എന്നെ പറ്റി ഭാര്യയോട് പരാതിപ്പെട്ട അമ്മ പിന്നെ ഉപദേശം നിർത്തി; ഭാര്യയുടെ പ്രതികരണമെന്തായിരുന്നെന്ന് ധ്യാൻ

സിനിമകളുടെ പ്രൊമോഷനുകളുടെ ഭാ​ഗമായി ധ്യാൻ നൽകുന്ന അഭിമുഖങ്ങളെല്ലാം ശ്രദ്ധ നേടാറുണ്ട്. രസകരമായി സംസാരിക്കുന്ന ധ്യാനിന് നിരവധി ആരാധകരുണ്ട്.

മലയാള സിനിമയിലെ പ്രമുഖ നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ മകൻ, തൊട്ടതെല്ലാം ഹിറ്റാക്കുന്ന സംവിധായകനും ​ഗായകനുമായ വിനീത് ശ്രീനിവാസന്റെ സഹോദരൻ എന്നീ ലേബലിലൊന്നുമല്ല ധ്യാൻ ശ്രീനിവാസൻ പ്രശസ്തനായി.

അഭിനയിച്ച സിനിമകൾ പോലുമല്ല ഈ പ്രശസ്തിക്ക് കാരണമെന്നതാണ് യാഥാർത്ഥ്യം. മറിച്ച് സിനിമകളുടെ പ്രൊമോഷനുകളുടെ ഭാ​ഗമായി നൽകിയ അഭിമുഖങ്ങളാണ്. ത​ഗ് ഡയലോ​ഗുകളുടെ രാജാവായി സോഷ്യൽ മീഡിയ ഇന്ന് ധ്യാൻ ശ്രീനിവാസനെ വാഴ്ത്തുന്നു.

മുമ്പ് ശ്രീനിവാസനും പൊതുവേദികളിൽ രസകരമായി സംസാരിക്കുമായിരുന്നു. ഇതേപാത പിന്തുടർന്നിരിക്കുകയാണ് ധ്യാനും. ധ്യാനിൽ നിന്നും തികച്ചും വ്യത്യസ്തനാണ് സഹോദരൻ വിനീത് ശ്രീനിവാസൻ.

സൗമ്യനായാണ് വിനീതിനെ എല്ലാ അഭിമുഖങ്ങളിലും കാണാറുള്ളത്. ധ്യാൻ ശ്രീനിവാസന്റെ സിനിമകളേക്കാൾ ജനങ്ങൾക്ക് പ്രിയം ഇന്ന് അഭിമുഖങ്ങളോടാണ്. വെറെെറ്റി മീഡിയയ്ക്ക് ധ്യാൻ നൽകിയ അഭിമുഖമാണിപ്പോൾ ശ്രദ്ധ നേടുന്നത്.

Dhyan Sreenivasan

അമ്മ നൽകിയ ഉപദേശം താൻ പ്രശ്നമാക്കിയതിനെക്കുറിച്ച് ധ്യാൻ സംസാരിച്ചു. 'കാശ് ചെലവാക്കുന്നെന്നെ ആക്ഷേപമുണ്ട്. വിനിതീനെ പോലെ കാശ് ചെലവാക്കണമെന്ന് പറഞ്ഞു. ഞാനിടയ്ക്ക് അമ്മയുടെയടുത്ത് നിന്ന് പെട്രോളടിക്കാനും ആയിരം രൂപയൊക്കെ വാങ്ങു. സ്നേഹം കൊണ്ടാണ്'

'ഒപ്പം അത് അവകാശവുമാണെന്ന് കരുതുന്നു. കുറേ ആയപ്പോൾ അമ്മ എന്നോട് പറയാതെ പറഞ്ഞു കൃത്യമായി ഫിനാൻഷ്യൽ മാനേജ്മെന്റ് നടത്തണമെന്ന്. എന്റെ ഭാര്യ എന്നോട് വന്ന് പറഞ്ഞു, ഇനി മേലാൽ ഡീസലടിക്കാനും പെട്രോളടിക്കാനും അമ്മയോട് കാശ് ചോദിച്ച് എന്നെ നാറ്റിക്കരുതെന്ന്'

‌'ഞാൻ അമ്മയോട് ഇനി മേലാൽ പെട്രോളടിക്കുന്ന കാര്യം പറഞ്ഞ് എന്റെ ഭാര്യയെ ബുദ്ധിമുട്ടിക്കരുത്, നിങ്ങൾക്കെന്തെങ്കിലും ബു​ദ്ധിമുട്ടുണ്ടെങ്കിൽ എന്നോട് പറഞ്ഞാൽ മതിയെന്ന് പറഞ്ഞു. അങ്ങനെ പറഞ്ഞതല്ലെന്ന് അമ്മ'

പറഞ്ഞ് പേടിപ്പിച്ച് ആയിരം രൂപയ്ക്ക് പിന്നെയും പെട്രോളടിപ്പിച്ചു. ഉപദേശിച്ചാൽ കറങ്ങിത്തിരിഞ്ഞ് തിരിച്ച് തനിക്ക് തന്നെ അറിയുന്നതിനാൽ ഇപ്പോൾ അമ്മ ഉപദേശിക്കാറില്ലെന്നും ധ്യാൻ തമാശയോടെ പറഞ്ഞു.

ഖാലി പേഴ്സാണ് ധ്യാനിന്റെ ഏറ്റവും പുതിയ സിനിമ. മാക്സ്വെൽ ജോസാണ് സിനിമ സംവിധാനം ചെയ്യുന്നത്. ധ്യാനിന് പുറമെ അർജുൻ അശോകൻ, അജു വർ​ഗീസ്, തൻവി റാം തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന താരങ്ങൾ. അഹമ്മദ് റുബിൻ സലിമാണ് സിനിമ നിർമ്മിക്കുന്നത്.

തന്റെ ബന്ധുക്കളെക്കുറിച്ചും സുഹൃത്തുക്കളെക്കുറിച്ചും രസകരമായ പല കഥകളും ധ്യാൻ പറയാറുണ്ട്. ധ്യാനിന്റെ അഭിമുഖങ്ങൾ കണ്ട് ശ്രീനിവാസൻ ആസ്വ​ദിക്കാറുണ്ടെന്ന് വിനീത് നേരത്തെ പറഞ്ഞിരുന്നു.

Dhyan Sreenivasan

തുടർച്ചയായി അമ്മയുടെ തമാശകൾ അഭിമുഖങ്ങളിൽ പറയുന്നത് അമ്മയെ ബാധിച്ചിട്ടുണ്ടാവാമെന്ന് ധ്യാൻ പറഞ്ഞിരുന്നു. ന്യൂ ഇയറിന് വിളിച്ചിട്ട് അമ്മ പറഞ്ഞത് ഇനി നീ ഒരു അഭിമുഖത്തിലും എന്റെ പേര് പറയരുതെന്നാണ്. അമ്മയ്ക്ക് ഒരു ടെറർ ഇമേജായിരുന്നു ബന്ധുക്കൾക്കും നാട്ടുമാർക്കുമിടയിൽ. ഇപ്പോൾ അത് മാറി കോമഡി ആയെന്നും ധ്യാൻ പറഞ്ഞു.

സിനിമകളിൽ സജീവമായിരുന്ന ധ്യാനിന്റെ പിതാവ് ശ്രീനിവാസൻ അസുഖ ബാധിതയായ ശേഷം സിനിമകളിൽ നിന്ന് മാറി നിൽക്കുകയാണ്. സിനിമയിലേക്ക് ഉടനെ തിരിച്ചുവരവുണ്ടാവുമെന്നാണ് വിവരം. മറുവശത്ത് വിനീത് ശ്രീനിവാസനും സിനിമാ തിരക്കുകളിലാണ്.

വിനീത് സംവിധാനം ചെയ്ത് ഒടുവിൽ പുറത്തിറങ്ങിയ ഹൃദയം എന്ന സിനിമ വൻ ഹിറ്റായിരുന്നു. പ്രണവ് മോഹൻലാലായിരുന്നു ഈ സിനിമയിലെ നായകൻ. മുകുന്ദനുള്ളി അസോസിയേറ്റ്സാണ് വിനീത് നായകനായെത്തിയ ഒടുവിലത്തെ സിനിമ.

Read more about: dhyan sreenivasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X