അച്ഛന്റെ രാശി ഞാനാണ്, ഏട്ടന്‍ ജനിച്ചപ്പോള്‍ വീട് പോലുമില്ലായിരുന്നു; ധ്യാന്‍
നടന്‍ ശ്രീനിവാസന്റെ ഇളയ മകന്‍ എന്നതിലുപരി നടനും സംവിധായകനുമൊക്കെയാണ് ധ്യാന്‍ ശ്രീനിവാസന്‍. കൈനറിയെ സിനിമകളുമായി തിരക്കിലാണെങ്കിലും ധ്യാനിന്റെ അഭിമുഖങ്ങളാണ് എല്ലായിപ്പോഴും വൈറല്‍ ആവാറുള്ളത്. അഭിമുഖങ്ങളില്‍ രസകരമായ കഥ പറഞ്ഞാണ് ധ്യാന്‍ ശ്രദ്ധേയനാവുന്നത്.
അങ്ങനെ ഇന്റര്‍വ്യൂ സ്റ്റാര്‍ എന്ന പേരും നടന് സ്വന്തമാണ്. ഇപ്പോഴിതാ കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ജീവിതത്തിലെ വഴിത്തിരിവിനെ കുറിച്ചും ഒറ്റ രാത്രി കൊണ്ട് ഒരു പെണ്‍കുട്ടിയെ വളച്ചതിനെക്കുറിച്ചുമൊക്കെ പറയുകയാണ് നടന്‍.

ധ്യാനിന്റെ ജീവിതത്തിലെ വഴിത്തിരിവ് എന്തായിരുന്നു എന്നാണ് അവതാരക നടനോട് ചോദിച്ചത്. 'ഞാന്‍ ജനിച്ച വീണത് തന്നെ ഒരു വഴിത്തിരിവാണ്. നടന്‍ ശ്രീനിവാസന്റെ മകനായിട്ടാണല്ലോ ജനനം. ഓര്‍മ്മ വെച്ചപ്പോള്‍ ഇതൊരു വഴിത്തിരിവ് ആണല്ലോ എന്ന് തോന്നിയിരുന്നു. പിന്നെ ഞാനുണ്ടായതിന് ശേഷമാണ് അച്ഛന് വെച്ചടി വെച്ചടി കയറ്റം ഉണ്ടാകുന്നത്.
ശ്രീനിവാസന്റെ രാശി ആരാണെന്ന് ചോദിച്ചാല്‍ അത് ധ്യാന്‍ ആണ്. ഏട്ടന്‍ ജനിച്ച 1983 ല്‍ അച്ഛന് ദാരിദ്ര്യവും പട്ടിണിയും കഷ്ടപ്പാടുമായിരുന്നു. അന്ന് വാടകവീട്ടിലാണ് താമസം. ഞാന്‍ ജനിച്ചതിനു ശേഷമാണ് സ്വന്തമായിട്ട് വീടും ഏസിയുമൊക്കെ വരുന്നത്. ഏട്ടന്‍ ഉണ്ടായിരുന്നപ്പോള്‍ ഇതൊന്നും ഇല്ലായിരുന്നുവെന്ന്' ധ്യാന്‍ പറയുന്നു.
അതേ സമയം ഗൗതം മേനോന്‍ സിനിമയില്‍ ട്രെയിനില്‍ വച്ച് പെണ്‍കുട്ടിയെ വളച്ചെടുക്കുന്നത് പോലൊരു അനുഭവം തനിക്കും ഉണ്ടെന്ന് ധ്യാന്‍ പറയുന്നു. ആ കൊച്ചിനെ വളച്ചെടുക്കാന്‍ അതിന്റെ പുറകേ നടക്കേണ്ടതായിട്ടൊന്നും എനിക്ക് വേണ്ടി വന്നിട്ടില്ല. എല്ലാം വളരെ പെട്ടെന്നാണ് നടന്നത്.

ഒരിക്കല്‍ ചെന്നൈ- ബാംഗ്ലൂര്‍ ജനശതാബ്ദിയില്‍ ഞാന്‍ ബാംഗ്ലൂര്‍ക്ക് പോവുകയായിരുന്നു. അന്ന് നടുക്കുള്ള സീറ്റ് മുഖത്തോട് മുഖം നോക്കി ഇരിക്കുന്നതാണ്. അങ്ങനെ ഞാന്‍ സ്റ്റേഷനില്‍ നിന്ന് കയറിയപ്പോള്‍ എന്റെ ഓപ്പോസിറ്റ് ഇരിക്കുന്നത് ഒരു അച്ഛനും അമ്മയും മകളും മകനുമാണ്. ആ കുട്ടി അതിസുന്ദരിയായ പെണ്‍കുട്ടിയാണ്. എന്നെക്കാളും രണ്ട് മൂന്ന് വയസ് ചെറുപ്പം ആണെന്ന് തോന്നി. ആദ്യ കാഴ്ചയില്‍ തന്നെ ആ കുട്ടിയോട് എനിക്ക് അതിയായ ഒരു പ്രണയം തോന്നി.
ഞങ്ങള്‍ നേരെ നേരെ ഇരിക്കുന്നതുകൊണ്ട് എങ്ങനെ നോക്കിയാലും മുഖത്തോട്ട് ആവും. ആ കുട്ടി മാക്‌സിമം എന്നെ നോക്കാതിരിക്കാന്‍ ശ്രമിക്കുന്നുണ്ട്. അന്ന് ഓര്‍ക്കുട്ട് ഒക്കെ വന്ന സമയമാണ്. ട്രെയിനിന്റെ പുറത്ത് ആള്‍ക്കാരുടെ പേരും ഡീറ്റെയില്‍സും ഒട്ടിക്കാറുണ്ട്. അത് നോക്കി ഞാന്‍ ആ കുട്ടിയുടെ പേര് മനസിലാക്കി. എന്നെക്കാളും 2 വയസ് കൂടുതല്‍ ആണ്. എന്നിട്ട് ഓര്‍ക്കുട്ടില്‍ അവളെ കണ്ടുപിടിച്ചു.
അവിടെ വെച്ച് തന്നെ മെസ്സേജ് അയച്ചു. അവിടെ തൊട്ട് നിരന്തരം മെസ്സേജ് അയച്ചോണ്ട് ഇരുന്നു. പിന്നീട് ആ കുട്ടി ഇറങ്ങുന്ന സ്റ്റേഷനില്‍ ഇറങ്ങിയെങ്കിലും മെസേജ് തുടര്‍ന്ന് കൊണ്ടിരുന്നു. പിറ്റേന്ന് ഞങ്ങള്‍ കാണുകയും ചെയ്തു. അങ്ങനെ ഒറ്റ ദിവസം കൊണ്ട് ആ കുട്ടിയെ വളച്ചെടുത്തവെന്നാണ്' ധ്യാന്‍ പറയുന്നത്.


Click it and Unblock the Notifications