'പണ്ട് സീരിയലിന് എതിരെ അച്ഛൻ ഫൈറ്റ് ചെയ്തു... ഇപ്പോൾ വീട്ടിലിരുന്ന് നിരന്തരം സീരിയൽ കാണുന്നു'; ധ്യാൻ!

ശ്രീനിവാസന്റെ ചെറുപ്പമായാണ് ധ്യാൻ ശ്രീനിവാസനെ മലയാളികൾ കാണുന്നത്. ശ്രീനിവാസനെപ്പോലെ തന്നെ തുറന്നുള്ള സംസാരവും കൗണ്ടറും തന്നെയാണ് കാരണം. വെട്ടിത്തുറന്നുള്ള സംസാരമാണ് ധ്യാനിന്റേത് എന്നതുകൊണ്ട് തന്നെ താരത്തിന്റെ അഭിമുഖങ്ങൾക്കെല്ലാം നല്ല വ്യൂവർഷിപ്പും യുട്യൂബിലൂടെയും സോഷ്യൽമീഡിയ വഴിയും ലഭിക്കാറുണ്ട്. അച്ഛനേയും ചേട്ടനേയും പോലെ തന്നെ അഭിനയത്തിൽ മാത്രമല്ല തിരക്കഥ രചനയിലും സംവിധാനത്തിലും ധ്യാൻ കഴിവ് തെളിയിച്ചിട്ടുണ്ട്.

ധ്യാനിന്റെ ആ​ദ്യത്തെ സംവിധാന സംരംഭമായ ലവ് ആക്ഷൻ ഡ്രാമയ്ക്ക് ഇപ്പോഴും റിപ്പീറ്റ് വാല്യുവുണ്ടെന്നാണ് സിനിമാപ്രേമികൾ പറയാറുള്ളത്. നദികളിൽ സുന്ദരി യമുനയാണ് ഏറ്റവും അവസാനം ധ്യാൻ അഭിനയിച്ച് തിയേറ്ററുകളിൽ എത്തിയ സിനിമ. ചിത്രത്തിന്റെ പ്രമോഷന് ധ്യാനും സജീവമായിരുന്നു. അതിന് ശേഷം ചേട്ടൻ വിനീത് സംവിധാനം ചെയ്യുന്ന വർഷങ്ങൾക്ക് ശേഷമെന്ന സിനിമയിൽ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ധ്യാൻ.

Dhyan Sreenivasan

അതിനായി താരം അടുത്തിടെ ശരീര ഭാരം കുറച്ചതും വലിയ വാർത്തയായിരുന്നു. തടി കുറച്ച് പുതിയ ലുക്കിൽ ഒരു പരസ്യചിത്രത്തിലാണ് ധ്യാൻ ശ്രീനിവാസൻ അടുത്തിടെ എത്തിയത്. ഒരുമാസം കൊണ്ട് ഇത്രയധികം വണ്ണം കുറച്ച ധ്യാനിനെ കണ്ട് ആരാധകരും അത്ഭുതപ്പെട്ടു.

തടി കുറയ്ക്കാനും വ്യായാമം ചെയ്യാനും പൊതുവെ തനിക്ക് മടിയാണെന്ന് പല അഭിമുഖങ്ങളിലും ധ്യാൻ ശ്രീനിവാസൻ പറയാറുണ്ട്. സ്വന്തം ചേട്ടനുവേണ്ടി തടി കുറയ്ക്കുക മാത്രമല്ല എന്തുവേണമെങ്കിലും ചെയ്യുമെന്ന നിലപാടിലാണ് ധ്യാനെന്നാണ് താരം തടി കുറച്ചുള്ള വീഡിയോ വൈറലായപ്പോൾ പ്രേക്ഷകർ പറഞ്ഞത്. സജിത് റസാഖ് ആണ് ധ്യാനിന്റെ പേഴ്സനൽ ട്രെയിനർ.

സജിത്തിന്റെ നിർദേശ പ്രകാരമുളള പരിശീലനത്തിലൂടെയാണ് ധ്യാൻ ഈ മേക്കോവറിലെത്തിയത്. അതേസമയം ശരീരഭാരം കുറച്ച് പുത്തൻ മേക്കോവർ നടത്തിയ താരം കഴിഞ്ഞ ദിവസം സീരിയൽ താരങ്ങളുടെ ഐമ അവാർഡ്സിൽ അതിഥിയായി പങ്കെടുത്തിരുന്നു. ആദ്യമായാണ് ഇത്തരം വേദികളിൽ ധ്യാനിന്റെ സാന്നിധ്യം കാണുന്നത്.

തന്റെ മാമൻ ഐമയുടെ സംഘാടക സമിതിയിൽ അം​ഗമായതുകൊണ്ടാണ് താൻ ക്ഷണം സ്വീകരിച്ച് എത്തിയതെന്നാണ് ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവെ ധ്യാൻ പറഞ്ഞത്. ​നിർമാതാവും ബിസിനസ്മാനുമായ ​ഗോകുലം ​ഗോപാലനൊപ്പം ആദ്യമായി വേദി പങ്കിട്ടപ്പോൾ ധ്യാൻ നടത്തിയ പ്രസം​ഗമാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.

Dhyan Sreenivasan

ധ്യാനിന്റെ സരസമായ സംസാരം തന്നെയാണ് പ്രസം​ഗം വൈറലാകാൻ കാരണം. 'ഒരുപാട് സന്തോഷമുണ്ട് ക്ഷണിച്ചതിന്. എന്റെ മാമനും ഐമയുടെ അവാർഡ‍് കമ്മിറ്റിയിലുണ്ട്. അതുപോലെ തന്നെ ഞാൻ ആദ്യമായാണ് ​​ഗോപാലൻ സാറിനൊപ്പം വേദി പങ്കിടുന്നതും അദ്ദേഹത്തെ നേരിൽ കാണുന്നതും. ചെന്നൈ കോടമ്പക്കം ബ്രിഡ്ജ് കയറുമ്പോൾ തന്നെ വലത് സൈഡിൽ ശ്രീ ​ഗോകുലം ചിറ്റ്സിന്റെ വലിയൊരു ബോർഡ് കാണാം.'

'ചെറുപ്പം മുതൽ ശ്രീ ​ഗോകുലം ചിറ്റ്സിന്റെ ആ ബോർഡ് ഫ്ലൈ ഓവർ കയറുമ്പോൾ ശ്രദ്ധിക്കാറുണ്ടായിരുന്നു. പക്ഷെ ​ഗോപാലൻ സാറിനെ കണ്ടിരുന്നില്ല. ആദ്യമായി ഇന്നാണ് കാണുന്നത്. പലപ്പോഴും ഒരുമിച്ച് ഫ്ലൈറ്റ് യാത്രകൾ നടത്തിയിട്ടുണ്ട്. പക്ഷെ അടുത്ത് പോയി സംസാരിക്കാൻ ഞാൻ ശ്രമിച്ചിട്ടില്ല.'

'കാരണം ​ഗോപാലൻ സാർ അച്ഛന്റെ സുഹൃത്താണ്. അച്ഛന്റെ സുഹൃത്തുക്കളോട് അധികം ബന്ധം പുലർത്തുന്നത് നല്ലതല്ല. ഇപ്പോൾ ഇങ്ങനെ സാറിനൊപ്പം ഒരു വേദിയിൽ നിൽക്കാൻ സാധിച്ചത് വലിയ സന്തോഷമാണ്', എന്നാണ് ധ്യാൻ പറഞ്ഞത്. സീരിയലുകൾ കാണാറുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിനും ധ്യാൻ മറുപടി നൽകി. 'ഇനി മുതൽ സീരിയലുകൾ കാണാം. അച്ഛൻ ഇപ്പോൾ സീരിയലുകൾ കാണാറുണ്ട്. പണ്ട് സീരിയലിന് എതിരെ അച്ഛൻ ഫൈറ്റ് ചെയ്തിരുന്നു എന്നാൽ ഇപ്പോൾ വീട്ടിലിരുന്ന് നിരന്തരം സീരിയൽ കാണുകയാണ്', എന്നാണ് ധ്യാൻ ശ്രീനിവാസൻ പറഞ്ഞത്.

Read more about: dhyan sreenivasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X