അവള്‍ എന്നെ വിട്ടു പോയില്ല; ചില വൃത്തികെട്ടവന്മാരെ പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമാവും; ഭാര്യയെക്കുറിച്ച് ധ്യാന്‍

ധ്യാന്‍ ശ്രീനിവാസന്റെ സിനികളേക്കാള്‍ പ്രസിദ്ധമാണ് അഭിമുഖങ്ങള്‍. എല്ലാ കാര്യങ്ങളും തുറന്നു പറയുന്നത് കൊണ്ട് തന്നെ ധ്യാനിന്റെ അഭിമുഖത്തിന് വലിയ ആരാധകരാണുള്ളത്. തന്റെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും അച്ഛനെക്കുറിച്ചുമൊക്കെ ധ്യാന്‍ തുറന്നു സംസാരിച്ചിട്ടുണ്ട്.

അര്‍പിതയെ ധ്യാന്‍ പത്ത് വര്‍ഷം പ്രണയിച്ചാണ് വിവാഹം കഴിച്ചത്. കാന്‍ ചാനല്‍ മീഡിയയോട് തന്റെ പ്രണയത്തെക്കുറിച്ച് ധ്യാന്‍ പറയുന്ന വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തന്നെ കുറിച്ച് എല്ലാകാര്യങ്ങളും അറിയുന്ന ആളാണ് അര്‍പ്പിതയെന്നും അവള്‍ എല്ലാ ഘട്ടത്തിലും കൂടെ നില്‍ക്കുന്ന ആളാണെന്നും ധ്യാന്‍ പറയുന്നു.

Dhyan

പത്ത് വര്‍ഷത്തെ പ്രണയത്തില്‍ അന്ന് ഞാന്‍ അര്‍പ്പിതയോട് പറയാറുള്ളത് നീ കഴിഞ്ഞിട്ടേ എനിക്ക് ആരും ഉള്ളൂ എന്നാണ്. അത് കഴിഞ്ഞിട്ട് ആളുണ്ടായിരുന്നല്ലേ എന്ന് അവള്‍ ചോദിക്കുമായിരുന്നു. അത് ഉണ്ടായിരുന്നു എന്ന് ഞാനും അവളോട് പറഞ്ഞിട്ടുണ്ട്. 2008 മുതല്‍ എനിക്ക് അര്‍പ്പിതയെ അറിയാം. ആ സമയം തൊട്ട് സുഹൃത്തുക്കളാണ്.

വിവാഹം ഒക്കെ ഏറ്റവും അവസാനം അല്ലേ അവരുന്നത്. എനിക്ക് വേറെ ഇഷ്ടങ്ങളുണ്ടായിട്ടുണ്ട്. ഇതൊക്കെ അര്‍പ്പിതയ്ക്ക് അറിയാമായിരുന്നു. എന്റെ എല്ലാ കുറവുകളും അറിയുന്ന ആളാണ് അര്‍പ്പിത. അത്തരം കാര്യങ്ങള്‍ ഒക്കെ കഴിഞ്ഞാണ് വിവാഹത്തിലേക്ക് എത്തുന്നത്. ചില ഫോണ്‍ കോള്‍ കണ്ട് 'അതാരായിരുന്നു വിളിച്ചത്' എന്നൊക്കെ ചോദിച്ചിരുന്നു, ഒന്ന് രണ്ട് സ്ഥലത്തൊക്കെ അവള്‍ എന്നെ പൊക്കിയിട്ടൊക്കെ ഉണ്ട്.

ഇനി മേലാല്‍ അവളോട് സംസാരിച്ചാല്‍ എന്റെ സ്വഭാവം മാറുമെന്നൊക്കെ പറഞ്ഞിട്ടുണ്ട്. അന്ന് തുടക്ക കാലം ആയിരുന്നത് കൊണ്ട് തന്നെ ഫോണ്‍ എടുത്ത് പരിശോധിക്കുന്ന അവസ്ഥയൊക്കെയുണ്ട്. കുറേ പൊക്കി കഴിഞ്ഞാല്‍ അവര്‍ക്ക് പിന്നെ മടുക്കും. എന്നെ വിട്ടു പോകും എന്ന് വിചാരിച്ച ഘട്ടങ്ങളില്‍ പോലും അവളെന്നെ വിട്ടു പോയില്ലെന്നും ധ്യാന്‍ പറയുന്നു.

ചിലപ്പോള്‍ ചില വൃത്തികെട്ടവന്മാരെ പെണ്‍കുട്ടികള്‍ക്ക് ഭയങ്കര ഇഷ്ടമായിരിക്കുമെന്ന് മുമ്പ് ഞാന്‍ പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ഏകദേശം 15 വര്‍ഷത്തോളമായി എനിക്ക് അവളെ അറിയാം. ഞങ്ങള്‍ ഇഷ്ടത്തിലായതിന് ശേഷവും എനിക്ക് ഉണ്ടായിരുന്ന ചില കാര്യങ്ങള്‍ ഒക്കെ ഞാന്‍ അവളോട് പറഞ്ഞിട്ടുണ്ട്. ആ സമയത്തൊന്നും വിവാഹത്തക്കുറിച്ച് ചിന്തിച്ചിട്ടേ ഇല്ല.

Dhyan

അര്‍പ്പിത ക്രിസ്ത്യന്‍ ആയതുകൊണ്ട് തന്നെ വിവാഹം നടക്കുമോ എന്ന കാര്യത്തില്‍ വരെ സംശയമുണ്ടായിരുന്നു. പ്രണയിച്ചു കൊണ്ടിരിക്കുന്ന സമയത്ത് വേറെ പ്രണയിച്ചതല്ല. അത് ഞങ്ങള്‍ ഇഷ്ടത്തിലായിരിക്കുന്ന സമയത്ത് തന്നെ ചില എക്‌സ് പ്രണയങ്ങള്‍ മെസേജായി ഒക്കെ വരും. അത്തരം മെസേജുകളും സംസാരങ്ങളും മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും ധ്യാന്‍ പറയുന്നു.

അമ്മയ്ക്ക് അര്‍പിതയെ നേരത്തെ അറിയുകയും ഒക്ക ചെയ്യാം. അമ്മയാണ് ആദ്യമായി അര്‍പിതയെ വിവാഹം കഴിക്കാന്‍ പറഞ്ഞത്. ഇത്രയും വര്‍ഷമായില്ലേ ഇനി കാത്തിരിക്കുന്നത് എന്തിനാണെന്ന് വീട്ടുകാര്‍ ആണ് ആ ടോപ്പിക്ക് എടുത്ത് ഇട്ടത്. അമ്മയും അച്ഛനും കൂടിയാണ് അവളുടെ വീട്ടില്‍ പോയി സംസാരിച്ചത്. ആര്‍ക്കും ഒരു പ്രശ്‌നവുമില്ലായിരുന്നു. ജാതി മതം ഒന്നും ഉണ്ടായിരുന്നില്ലെന്നും ധ്യാന്‍ പറഞ്ഞു.

Read more about: dhyan sreenivasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X