അവളെ എനിക്ക് മടുക്കില്ല, അവളെ ആശ്രയിച്ചാണ് ഞാനുള്ളത്; ഭാര്യയെക്കുറിച്ച് ധ്യാന്‍ പറഞ്ഞത്
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ധ്യാന്‍ ശ്രീനിവാസന്‍. ധ്യാനിന്റെ ഏറ്റവും പുതിയ ചിത്രമായ വര്‍ഷങ്ങള്‍ക്ക് ശേഷം ഹിറ്റായി മാറിയിരിക്കുകയാണ്. പലപ്പോഴും ധ്യാനിന്റെ സിനിമകളേക്കാള്‍ കൂടുതല്‍ വൈറല്‍ ആകാറ് ധ്യാനിന്റെ അഭിമുഖങ്ങളാണ്. പലപ്പോഴും ധ്യാന്‍ അഭിമുഖങ്ങളില്‍ അച്ഛന്‍ ശ്രീനിവാസനെക്കുറിച്ചോ ചേട്ടന്‍ വിനീതിനെക്കുറിച്ചോ ഒക്കെ പറയുന്ന കാര്യങ്ങള്‍ ആണ് വൈറല്‍ ആകാറ്.
പലപ്പോഴും ധ്യാന്‍ അഭിമുഖങ്ങളില്‍ സിനിമയെക്കുറിച്ച് നടത്തിയിട്ടുള്ള പല പരാമര്‍ശങ്ങളും വിവാദമായിട്ടുണ്ട്. ഇപ്പോഴിതാ ധ്യാന്‍ മുന്‍പ് ഒരു അഭിമുഖത്തില്‍ തന്റെ ഭാര്യ അര്‍പ്പിതയെക്കുറിച്ച് സംസാരിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അര്‍പിതയും ധ്യാനും വിവാഹം കഴിക്കുന്നത് 2017ലാണ്. തന്റെ ഭാര്യ തനിക്ക് ഏറ്റവും നല്ല സുഹൃത്താണെന്ന് പറയുകയാണ് ധ്യാന്‍.

മുമ്പ് മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ധ്യാന്‍ ഭാര്യ അര്‍പിതയെയും തന്റെ മകളെയും കുറിച്ചൊക്കെ സംസാരിക്കുന്നത്. ഈ വീഡിയോ വീണ്ടും പ്രേക്ഷകര്‍ വൈറല്‍ ആക്കിയിരിക്കുകയാണ്. ഒട്ടും ഉത്തരവാദിത്തമില്ലാത്ത ആളാണ് താന്‍ എന്ന് രണ്ടര വയസ് മുതല്‍ തന്നെ തന്റെ മകള്‍ക്ക് തോന്നി തുടങ്ങിയെന്നും ധ്യാന്‍ പറയുന്നു.
'എനിക്ക് അവളെ ഒരിക്കലും മടുക്കില്ല, കാരണം, നമ്മള്‍ എപ്പോഴും ഒരു കംപാനിയന്‍ഷിപ്പ് ഉണ്ടാക്കിയെടുക്കാന്‍ നോക്കണം. ഞാന്‍ അവളില്‍ ഭയങ്കര ഡിപന്‍ഡഡ് ആണ്. പല കാര്യത്തിലും. ഒരുമിച്ച് ഭക്ഷണം കഴിക്കുന്നത് തൊട്ട്, വൈകുന്നേരങ്ങളില്‍ ഒരുമിച്ച് ഇരിക്കുന്നത് തൊട്ട്, ഒരുമിച്ച് സിനിമ കാണുന്നത് തൊട്ട്, അവളില്ലാതെ എനിക്ക് ചിന്തിക്കാന്‍ കൂടി കഴിയില്ല. എനിക്ക് അവള്‍ വേണം. എന്റെ സുഹൃത്ത് ആണ് അവള്‍. റിലേഷന്‍ഷിപ്പില്‍ ആ സൗഹൃദം ഉണ്ടാകണം,'ധ്യാന്‍ അഭിമുഖത്തില്‍ പറഞ്ഞു.
ഭാര്യ, ഭര്‍ത്താവ് എന്നതിലൊക്കെ അപ്പുറം ഒരു സൗഹൃദം ഉണ്ടാവണം. കാരണം ഒരു വലിയ കാലം മുന്നോട്ട് പോകുന്നതിന് ആ സൗഹൃദം ആവശ്യമാണ്. കല്യാണം കഴിക്കുമ്പോള്‍ നമ്മളെ മനസിലാക്കണം, കെയറിംഗ് ആയിരിക്കണം എന്നൊക്കെ നമ്മള്‍ പറയാറുണ്ട്. അടിസ്ഥാനപരമായി ഇഷ്ടമുണ്ടെങ്കില്‍ തന്നെ ഇതെല്ലാം ഉണ്ടാകുമെന്നും ധ്യാന്‍ പറയുന്നു.
അതേസമയം ഭക്ഷണം കഴിക്കുമ്പോള്‍ കൈകഴുകണമെന്നും വണ്ണം കുറയ്ക്കണമെന്നും തുടങ്ങി തന്നെ ഉത്തരവാദിത്തവും അച്ചടക്കവും ഒക്കെ പഠിപ്പിക്കലാണ് മകളുടെ ഏറ്റവും വലിയ പണിയെന്നും ധ്യാന്‍ പറയുന്നു. അവളെ ഇതൊക്കെ താനാണ് പഠിപ്പിച്ചത്. പക്ഷെ ഇപ്പോള്‍ ഇതൊക്കെ അവള്‍ തന്നോട് ആണ് പറയുന്നതെന്നും ധ്യാന്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്.

ഏറെ നാളത്തെ സൗഹൃദത്തിന് ശേഷമാണ് ധ്യാന്‍ ശ്രീനിവാസനും അര്‍പിതയും വിവാഹിതരാകുന്നത്. എട്ട് വര്‍ഷത്തോളം ഇരുവരും തമ്മില്‍ പരിചയമുണ്ടായിരുന്നെന്നാണ് ധ്യാന്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. രണ്ട് പേരും രണ്ട് മത വിശ്വാസങ്ങളില്‍പ്പെട്ടവരായിരുന്നു എന്നുള്ളതൊന്നും ഇരുവരുടെയും കുടുംബത്തില്‍ പ്രശ്‌നമായിരുന്നില്ല. എന്നാല്‍ പ്രണയിക്കുന്ന കാലത്ത് വിവാഹം കഴിച്ചേക്കാം എന്ന ചിന്തയൊന്നുമുണ്ടായിരുന്നില്ല. കാരണം, രണ്ട് മതത്തില്‍പ്പെട്ടവരായിരുന്നു എന്നത് തന്നെയായിരുന്നു കാരണം.
എന്നാല്‍ തന്റെ അമ്മയാണ് അര്‍പിതയുമായുള്ള വിവാഹത്തെക്കുറിച്ച് ആദ്യം പറഞ്ഞതെന്നും ധ്യാന്‍ പറഞ്ഞിരുന്നു. പണ്ട് തൊട്ടേ സുഹൃത്തുക്കളായിരുന്നത് കൊണ്ട് തന്നെ തന്നെക്കുറിച്ച് എല്ലാം നന്നായി അര്‍പ്പിതയ്ക്ക് അറിയാമെന്നും ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നു. നടന്‍ ശ്രീനിവാസന്റെ മകനാണ് എന്ന് അറിഞ്ഞിട്ടൊന്നുമല്ല തന്നെ അര്‍പിത സ്‌നേഹിച്ചതെന്നും ധ്യാന്‍ നേരത്തെ പറഞ്ഞിരുന്നു.


Click it and Unblock the Notifications