twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അത് കഴിഞ്ഞാല്‍ കഴിഞ്ഞു, അക്കാര്യത്തില്‍ അച്ഛന്റെ പാതയാണ് പിന്തുടരുന്നത്, വെളിപ്പെടുത്തി ധ്യാൻ

    |

    സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയാവുന്ന കുടുംബമാണ് നടൻ ശ്രീനിവാസന്റേത്. ‌ അച്ഛന്റെ മക്കളായിട്ടാണ് വിനീതും ധ്യാനും സിനിമയിൽ എത്തുന്നത്. എന്നാൽ വളരെ പെട്ടെന്ന് സ്വന്തം പേരിൽ സിനിമയിൽ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. അച്ഛനെ പോലെ അഭിനയം, സംവിധാനം, തിരക്കഥ എന്നിങ്ങനെ എല്ലാ മേഖലകളിലും ഇവരും തങ്ങളുടെ വ്യക്തി മുദ്രപതിപ്പിച്ചിട്ടുണ്ട്. ഹേറ്റേഴ്സ് ഇല്ലാത്ത കുടുംബമാണ് ഇവരുടേത്.

    ദിലീപിന് ദിവസവും 100 രൂപ വരെ കിട്ടും, 5000 രൂപയാണ് തന്റെ വാ‍ർഷിക വരുമാനം, പഴയ കഥ പറഞ്ഞ് ലാൽ ജോസ്ദിലീപിന് ദിവസവും 100 രൂപ വരെ കിട്ടും, 5000 രൂപയാണ് തന്റെ വാ‍ർഷിക വരുമാനം, പഴയ കഥ പറഞ്ഞ് ലാൽ ജോസ്

    2021 ൽ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയായ പേരായിരുന്നു ധ്യാൻ ശ്രീനിവാസന്റേത്. നടന്റെ പഴയ അഭിമുഖമായിരുന്നു ഇതിന് കാരണം. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ധ്യാൻ ശ്രീനിവാസന് ആരാധകരുടെ എണ്ണം വർധിക്കുകയായിരുന്നു. ബാല്യകാലത്ത് പറഞ്ഞതാണെങ്കിലും ആ പറഞ്ഞതിൽ ഇന്നും ഉറച്ച് നിൽക്കുകയാണ് താരം.

    ധനുഷിനും ഐശ്വര്യയ്ക്കും ഇടയിൽ ചെറിയ പ്രശ്നമല്ല, സംഭവം ഗുരുതരം, രജനികാന്ത് അസംതൃപ്തൻധനുഷിനും ഐശ്വര്യയ്ക്കും ഇടയിൽ ചെറിയ പ്രശ്നമല്ല, സംഭവം ഗുരുതരം, രജനികാന്ത് അസംതൃപ്തൻ

    ധ്യാൻ  ശ്രീനിവാസൻ

    സിനിമ കുടുംബത്തിൽ ജനിച്ച് വളർന്ന ധ്യാൻ ചേട്ടൻ വിനീതിന്റെ ചിത്രത്തിലൂടെയാണ് അഭിനയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് അച്ഛന്റേയും ചേട്ടന്റേയും പിന്നാലെ സംവിധാനത്തിലും ഒരു കൈ നോക്കുകയായിരുന്നു. നയൻതാര- നിവിൻ പോളി ചിത്രം ലവ് ആക്ഷൻ ഡ്രാമ ഇന്നും കാഴ്ചക്കാരെ നേടുന്നുണ്ട്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ധ്യാൻ ശ്രീനിവാസന്റെ ഒരു അഭിമുഖമാണ്. അച്ഛനിൽ നിന്ന് കണ്ട് പഠിച്ച ഒരു കാര്യത്തെ കുറിച്ചാണ് ധ്യാൻ പറയുന്നത്.

    അച്ഛനിൽ നിന്ന് പഠിച്ചത്

    വിജയവും പരാജയവും കൈകാര്യം ചെയ്യാന്‍ പഠിച്ചത് അച്ഛനിലൂടെയാണെന്നാണ് ധ്യാൻ പറയുന്നത്. കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.'' 'പിന്നെ ഓരോ ചിത്രത്തിന്റെ വിജയവും പരാജയവും അതുപോലെ തന്നെ എടുക്കാറുള്ളൂ. അച്ഛന്‍ സ്വീകരിക്കുന്ന വഴി തന്നെയാണ് പിന്തുടരാറുള്ളത്. ഒരു സിനിമ കഴിഞ്ഞാല്‍ അത് കഴിഞ്ഞു. പിന്നെ അതിനൊരു വിധിയുണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് അച്ഛന്‍. പിന്നെ അടുത്ത സിനിമയിലേക്ക് പോവുക എന്നുള്ളതാണ്.ആ സിനിമ വിജയമായാലും പരാജയമായാലും അതില്‍ തന്നെ സ്റ്റക്ക് ചെയ്ത് നില്‍ക്കരുത് എന്നൊരു ലൈനാണ്. നിര്‍മാതാവിന് നഷ്ടമുണ്ടാക്കരുതെന്നുള്ളതാണ് പ്രധാനം. എന്റെ സിനിമകള്‍ തിയേറ്ററില്‍ വലിയ വിജയമാവത്തത് പോലും സേഫായട്ടുള്ളതാണ്. ഒന്നോ രണ്ടോ എണ്ണം ഒഴിച്ചാല്‍ പോലും.

    സിനിമ തിരഞ്ഞെടുപ്പ്

    സിനിമ തിരഞ്ഞെടുക്കുന്നതിനെ കുറിച്ചും ധ്യാൻ പറയുന്നുണ്ട്. കഥ കേള്‍ക്കുമ്പോഴേ സ്ട്രൈക്ക് ചെയ്യുന്ന എന്തെങ്കിലും ഐഡിയ അതില്‍ കാണും. 'അടി കപ്യാരേ കൂട്ടമണി'യില്‍ മെന്‍സ് ഹോസ്റ്റലില്‍ ഒരു പെണ്‍കുട്ടി വരുമ്പോള്‍ എങ്ങനെയിരിക്കും എന്നാതാണ് പ്രധാനഘടകം. അത് വര്‍ക്ക് ഒട്ട് ആകും. കാരണം പണ്ട് ചോക്ലേറ്റില്‍ രാജുവേട്ടന്‍ ഗേള്‍സ് കോളേജില്‍ വരുന്നു എന്ന് പറയുന്നത് പെലെയൊരു ഐഡിയ ആയിരുന്നു. അതുപൊലെയുള്ള ഐഡിയ ആണ് ആദ്യം സ്‌ട്രൈക്ക് ചെയ്യുന്നത്. പിന്നെ കഥ മുഴുവന്‍ വായിച്ചുവരുമ്പോള്‍ ഒരു ടോട്ടാലിറ്റി കിട്ടും. ക്ലൈമാക്‌സ് വരെ നോക്കും. പിന്നെ പ്രൊഡക്ഷന്‍സ് നോക്കും. തിയേറ്റര്‍ വരെ എത്തിക്കാന്‍ പറ്റുന്ന ആള്‍ക്കാരോണോന്ന് നോക്കും,' ധ്യാന്‍ പറഞ്ഞു.

    വിഷമിപ്പിച്ചത്

    മുൻപ് ഒരിക്കൽ കൈരളിയ്ക്ക് നൽകിയ അഭിമുഖത്തിൽ അച്ഛൻ പറഞ്ഞതിൽ ഏറ്റവും സങ്കടം തോന്നിയ കാര്യത്തെ കുറിച്ചും ധ്യാൻ പറഞ്ഞിരുന്നു. താൻ സിനിമയിൽ എത്തില്ലെന്ന് അച്ഛൻ പറഞ്ഞിരുന്നു. അത് തന്നെ വിഷമപ്പെടുത്തിയിരുന്നു.. അപ്പോൾ തനിക്ക് ഒരു വാശി തോന്നി എന്നും ധ്യാൻ പറയുന്നു. പ്രചോദിപ്പിക്കാൻ അച്ഛൻ പറഞ്ഞതാണോ എന്ന അവതാരകന്റെ ചോദ്യത്തിന് ഒരിക്കലും അല്ല സീരിയസ് ആയിട്ടാണ് അന്ന് പറഞ്ഞത് എന്നാണ് മറുപടി നൽകിയത്. തന്റെ സിനിമ നന്നായിട്ടുണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും അങ്ങനെ ഒന്നും പറയുന്ന ആളല്ല അച്ഛനെന്നും ധ്യാൻ അഭിമുഖത്തിൽ പറഞ്ഞിരുന്നു,

    English summary
    Dhyan Sreenivasan Opens Up about what He learned from his father In Cinema went Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X