Don't Miss!
- Lifestyle
Daily Rashi Phalam: ഇന്നത്തെ ഗ്രഹസ്ഥാനത്തിന്റെ നല്ല സൂചനകള്‍ ഈ രാശിക്കാര്‍ക്ക്
- News
കടലില്‍ തെറിച്ചു വീണ മത്സ്യത്തൊഴിലാളികള്‍ക്ക് രക്ഷകരായി കോസ്റ്റല്‍ പൊലീസ്; കയ്യടി
- Finance
ഐഎസ്ആര്‍ഒയും നാണിക്കും! 6 മാസത്തില്‍ 2,800% ലാഭം; ഈ 26 പെന്നി സ്റ്റോക്കുകൾ റോക്കറ്റ് കുതിപ്പില്‍
- Sports
IND vs ENG: ടെസ്റ്റില്‍ റിഷഭ് വേറെ ലെവല്‍- മിന്നും സെഞ്ച്വറി, സച്ചിന്റെ റെക്കോര്‍ഡും തകര്‍ത്തു!
- Travel
മഴക്കാലയാത്രകളിലേക്ക് ബീച്ചുകളും... സുരക്ഷിതമായി പോയിവരാം!!
- Automobiles
ഫീച്ചറുകളാൽ സമ്പന്നർ, തെരഞ്ഞെടുക്കാം ഈ സ്കൂട്ടറുകൾ
- Technology
ഇയർബഡ്സ്, സ്മാർട്ട് വാച്ചുകൾ അടക്കമുള്ളവയ്ക്ക് വമ്പിച്ച ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട്
അര്ജ്ജുന് റെഡ്ഡിയായിരുന്ന എന്നെ അവന് പൊട്ടന് ലാലുവാക്കി; ബേസില്‍ ജോസഫിനെക്കുറിച്ച് ധ്യാന്‍ ശ്രീനിവാസന്
മലയാളത്തിലെ യുവനടന്മാരില് ശ്രദ്ധേയനാണ് ധ്യാന്‍ ശ്രീനിവാസന്. താരപുത്രനെങ്കിലും താരജാഡകളില്ലാതെയുള്ള പെരുമാറ്റമാണ് പലപ്പോഴും ധ്യാനിന് ആരാധകപ്രശംസ നേടിക്കൊടുക്കുന്നത്. ചേട്ടന് വിനീത് ശ്രീനിവാസന്റെ തന്നെ സംവിധാനത്തില്‍ പുറത്തിറങ്ങിയ തിരയിലൂടെയായിരുന്നു ധ്യാനിന്റെ അരങ്ങേറ്റം. ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലൂടെ ധ്യാന്‍ സംവിധായകനുമായി.
രതീഷ് രഘുനന്ദന് സംവിധാനം ചെയ്തിരിക്കുന്ന ഉടല് ആണ് ധ്യാന്‍ ശ്രീനിവാസിന്റെ പുതിയ ചിത്രം. ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച്
ബിഹൈന്‍ഡ് വുഡ്സിന് നല്കിയ അഭിമുഖത്തില്‍ തന്റെ സിനിമാജീവിതത്തെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചും മനസ്സു തുറക്കുകയാണ് ധ്യാന്‍ ഇപ്പോള്‍.

ചേട്ടന് വിനീത് ശ്രീനിവാസന്റെ തിര എന്ന ചിത്രത്തിലൂടെയാണ് ധ്യാന്‍ സിനിമാഭിനയത്തിലേക്ക് എത്തുന്നത്. ആദ്യ സിനിമയില്‍ താനൊരു ഗൗരവക്കാരനും ചൂടനുമൊക്കെയായിട്ടുള്ള ഒരു ഇമേജായിരുന്നു. സെറ്റിലും അങ്ങനെ തന്നെയായിരുന്നു. ഒപ്പമുണ്ടായിരുന്നവരോടൊക്കെ കുറച്ച് ജാടയിട്ടായിരുന്നു സംസാരവും പ്രവൃത്തിയുമെല്ലാം. ആ സമയത്ത് ഞാന്‍ ഒരു ആംഗ്രി യങ് മാനായിരുന്നു.
എന്നാല്‍ പിന്നീട് കുഞ്ഞിരാമായണത്തിലേക്ക് വന്നപ്പോള്‍ എല്ലാം മാറിമറിഞ്ഞു. ആ ചിത്രത്തിലെ കഥാപാത്രത്തിന്റെ ഇമേജായി പിന്നെ എനിക്കും. ബേസില്‍ എന്നെ അങ്ങനെയാക്കി മാറ്റി. സീരിയസായി എന്തെങ്കിലും പറഞ്ഞാല്‍ പോലും അത് കോമഡിയായിട്ടേ ആളുകള്‍ എടുക്കൂ. അതില്‍ പിന്നെ എവിടെ ചെന്ന് സീരിയസായിട്ട് അഭിനയിച്ചാലും ആളുകള്‍ക്ക് എന്നെ കാണുമ്പോള്‍ ചിരി വരും. തമാശ കാണിക്കുകയാണെന്നാണ് പറയുന്നത്. തിരയിലൂടെ അര്ജ്ജുന് റെഡ്ഡിയായിരുന്ന എന്നെ ബേസിലാണ് കുഞ്ഞിരാമായണത്തിലെ പൊട്ടന് ലാലുവാക്കിയത്. ധ്യാന്‍ പറയുന്നു.

ആ സിനിമയോടെ എന്റെ ഇമേജ് തന്നെ മാറിപ്പോയി. ഞാന്‍ ദേഷ്യപ്പെട്ടാലും ആളുകള്‍ കോമഡിയാക്കിയേ കാണൂ. കലിപ്പ് കാണിച്ചാലും ദേ തമാശ കാണിക്കുന്നു എന്നു പറഞ്ഞു ചിരിക്കും.
അവനെന്നെ പൊട്ടനാക്കിയാലെന്താ അവന് അതിലും വലിയ മരപ്പൊട്ടന് ഇമേജാണ് ബേസിലിന്. ജാനേമനിലൊക്കെ അത് ശരിക്കും മനസ്സിലാക്കാന്‍ സാധിക്കും. പക്ഷെ, എനിക്ക് പൊട്ടന് എന്ന ഇമേജേ ഉള്ളൂ, ഞാന്‍ റിയല്‍ ലൈഫില്‍ വളരെ സീരിയസായ ഒരാളാണ്, പക്ഷെ, ബേസില്‍ റിയല്‍ ലൈഫിലും പൊട്ടനാണ്. ആ വ്യത്യാസമുണ്ടെന്ന് തമാശയായി ധ്യാന്‍ പറയുന്നു.
Also Read: ക്യാമറയില്‍ നോക്കി പ്രണയിച്ചത് ഒരു നടിയെ മാത്രം, മനസ് കീഴടക്കിയ താരത്തെ കുറിച്ച് സന്തോഷ് ശിവന്

ഉടലാണ് ധ്യാന്‍ ശ്രീനിവാസന്റെ ഏറ്റവും പുതിയ ചിത്രം. ഇന്ദ്രന്‍സ്, ദുര്‍ഗ്ഗകൃഷ്ണ, ജൂഡ് ആന്തണി ജോസഫ് എന്നിവര്‍ ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന് നിര്‍മ്മിച്ചിരിക്കുന്ന ഉടല് രതീഷ് രഘുനന്ദന് ആണ് സംവിധാനം ചെയ്തിരിക്കുന്നത്.
മനോജ് പിള്ള ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് നിഷാദ് യൂസഫ് ആണ്. വില്യം ഫ്രാന്‍സിസ് ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
-
വലിയ തുക കണ്ടിട്ടും 100 ദിവസം തികയ്ക്കാന്‍ അവര്‍ തീരുമാനിച്ചു; ബിഗ് ബോസിലെ ആറ് പേര്‍ക്കും സല്യൂട്ടെന്ന് അശ്വതി
-
'ദിൽഷയുടെ കംഫർട്ട് സോണാണ് ബ്ലെസ്ലിയും റോബിനും'; ദിൽഷയെ കുറിച്ച് സഹോദരി!
-
'മൈക്കിളെ നിനക്കും ഇതുപോലൊരെണ്ണം വാങ്ങിക്കൂടേ'; ഭീഷ്മപര്‍വ്വത്തില്‍ മമ്മൂട്ടിയെ ഞെട്ടിച്ച ആ 'അമ്മ' ഇവരാണ്