഥയിൽ അച്ഛനെ ചിന്തിച്ചിരുന്നില്ലെന്ന് പറയാൻ പറ്റില്ല,' ധ്യാൻ പറഞ്ഞു.

തന്റെ ഭാര്യ അർപ്പിതയെയെക്കുറിച്ചും ധ്യാൻ സംസാരിച്ചു. 2008 മുതൽ പരസ്പരം അറിയാം, സുഹൃത്തുക്കളായാണ് പരിചയപ്പെടുന്നത്. കല്യാണം കഴിക്കുക എന്ന തീരുമാനമൊന്നും അന്നെടുത്തിട്ടില്ല. അന്ന് എനിക്ക് വേറെ ഇഷ്ടങ്ങളുണ്ട്. എന്റെ ഇഷ്ടങ്ങളൊക്കെ അർപ്പിതയ്ക്ക് അറിയാമായിരുന്നു. എന്തെങ്കിലും ഉണ്ടാവുമ്പോൾ എന്നോട് ചോദിക്കും, ആ കുട്ടിയുമായി എന്തായിരുന്നു സംസാരമെന്ന് ചോദിക്കും.

Dhyan Sreenivasan

ഞാൻ പറയും അങ്ങനെയൊന്നുമില്ല സൗഹൃദം മാത്രമേയുള്ളൂവെന്ന്. ഒന്ന് രണ്ട് സ്ഥലത്തൊക്കെ എന്നെ പൊക്കിയിട്ടുണ്ട്. ഇനി മേലാൽ അവളോട് സംസാരിച്ചാൽ എന്റെ സ്വഭാവം മാറുമെന്ന് പറയും. അന്നൊക്കെ ഫോണെടുത്ത് പരിശോധിക്കലൊക്കെയുണ്ട്. കുറേ പൊക്കി കഴിഞ്ഞാൽ അവർക്ക് മടുക്കും. ഇവൻ നന്നാവൂല എന്ന് വിചാരിച്ച്. വിട്ട് പോവേണ്ട അവസ്ഥ വന്നപ്പോഴും എന്നെ വിട്ട് പോയില്ല. ചില വൃത്തികെട്ടവൻ‌മാരെ പെൺകുട്ടികൾക്ക് ഭയങ്കര ഇഷ്ടമായിരുന്നു.

ഞാൻ വേറെ പ്രണയിച്ചിട്ടൊന്നുമില്ല. അവൾ പിടിച്ചത് അല്ലറ ചില്ലറ മേസേജുകളും മറ്റുമാണ്. എക്സ് പ്രണയങ്ങൾ ഇടയ്ക്ക് വലിഞ്ഞ് കയറി വരും. അവർ തേപ്പൊക്കെ കിട്ടി വരുമ്പോൾ നമ്മൾ സമാധാനിപ്പിക്കാൻ നോക്കുമല്ലോ. അതൊക്കെയാണ് പൊക്കിയത്. 2015 ന് ശേഷമാെക്കെയാണ് കല്യാണത്തെക്കുറിച്ച് ആലോചിക്കുന്നത്. അമ്മയാണ് ആദ്യം പറയുന്നത്. അവൾ അമ്മയോട് എപ്പോഴും സംസാരിക്കുമായിരുന്നു. അച്ഛനും അമ്മയും കൂടിയാണ് അർപ്പിതയുടെ വീട്ടിൽ പോയി സംസാരിച്ചതെന്നും ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.

അവളുടെ ജാതിയോ മതമോ അച്ഛനും അമ്മയും നോക്കിയില്ല. അമ്മ വിവാഹാലോചനക്കാര്യം പറഞ്ഞപ്പോൾ ആ കുട്ടിക്ക് ഇഷ്ടമാണോ എന്നാണ് അച്ഛൻ ചോദിച്ചതെന്നും ധ്യാൻ ഓർത്തു. ധ്യാൻ ശ്രീനിവാസന്റെ മിക്ക അഭിമുഖങ്ങളിലും കുടുംബത്തെക്കുറിച്ച് സംസാരിക്കാറുണ്ട്. പിതാവ് ശ്രീനിവാസനെക്കുറിച്ചുള്ള രസകരമായ പല കഥകളും ധ്യാൻ ഇതിന് മുമ്പും പങ്കുവെച്ചിട്ടുണ്ട്.

Read more about: dhyan sreenivasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X