അമ്മാവൻ സംവിധാനം, അമ്മ നിർമ്മാണം, അച്ഛനും ചേട്ടനും ഒപ്പമുള്ള ചിത്രത്തെ കുറിച്ച് ധ്യാൻ

2021 ൽ പ്രേക്ഷകരുടെ ഇടയിൽ ഏറ്റവും കൂടുതൽ ചർച്ചയായ പേരായിരുന്നു ധ്യാൻ ശ്രീനിവാസന്റേത്. കൈരളിയ്ക്ക് നൽകിയ ഒരു പഴയ അഭിമുഖത്തിലൂടെയായിരുന്നു ധ്യാൻ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായത്. നവ്യ നായരോടുള്ള ഇഷ്ടത്തെ കുറിച്ചും എന്നാൽ പിന്നീട് അത് പോയി എന്നുമായിരുന്നു അന്ന് പറഞ്ഞത്. നടിയോടുള്ള ഇഷ്ടം പോകാനുള്ള കാരണമായിരുന്നു പ്രേക്ഷകരെ ചിരിപ്പിച്ചത്. ധ്യാൻ മാത്രമായിരുന്നില്ല വിനീതിന്റെ വാക്കുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിരിക്കുക എന്നതിൽ ഉപരി പ്രേക്ഷകർ നല്ല സെൻസിലായിരുന്നു ഈ അഭിമുഖത്തെ സ്വീകരിച്ചത്. ചെറുപ്പത്തിൽ തന്നെ മക്കൾക്ക് തങ്ങളുടെ കാഴ്ചപ്പാട് തുറന്നു പറയാൻ സ്വാതന്ത്ര്യം നൽകിയ ശ്രീനിവാസനെ പുകഴ്ത്തി പ്രേക്ഷകർ രംഗത്ത് എത്തിയിരുന്നു. പണ്ട് മാത്രമല്ല ഇപ്പോഴും അങ്ങനെ തന്നെയാണെന്നാണ് ധ്യാനും വിനീതും പറയുന്നത്.

ചെറുപ്രായത്തിൽ അന്ന് പറഞ്ഞ കാര്യത്തിൽ ഇപ്പോഴും ഉറച്ച് നിൽക്കുകയാണ് ധ്യാൻ. ആ പറഞ്ഞ കാര്യങ്ങളൊക്കെ സത്യമാണെന്നും എന്നാൽ ഇന്ന് മറ്റൊരു നടിയെ ആണ് ഇഷ്ടമെന്നും ധ്യാൻ പറയുന്നു. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറയുന്നത്. പറഞ്ഞത് പറഞ്ഞതാണെന്നും ഇനി മാറ്റി പറയാൻ പറ്റില്ലെന്നും പറയുന്നുണ്ട്. കൂടാതെ കുടുംബം ഒന്നിച്ച് എത്തുന്ന സിനിമയെ കുറിച്ചും നടൻ അഭിമുഖത്തിൽ പറയുന്നുണ്ട്.

വിനീത് ശ്രീനീവാസൻ

ധ്യാന്റെ വാക്കുകൾ ഇങ്ങനെ... മോഹൻലാൽ മമ്മൂട്ടി എന്നിവരെ ഇഷ്ടപ്പെടുന്നത് പോലെയാണ് അന്ന് നവ്യയേയും ചേട്ടൻ മീര ജാസ്മിനേയും ഇഷ്ടപ്പെട്ടിരുന്നത്. അന്ന് പറഞ്ഞ കാര്യം പറഞ്ഞത് തന്നെയാണ്. അത് മറ്റി പറയാൻ പറ്റില്ലല്ലോ. ഈ അഭിമുഖം പുറത്ത് വന്നതിന് ശേഷം നവ്യയോട് സംസാരിച്ചിരുന്നു. എന്നാൽ ഇതിനെ പറ്റി അധികം സംസാരിച്ചില്ലെന്നും ധ്യാൻ അഭിമുഖത്തിൽ പറയുന്നു. എന്നാൽ പറഞ്ഞ കാര്യത്തിൽ ഇന്നും ഉറച്ച് നിൽക്കുകയാണ്.

ഇഷ്ടമുള്ള നടി

നവ്യയോട് ചെറുപ്പത്തിൽ ഒരിക്കൽ പോലും ആ ഇഷ്ടം തുറന്ന് പറഞ്ഞിരുന്നില്ലെന്നും ധ്യാൻ പറയുന്നു. അന്ന് നവ്യയോട് തോന്നിയ ഇഷ്ടം ഇപ്പോൾ മറ്റൊരു നടിയോടാണെന്നും താരം കൂട്ടിച്ചേർത്തു. എന്നാൽ നടൻ പേര് പറഞ്ഞിരുന്നില്ല. സിനിമ നടിമാരെ ആരേയും ഇഷ്ടപ്പെടമല്ലോ എന്ന് പറഞ്ഞ് കൊണ്ടാണ് ആ ഇഷ്ടത്തെ പറ്റി തുറന്ന് പറഞ്ഞത്. നയൻതാരയെ ഒത്തിരി ഇഷ്ടമാണെന്നും ധ്യാൻ പറയുന്നു. നയൻസിന്റെ സിനിമകൾ ഫസ്റ്റ് ഷോ കണാൻ പോകാറുണ്ടായിരുന്നു. നയൻസിനെ കാണാൻ വേണ്ടി മാത്രം ചെന്നൈയിൽ സിനിമ കാണാൻ എത്തുന്നവരുണ്ടെന്നും നടൻ കൂട്ടിച്ചേർത്തു.

മോഹൻലാൽ മമ്മൂട്ടി ചിത്രം

മോഹൻലാൽ - മമ്മൂട്ടി ചിത്രത്തെ കുറിച്ചും ധ്യാൻ പറയുന്നുണ്ട്. കഥ റെഡിയാണെന്നും അവരോട് പോയി പറയാനുളള ധൈര്യം ആയിട്ടില്ലെന്നാണ് നടൻ പറയുന്നത്. എന്നാൽ ഈ വർഷം തന്നെ അങ്ങനെയൊരും വാർത്ത പ്രതീക്ഷിക്കാമെന്നും ധ്യാൻ കൂട്ടിച്ചേർത്തു. മോഹൻലാൽ മമ്മൂട്ടി ചിത്രത്തെ കുറിച്ച് നടൻ പറഞ്ഞത് ഇങ്ങനെ...'' പെട്ടെന്ന് പ്രതീക്ഷിക്കാം എന്തെങ്കിലും ഒന്ന് നടത്തും . അത്രത്തോളം ആഗ്രഹമുണ്ട്. ഒരുപാട് ആഗ്രഹിക്കുകയാണെങ്കിൽ അത് നടക്കും എന്നാണല്ലോ. അങ്ങനെയൊരു ആഗ്രഹം ഉണ്ട്. രണ്ട് പേർക്കും വേണ്ടി കഥകളും ഉണ്ടാക്കി വെച്ചിട്ടുണ്ട്.

മോഹൻലാൽ മമ്മൂട്ടി ചിത്രം

ചുമ്മാതെ പോയി അവരോട് കഥ പറയാൻ പറ്റില്ലെന്നും ധ്യാൻ പറയുന്നു. അത്രയ്ക്ക് തയ്യാറെടുത്തിട്ട് വേണം അവരോട് പോയി കഥ പറയാൻ. ഒരുപാട് സീനേഴ്സാണ്. ഒരു തട്ടിക്കൂട്ട് കഥയുമായി പോകൻ പറ്റില്ല. പിന്നീട് ആ വഴിയ്ക്ക് അടുക്കാൻ പറ്റില്ല. എന്നാൽ ഈ വർഷം ഉറപ്പായിട്ട് പോകും. പകുതിയോടെ തന്നെ രണ്ട് പേരോടും പോയി കഥ പറയണം. അത് റെഡിയാക്കിയിട്ടുണ്ടെന്നു ധ്യാൻ അഭിമുഖത്തിൽ പറയുന്നു.

 അച്ഛനോടൊപ്പമുള്ള ചിത്രം

കൂടാതെ അച്ഛൻ ശ്രീനിവസാനെ കുറിച്ചും ധ്യാൻ പറയുന്നുണ്ട്. അച്ഛനും ചേട്ടനുമൊപ്പം അമ്മാവന്റെ സംവിധാനത്തിൽ ചിത്രം ഉണ്ടാകുമോ എന്നും അവതാരകൻ ചോദിക്കുന്നുണ്ട്. അത് ഒരിക്കലും നടക്കില്ലെന്നാണ് ധ്യാൻ പറയുന്നത്. ചിരിച്ചു കൊണ്ടായിരുന്നു മറുപടി.

കുടുംബത്തെ കുറിച്ച്

നേരത്തെ നൽകിയ ഒരു അഭിമുഖത്തിൽ കുടുംബത്തിലെ രീതികളെ കുറിച്ചും മറ്റും ധ്യാൻ പറഞ്ഞിരുന്നു. സിനിമ കുടുംബത്തിലാണ് ജനിച്ചതെങ്കിലും വീട്ടി വലിയ പരിഗണന ഒന്നും ഇല്ലെന്ന് ധ്യാൻ പറഞ്ഞിരുന്നു. സെലിബ്രിറ്റികളിൽ താൻ ഓട്ട് ആണെന്നും വീട്ടിൽ ചെന്നാൽ ഇപ്പോഴും തേങ്ങയിടാൻ വരുന്നയാൾ വരെ ഉപദേശിക്കുമെന്നായിരുന്നു അന്ന് പറഞ്ഞത്. "വീട്ടിൽ ചെന്നാൽ ഇപ്പോഴും തേങ്ങയിടാൻ വരുന്നയാൾ വരെ ഉപദേശിക്കും. മോനേ, ഇങ്ങനെ നടന്നാൽ മതിയോ? എന്തെങ്കിലുമൊക്കെ ചെയ്യെന്ന്. വീട്ടിൽ അങ്ങനെ വലിയ പരിഗണനയൊന്നുമില്ല എനിക്ക്. അമ്മയെ സംബന്ധിച്ചടത്തോളം ഭർത്താവ് സിനിമാക്കാരൻ ശ്രീനിവാസൻ, മൂത്തമോൻ വിനീത് ശ്രീനിവാസൻ. അതുകഴിഞ്ഞിട്ടേയുള്ളൂ എനിക്ക് സ്ഥാനം. നമ്മളോട് സ്നേഹമുള്ളതുകൊണ്ടായിരിക്കും, എന്തെങ്കിലും ചെയ്യ് എന്നു പറയും. രണ്ട് ദിവസം വീട്ടിൽ ഇരുന്നാൽ പോലും അച്ഛനെ കണ്ടു പഠിക്ക്, ചേട്ടനെ കണ്ടുപഠിക്ക് എന്നാണ് പറയുക," ധ്യാൻ പറഞ്ഞിരുന്നു.

അധികാരം  കാണിക്കാറില്ല

അച്ഛനോ അമ്മയോ ചേട്ടനോ അധികാരം കാണിക്കാനോ എന്തെങ്കിലും അടിച്ചേൽപ്പിക്കാനോ ഒരിക്കലും മുതിർന്നിട്ടില്ലെന്നും താരം അന്ന് പറഞ്ഞിരുന്നു, ഇത് മിക്ക അഭിമുഖങ്ങളിലും ധ്യാൻ പറയാറുണ്ട്. നിന്റെ ഇഷ്ടം പോലെ ചെയ്യൂ എന്നതാണ് അവരുടെ മനോഭാവമെന്നും ധ്യാൻ പറയുന്നു. "ചേട്ടൻ അന്നും ഇന്നും ഒരുപോലെയാണ്. ഒരുപാട് സ്നേഹമുള്ളയാളാണ്, ഇടയ്ക്ക് എന്റെ നല്ലതിനായി ഉപദേശമൊക്കെ തരും. അല്ലാതെ ചേട്ടന്റെ അധികാരം ഒന്നുമെടുക്കില്ല. ചേട്ടൻ മാത്രമല്ല അച്ഛനും അമ്മയുമതെ, അവരാരും ഒന്നും അടിച്ചേൽപ്പിക്കാൻ ശ്രമിക്കാറില്ല. നിനക്കിഷ്ടമുള്ളതെന്തോ അതു ചെയ്യൂ എന്നാണ് പറയുക. പിന്നെ, ഇടയ്ക്ക് ഉപദേശിക്കും, പക്ഷേ ഞാനത് കേൾക്കാത്തതുകൊണ്ട് കുഴപ്പമില്ലല്ലോ," ചിരിയോടെ ധ്യാൻ പറഞ്ഞിരുന്നു.

സിനിമ

സാഗര്‍ ഹരി രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന 'സത്യം മാത്രമേ ബോധിപ്പിക്കൂ' ആണ് ധ്യാനിന്റേതായി പുറത്ത് വന്ന ഏറ്റവും പുതിയ ചിത്രം. ചിത്രത്തിൽ ഐപിഎസ് ഓഫീസർ ആയിട്ടാണ് നടൻ എത്തിയിരിക്കുന്നത്. ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി ഒരു ഐപിഎസ് ഉദ്യോഗസ്ഥനാവുന്നത്. ക്രൈം ത്രില്ലറാണ് സിനിമ. ചിത്രത്തിൽ സുധീഷ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Read more about: dhyan sreenivasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X