'പ്രയാഗയുമായി മാച്ചാകാൻ സൂര്യ കഷ്ടപ്പെടുന്നത് ആ പാട്ടിൽ കാണാം... സൂര്യയ്ക്ക് പറ്റുന്നില്ലായിരുന്നു'; ധ്യാൻ!
തന്റെ പ്രിയ താരങ്ങളുടെ വിശേഷങ്ങൾ കാണാനും കേൾക്കാനും ആരാധകർക്ക് ഏറെ താൽപര്യമാണ്. എന്നും വ്യത്യസ്തമായ വസ്ത്ര രീതിയിലും മേക്കപ്പിലും എത്തി താരങ്ങള്‍ ആരാധകരെ കൈയിൽ എടുക്കാറുണ്ട്. ഇത്തരത്തിൽ വ്യത്യസ്ത മേക്കോവറുകളിൽ എത്തി വൈറലായ നിരവധി താരങ്ങൾ നമുക്കിടയിലുണ്ട്. അക്കൂട്ടത്തിൽ പ്രധാനിയാണ് പ്രയാഗ മാർട്ടിൻ. മലയാളത്തിലെ യുവനടിമാരിൽ വ്യത്യസ്തമായ വസ്ത്രധാരണ രീതികളിൽ പ്രത്യക്ഷപ്പെടുന്നവരുടെ ലിസ്റ്റിൽ മുന്നിലാണ് പ്രയാഗ.
ഡാൻസും മോഡലിങുമെല്ലാം കയ്യിലുള്ള പ്രയാഗ ഇമേജ് കോൺഷ്യസാവാതെ ആളുകളോട് ഇടപെടുകയും അഭിമുഖങ്ങളിൽ സംസാരിക്കുകയും ചെയ്യാറുണ്ട്. ഒരു മുറൈ വന്ത് പാർത്തായ സിനിമയുടെ റിലീസിന് ശേഷമാണ് പ്രയാഗയ്ക്ക് ആരാധകർ വർധിച്ചത്. എന്നാൽ പുത്തൻ മേക്കോവറുകൾ പരീക്ഷിക്കുന്നതിന്റെ പേരിൽ അടുത്തിടെയായി പ്രയാഗ കമന്റുകളിലൂടെയും ട്രോളുകളിലൂടെയും പരിഹസിക്കപ്പെടുകയും ചെയ്യുന്നുണ്ട്.

തന്നെ പരിഹസിക്കുന്നവർക്ക് ഉരുളയ്ക്ക് ഉപ്പേരി എന്നതുപോലെ താരം മറുപടി നൽകാറുമുണ്ട്. അതേസമയം ബുള്ളറ്റ് ഡയറീസാണ് പ്രയാഗയുടെ ഏറ്റവും പുതിയ റിലീസ്. കണ്ണൂർ ജില്ലയിലെ മലയോര മേഖലയുടെ പശ്ചാത്തലത്തിലൂടെ ബൈക്ക് പ്രേമിയായ ഒരു യുവാവിന്റെ കഥ പറയുന്ന ചിത്രമാണ് ബുള്ളറ്റ് ഡയറീസ്.
സന്തോഷ് മണ്ടൂർ തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രം പുതുതലമുറയുടെ കാഴ്ച്ചപ്പോടെ പ്രണയവും ആക്ഷനും ഉദ്വേഗവുമൊക്കെ കോർത്തിണക്കിയുള്ള ക്ലീൻ എന്റർടൈനറാണ്. കേന്ദ്രകഥാപാത്രമായ രാജു ജോസഫിനെ ധ്യാൻ ശ്രീനിവാസൻ അവതരിപ്പിക്കുന്നു. രൺജി പണിക്കർ, ജോണി ആന്റണി, സുധീർ കരമന, സന്തോഷ് കീഴാറ്റൂർ, അൽത്താഫ് സലിം, ശീകാന്ത് മുരളി, കോട്ടയം പ്രദീപ്, ശ്രീലഷ്മി, മനോഹരി, നിഷാ സാരംഗ്, സേതു ലഷ്മി എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ഇപ്പോഴിതാ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ പ്രയാഗയെ കുറിച്ച് ധ്യാൻ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. സൂര്യക്കൊപ്പമുള്ള പ്രയാഗയുടെ തൂരിക ഗാനം കണ്ടശേഷം താൻ പ്രയാഗയുടെ ഫാനാണെന്നാണ് ധ്യാൻ പറയുന്നത്. സംവിധായകൻ മണിരത്നത്തിന്റെയും ജയേന്ദ്ര പഞ്ചപകേശന്റെയും നിർമാണത്തിൽ ഒരുങ്ങിയ ആന്തോളജി ചിത്രം നവരസയിലെ ഗാനമായിരുന്നു തൂരിക.
സൂര്യ-ഗൗതം മേനോൻ ടീം ഒരിടവേളക്ക് ശേഷം ഒന്നിച്ച ഗിത്താർ കമ്പി മേലെ നിന്ദ്രുവിലെ ഗാനത്തിലാണ് പ്രയാഗയും സൂര്യയും ഒരുമിച്ച് അഭിനയിച്ചത്. പ്രയാഗയുടെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട തമിഴ് സിനിമയായിരുന്നു നവരസ എന്ന ആന്തോളജി. 'തൂരിക കണ്ട് ഞാൻ പ്രയാഗയുടെ ഫാനായി.'

'ആ പാട്ട് കണ്ടപ്പോൾ എനിക്ക് തോന്നിയത് പ്രയാഗയുമായി മാച്ചാകാൻ സൂര്യ കഷ്ടപ്പെടുന്നതായാണ്. അത് ഞാൻ പറഞ്ഞപ്പോഴും കളിയാക്കലായാണ് പ്രയാഗ കേട്ടത്. കാര്യമായി ഞാൻ ഇക്കാര്യം പ്രയാഗയോട് പറഞ്ഞിട്ടുണ്ട്. സൂര്യ കഷ്ടപ്പെടുകയായിരുന്നു. അദ്ദേത്തിന് പറ്റുന്നില്ലെന്നാണ്', ധ്യാൻ ഒരു ചെറുചിരിയോടെ പറഞ്ഞത്.
ധ്യാൻ പറഞ്ഞ് അവസാനിപ്പിച്ചതും പ്രയാഗയുടെ കൗണ്ടർ എത്തി. സൂര്യയെപ്പോലെ ധ്യാൻ ചേട്ടന് കഷ്ടപ്പെടേണ്ടി വന്നിട്ടില്ല തനിക്കൊപ്പം അഭിനയിക്കാൻ എന്നായിരുന്നു പ്രയാഗയുടെ മറുപടി. ഇരുപതതിയെട്ടുകാരിയായ പ്രയാഗ അഭിനയിച്ച് അവസാനം റിലീസ് ചെയ്ത മലയാള സിനിമ എന്താടാ സജിയാണ്.


Click it and Unblock the Notifications