ശ്രീനിവാസന്റെ മകന്‍ ക്രിസ്ത്യാനി പെണ്ണിനെ കെട്ടുന്നു! അതൊരു പ്രശ്‌നമാക്കാം- പക്ഷേ സംഭവിച്ചതിനെ പറ്റി ധ്യാന്‍
നടന്‍ ശ്രീനിവാസനെ പോലെ സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ് മക്കളും. സിനിമയെക്കാളും ഇളയമകന്‍ ധ്യാന്‍ ശ്രീനിവാസന്റെ അഭിമുഖങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റാവാറുള്ളത്. ഏറ്റവും പുതിയതായി തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടന്‍. അച്ഛനുമായിട്ടുള്ള ബന്ധത്തെ കുറിച്ചാണ് കൗമുദി മൂവീസിന് നല്‍കിയ പുതിയ അഭിമുഖത്തിലൂടെ ധ്യാന്‍ പറഞ്ഞത്.
താനൊരു ക്രിസ്ത്യാനി പെണ്‍കുട്ടിയുമായി ഇഷ്ടത്തിലാണെന്ന് അറിഞ്ഞതിന് ശേഷം അച്ഛന്റെ പ്രതികരണം എങ്ങനെയായിരുന്നു എന്നാണ് ധ്യാന്‍ പറഞ്ഞത്. മാത്രമല്ല അച്ഛനൊരു റിബലായത് കൊണ്ട് തന്നെ ഇതുവരെ ഉപദേശിക്കാന്‍ വന്നിട്ടില്ലെന്നും ധ്യാന്‍ പറയുന്നു.

'ഒന്നും പുറത്തേക്ക് പ്രകടിപ്പിക്കാത്ത ആളാണ് തന്റെ അച്ഛനെന്നാണ് ധ്യാന്‍ പറയുന്നത്. ഉള്ളിന്റെയുള്ളില്‍ പുള്ളിയ്ക്ക് ഞങ്ങളോട് എത്ര കാര്യമാണെന്ന് അറിയാവുന്നതാണ്. ഒരു കാര്യത്തിനും ഇന്നേ വരെ പുള്ളി ഞങ്ങളെ ഉപദേശിച്ചിട്ടില്ല. അങ്ങനെ ഉപദേശം കൊടുത്താല്‍ ആരും നന്നാവില്ലെന്ന് പുള്ളിയ്ക്ക് അറിയാം.
അച്ഛന് അച്ഛച്ചനില്‍ നിന്നും ഉപദേശം കിട്ടിയത് കൊണ്ടായിരിക്കും അതില്‍ കാര്യമൊന്നുമില്ലെന്ന് പുള്ളിയ്ക്ക് തോന്നിയത്. പുള്ളി ഒരിക്കലും അച്ഛന്‍ പറഞ്ഞത് കേട്ടിട്ടില്ലെന്നാണ് ഞാനറിഞ്ഞത്. അങ്ങനെയുള്ള ഒരാളുടെ മകനല്ലേ ഞാന്‍. സ്വഭാവികമായിട്ടും ഞാനത് കേള്‍ക്കില്ലെന്ന ബോധ്യം അച്ഛനുണ്ട്. ഇന്നേ വരെ ഞങ്ങളെ ഇരുത്തി നീ അത് ചെയ്യൂ, ഇത് ചെയ്യൂ എന്നൊന്നും പറയാതെ ഞങ്ങളുടെ തീരുമാനത്തിന് അനുസരിച്ച് വിടുകയാണ് ചെയ്തിട്ടുള്ളത്.
ഞാനൊരു ക്രിസ്ത്യാനി പെണ്‍കുട്ടിയെയാണ് വിവാഹം കഴിച്ചത്. ശ്രീനിവാസന്റെ മകന്‍ വേറെ മതത്തിലുള്ള കുട്ടിയെ കല്യാണം കഴിച്ചു, എന്നൊക്കെയുള്ളത് വളരെ സെന്‍സിറ്റീവായിട്ടുള്ള വിഷയമാണ്. വേണമെങ്കില്‍ ഇത് പറഞ്ഞ് പല പ്രശ്‌നങ്ങളും ഉണ്ടാക്കാവുന്നതാണ്. അച്ഛനും അമ്മയും ലവ് മ്യാരേജ് ആയിരുന്നു. ആ കുട്ടിയെ അവന് ഇഷ്ടമാണെങ്കില്‍ കല്യാണം കഴിച്ചോട്ടെ, നമുക്ക് പോയി സംസാരിക്കാമെന്ന് പറഞ്ഞ് അച്ഛനാണ് ആദ്യം അവിടേക്ക് പോയത്.

ഇങ്ങനൊരു കുട്ടിയെ ഇഷ്ടമാണെന്ന് ഞാന്‍ അമ്മയോട് മാത്രമാണ് പറഞ്ഞത്. പിറ്റേന്ന് അവര്‍ വണ്ടിയുമെടുത്ത് പോയി സംസാരിച്ചു. ഉറച്ച തീരുമാനമാണോ എന്ന് മാത്രമേ എന്നോട് ചോദിച്ചിട്ടുള്ളു. അമ്മയ്ക്ക് അതറിയാമായിരുന്നു. മുന്നേ അമ്മയും അര്‍പ്പിതയും തമ്മില്‍ നല്ല ബന്ധമുണ്ടായിരുന്നു. ഞാനവളെ വിവാഹം കഴിക്കുന്നത് അമ്മയ്ക്ക് ഇഷ്ടമായിരുന്നു. അച്ഛനോട് നേരിട്ട് ഒന്നും ഞാന്‍ പറഞ്ഞിട്ടില്ല.
ഇതുവരെ ഈ വിഷയത്തെ കുറിച്ച് അച്ഛനോട് ഒരു കാര്യവും സംസാരിച്ചിട്ടില്ല. അമ്മ അച്ഛനോട് പറയുന്നു, പിറ്റേന്ന് അച്ഛന്‍ വണ്ടിയുമെടുത്ത് പോകുന്നു. അത്രമാത്രമേ എന്റെ വിവാഹത്തില്‍ നടന്നിട്ടുള്ളു. അച്ഛന്‍ ഒരു റിബലായിരുന്നു. അച്ഛനും അമ്മയും രജിസ്റ്റര്‍ ഓഫീസില്‍ വച്ചാണ് കല്യാണം കഴിക്കുന്നത്. അവര്‍ക്ക് കിട്ടാത്ത പിന്തുണയൊക്കെ ഇക്കാര്യത്തില്‍ എനിക്ക് തന്നു.
ചിലര്‍ അവരുടെ അച്ഛന്‍ എങ്ങനെയായിരുന്നോ അതുപോലെ മക്കളെയും നോക്കാന്‍ ശ്രമിക്കും. പക്ഷേ ഞങ്ങളുടെ കാര്യം വന്നപ്പോള്‍ അച്ഛന്‍ അതിനെ ബ്രേക്ക് ചെയ്യാനാണ് ശ്രമിച്ചത്. പഴയ അഭിമുഖങ്ങള്‍ കണ്ടാല്‍ അറിയാം. എന്തും പറയാനുള്ള സ്വതന്ത്ര്യവും എന്തും ഷെയര്‍ ചെയ്യാനുള്ള സൗഹൃദവും ഉണ്ടായിരുന്നു. ഒരു ഗിവ് ആന്‍ഡ് ടേക്ക് ബന്ധമാണതെന്നും', ധ്യാന്‍ പറയുന്നു.


Click it and Unblock the Notifications











