'ഓരോ ആഴ്ചയും കൂറ പടം ചെയ്യുന്ന നിന്നെ പോലെ അല്ല ഞാന്‍'; ധ്യാന്‍ തകര്‍ന്നു പോയെന്ന് വിനീത്
മലയാളത്തിലെ മിക്കവാറും യുവനടന്മാര്‍ എല്ലാം അണിനിരക്കുന്നു എന്ന പ്രത്യേകതയുള്ള ചിത്രമാണ് വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന വര്‍ഷങ്ങള്‍ക്ക് ശേഷം. ചിത്രത്തില്‍ പ്രണവ് മോഹന്‍ലാലും ധ്യാന്‍ ശ്രീനിവാസനുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ബേസില്‍ ജോസഫ്, അജുവര്‍ഗീസ്, നീരജ് മാധവന്‍, നിവിന്‍ പോളി, ദീപക്ക് പറമ്പോല്‍ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണി നിരക്കുന്നത്.
ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട പ്രമോഷന്‍ അഭിമുഖത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍ ബേസില്‍ ജോസഫിനെക്കുറിച്ച് പറയുന്ന വാക്കുളാണ് വൈറല്‍ ആയിരിക്കുന്നത്. ബേസില്‍ ഹിന്ദിയില്‍ രണ്‍വീര്‍ സിംഗിനെ വെച്ച് ശക്തിമാന്‍ എന്ന സിനിമ ചെയ്യുന്നുണ്ടെന്ന അഭ്യൂഹങ്ങള്‍ വരുന്നതിനിടെയാണ് ഈ സിനിമയുമായി ബന്ധപ്പെട്ട് ധ്യാനിനും ബേസിലിനുമിടിയലുണ്ടായ സംഭാഷണത്തെക്കുറിച്ച് ധ്യാനും വിനീതും പറയുന്നത്.

ധ്യാനിന് ബേസിലിനോട് അസൂയ ആണെന്നും ധ്യാന്‍ പറയുന്നതൊന്നും വിശ്വസിക്കരുതെന്നും വിനീത് ഇടക്കിടെ അവതാരകനോട് പറയുന്നുമുണ്ട്. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്‍മെന്റിന് നല്‍കിയ അഭിമുഖത്തിലാണ് ധ്യാന്‍ ഇക്കാര്യങ്ങള്‍ പറയുന്നത്.
ബേസില്‍ സ്‌റ്റോറി ടെല്ലര്‍ അല്ല, പുച്ഛത്തിലൂടെ കോമഡി ചെയ്യുന്നതാണ് അവന്റെ രീതിയെന്നാണ് ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നത്. എന്നാല്‍ ഇതിന് കൗണ്ടര്‍ ആയി വിനീത് ചോദിക്കുന്നത് സ്‌റ്റോറി ടെല്ലര്‍ അല്ലെങ്കില്‍ അവന്‍ എങ്ങനെയാണ് ഹിന്ദിയില്‍ പടം ചെയ്യുക എന്നാണ്. എന്നാല്‍ ഇതിന് മറുപടിയായി ധ്യാന്‍ പറയുന്നത് അവന്‍ കഥ പറഞ്ഞല്ല ആംഗ്യം കാണിച്ചാവും കഥ പറഞ്ഞിട്ടുണ്ടാവുക എന്നാണ്.
എല്ലാവര്‍ക്കും അറിയാം അവന്‍ ഹിന്ദിയില്‍ സിനിമ ചെയ്യുന്നുണ്ടെന്ന്. ആരാണെന്ന് പറയുന്നില്ല, പക്ഷെ ഒരു സിംഗ്. ഒരു ദിവസം ബേസില്‍ തന്നോട് സിംഗ് മെസേജ് അയച്ചിട്ടുണ്ടെന്ന് പറഞ്ഞുവെന്ന് ധ്യാന്‍ പറയുന്നു. എന്നാല്‍ ആ നമ്പറിലേക്ക് തിരിച്ച് വിളിക്ക് എന്നാണ് താന്‍ അന്നേരം ബേസിലിനോട് പറഞ്ഞത്. എന്നാല്‍ ബേസില്‍ വിളിച്ചില്ല കാരണം, ഇവന് ഹിന്ദിയും അറിയില്ല, ഇംഗ്ലീഷും അറിയില്ല. പിന്നെ ബേസില്‍ ഏത് ഭാഷയില്‍ കഥ പറയും എന്നാണ് ധ്യാന്‍ തമാശയില്‍ പറഞ്ഞത്.
തിരിച്ച് വിളിക്കാന്‍ പറഞ്ഞപ്പോള്‍, വിളിക്കില്ല പുള്ളി ഉറങ്ങുകയായിരിക്കും എന്നൊക്കെയാണ് ബേസില്‍ പറയുന്നത്. അത് കഴിഞ്ഞ് ഇവര്‍ ഒരുമിച്ചുള്ള ഒരു ഫോട്ടോകാണിച്ചു. പക്ഷ തനിക്ക് കണ്ടപ്പോള്‍ ആ ഫോട്ടോയില്‍ വശപിശക് തോന്നിയെന്നും പറയുകയാണ് ധ്യാന്‍. എന്നാല്‍ ധ്യാന്‍ പറയുന്നതൊന്നും വിശ്വസിക്കരുതെന്നാണ് ഇടക്ക് കയറി വിനീത് പറയുന്നത്.
ഇതിന്റെ സത്യവസ്ഥ വിനീത് പറയുന്നത് ഇങ്ങനെയാണ്; ഒരു ദിവസം മൂന്നാറില്‍ നിന്ന് ' അയാള്‍ നിന്റെ സിനിമ ഒന്നും ചെയ്യില്ലെ'ന്ന് പറഞ്ഞ് ബേസിലിനെ ധ്യാന്‍ തളര്‍ത്തിക്കൊണ്ടിരിക്കുകയാണ്. അപ്പോഴാണ് ധ്യാനിനെ ഈ ഫോട്ടോ കാണിക്കുന്നത്. ഓരോന്ന് കാണുമ്പോഴും ധ്യാന്‍ തകര്‍ന്നു കൊണ്ടിരിക്കുകയാണ്. ധ്യാനിന് മനസിലായി ഇദ്ദേഹം ബേസിലിന്റെ ആരാധകനായി മാറികഴിഞ്ഞു എന്ന്. അവസാനം ധ്യാന്‍ ആകെ തളര്‍ന്ന് തലയില്‍ കൈവെച്ചിട്ട് ബേസിലിനോട് പറഞ്ഞു, നിന്റെ പടം പൊട്ടും എന്ന്.

എന്നാല്‍ ഇത് കേട്ടിട്ട് ബേസില്‍ എഴുന്നേറ്റിട്ട് പറഞ്ഞത് ഇങ്ങനെയാണ്, 'എടാ ആഴ്ചയ്ക്ക് ആഴ്ചയ്ക്ക് കൂറ പടം ചെയ്യുന്ന നിന്നെ പോലെ അല്ല ഞാന്‍ എന്ന്. ഇത് ഞാന്‍ ചങ്ക് പറിച്ച് ചെയ്യുന്ന സാധനമാണ് എന്നും ബേസില്‍ പറഞ്ഞു. ഇത് കേട്ട് ധ്യാന്‍ ആകെ തളര്‍ന്നു പോയി.
എന്നാല്‍ അഭിമുഖത്തില്‍ ഇതിന് മറുപടിയായി ധ്യാന്‍ പറയുന്നത് ബേസില്‍ എടുക്കുന്ന പടം അവന് തന്നെ സബ്‌ടൈറ്റില്‍ ഇട്ട് ഇവന്‍ കാണേണ്ടിവരും. കാരണം ഹിന്ദി അറിയില്ലല്ലോ എന്നാണ്. ധ്യാനിന് എന്ത് അസൂയാണെന്ന് നോക്കണമെന്നാണ് ഇതിന് മറുപടിയായി വിനീത് ശ്രീനിവാസന്‍ പറയുന്നത്.


Click it and Unblock the Notifications