നീ നൂറ് സിനിമയും ചെയ്ത് നടന്നോ, നയൻതാരയെ ഫോൺ ചെയ്താൽ; താര ജാഡ അവർക്കാവശ്യമാണ്: ധ്യാൻ ശ്രീനിവാസൻ
സിനിമാ രംഗത്ത് രണ്ട് പതിറ്റാണ്ടിലേറെയായി തുടരുന്ന താരമാണെങ്കിലും നയൻതാരയെ അടുത്തറിയാൻ കഴിഞ്ഞ സഹപ്രവർത്തകർ ചുരുക്കമാണ്. താരപകിട്ടുകളിലെ പലരും നയൻതാരയെ കണ്ടിട്ടുള്ളൂ. എന്നാൽ നയൻതാരയെ അടുത്തറിയാൻ നടൻ ധ്യാൻ ശ്രീനിവാസന് സാധിച്ചിട്ടുണ്ട്. ധ്യാൻ സംവിധാനം ചെയ്ത ലവ് ആക്ഷൻ ഡ്രാമ എന്ന സിനിമയിൽ നയൻതാരയാണ് നായികയായെത്തിയത്. നയൻതാരയെക്കുറിച്ച് പേളി മാണിയുമായുള്ള അഭിമുഖത്തിൽ ധ്യാൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
നയൻതാരയോട് കഥ പറയാൻ പോയപ്പോഴുള്ള ഓർമകൾ ധ്യാൻ പങ്കുവെച്ചു. പറഞ്ഞ സമയത്തിലും വെെകിയാണ് എത്തിയത്. എത്തിയ ശേഷം സ്ക്രിപ്റ്റ് പറയാനിരുന്നു. എന്നാൽ കഥയല്ല, വേറെ എന്തൊക്കെയോ ആണ് പറഞ്ഞത്. ധ്യാൻ, നമുക്ക് ചെയ്യാം എന്ന് പറഞ്ഞു. എന്നിട്ട് എന്നോട് പറഞ്ഞത് കഥയൊന്നുമല്ല, എനിക്ക് നിന്നെ ഇഷ്ടമായെന്നാണെന്നും ധ്യാൻ പറയുന്നു. ഞങ്ങൾ തമ്മിലുള്ള റാപ്പോ ഇപ്പോഴും അതേ പോലെയുണ്ട്. ഈ വിഷുവിന്റെയന്ന് ഫോണിൽ കുറേ നേരം സംസാരിച്ചു.

മൂന്ന് നാല് മാസത്തിന് ശേഷമാണ് ഞങ്ങൾ സംസാരിക്കുന്നത്. എത്ര കാലം കഴിഞ്ഞാലും ആ ബന്ധം അവിടെയുണ്ട്. നമ്മൾ അവരെ ഡീൽ ചെയ്യുന്നത് പോലെയിരിക്കും. താരങ്ങൾ നോക്കുക അവരുടെ സ്റ്റാർഡം നമുക്ക് ഹാൻഡിൽ ചെയ്യാൻ പറ്റുമോ എന്നാണ്. അങ്ങനെയാെരു താരത്തെ കൊണ്ട് വന്നാൽ അവരെ നമ്മൾ ഹാപ്പിയാക്കുകയും കംഫർട്ടബിൾ ആക്കുകയും വേണം. കഥയും ഷൂട്ടുമൊക്കെ സെക്കന്ററിയാണ്.
ഇത്രയും മെയിൽ ഡൊമിനന്റായ ഇൻഡസ്ട്രിയിൽ ഇത്രയും വർഷങ്ങളായി നിൽക്കുന്ന മറ്റൊരു നടിയെ നമുക്ക് കാണാൻ പറ്റില്ല. നയൻതാര താര ജാഡ കാണിക്കുന്നെന്ന വിമർശനങ്ങളെക്കുറിച്ചും ധ്യാൻ ശ്രീനിവാസൻ സംസാരിച്ചു. ചില സ്ഥലങ്ങളിൽ കുറച്ച് അഹങ്കാരവും ജാഡയുമാകാം. അത് വേണ്ട സ്ഥലങ്ങളുണ്ട്. പ്രത്യേകിച്ച് അങ്ങനെയാെരു ഇൻഡസ്ട്രിയിൽ. അല്ലെങ്കിൽ ആളുകൾ ചൂഷണം ചെയ്യും. അതൊക്കെ കണ്ട് വന്ന ആളാണവർ. ഇപ്പോഴും ആ സ്റ്റാർഡം ക്യാരി ചെയ്യുന്നത് കൊണ്ടാണ് ഇപ്പോഴും അവർ നിലനിൽക്കുന്നത്. അല്ലാതെ സാധാരണക്കാരോട് സംസാരിക്കുമ്പോഴും ഇടപഴകുമ്പോഴും വളരെ ഡൗൺ ടു എർത്ത് ആണ്.

വളരെ പേഴ്സണലായ കാര്യങ്ങൾ എന്നോട് സംസാരിച്ചിട്ടുള്ള ആളാണ്. മൂത്ത ചേച്ചിയുമായി സംസാരിക്കുന്നത് പോലെയാണ് എനിക്ക് പുള്ളിക്കാരിയുമായുള്ള സംസാരം. നീ ഏണ്ടാ അന്ത ഇൻഡസ്ട്രിയിൽ ചെയ്യുന്നത്, നൂറ് സിനിമയും അഭിനയിച്ച് നടന്നോ നീ എന്നൊക്കെ പറയും. അത്രയും തുറന്ന് സംസാരിക്കുന്ന ആളാണ് നയൻതാരയെന്നും ധ്യാൻ ശ്രീനിവാസൻ പറയുന്നു. പേളി മാണിയും നയൻതാരയെക്കുറിച്ച് സംസാരിച്ചു.
ഐഫയിൽ വെച്ച് ഞാനവരെ കണ്ടിരുന്നു. എനിക്ക് നിങ്ങളെ കാണണമെന്ന് അവരോട് ഞാൻ പറയുന്നുണ്ടായിരുന്നു. ഒരു ദിവസം നയൻതാര എനിക്ക് മെസേജ് ചെയ്തു. ഇവിടെ ഷൂട്ടിംഗിലാണെന്ന് പറഞ്ഞു. മാനേജരുടെ നമ്പർ അയച്ചു. അവർ വിളിക്കുമെന്ന് പറഞ്ഞു. എനിക്ക് വളരെ സന്തോഷം തോന്നി. അവർക്കത് ചെയ്യേണ്ടതില്ല. നമ്മൾക്കൊരു വാല്യു തരികയാണ് ചെയ്തത്.
ഞാൻ അങ്ങോട്ട് പോയി. അവർ ഷോട്ടിന് പോകുകയും തിരിച്ച് വരികയും ചെയ്യും. ഫോട്ടോയെടുത്തപ്പോൾ കോസ്റ്റ്യൂമിൽ അല്ലേയെന്ന് ഞാൻ ചോദിച്ചിരുന്നു. അത് കുഴപ്പമില്ല പേളീ, സിംപിൾ കോസ്റ്റ്യൂമല്ലേ എന്ന് പറഞ്ഞു. അവർ വളരെ വിനയമുള്ള ആളാണ്. ഞാൻ കണ്ട താരങ്ങളിൽ വളരെ ഹംബിളായ ആളാണ് നയൻതാര. പിന്നെ മഞ്ജു ചേച്ചിയും.


Click it and Unblock the Notifications