For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അച്ഛന് അലോപ്പതിയോട് താൽപര്യമില്ല, ഞാൻ മരുന്ന് വായിൽ കുത്തി കയറ്റുകയാണ്, അദ്ദേഹം തുപ്പും'; ധ്യാൻ ശ്രീനിവസാൻ!

  |

  മലയാള സിനിമയിൽ തൊട്ടതെല്ലാം പൊന്നാക്കിയ അപൂർവം കലാകാരൻമാരിൽ ഒരാളാണ് ശ്രീനിവാസൻ. നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിലെല്ലാം അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

  അടുത്തിടെ ആരോഗ്യ സ്ഥിതി മോശമായതോടെ ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് വലിയ വാർത്തയായിരുന്നു. ശേഷം വീട്ടിലേക്ക് തിരികെ എത്തിയ ശ്രീനിവാസന്റെ ഒരു ചിത്രം സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു.

  ഹൃദയ സംബന്ധമായ അസുഖത്ത തുടർന്നാണ് ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. മാർച്ച് 30നാണ് താരത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടതും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതും.

  Also Read: ഒരേ സമയം എട്ട് സീരിയലുകളിൽ അഭിനയിച്ചിരുന്ന നടി, അഭിനയം നിർത്തിയതിനെ കുറിച്ച് മായ മൗഷ്മി!

  ആൻജിയോഗ്രാമിൽ ധമനികളിലെ രക്തമൊഴുക്കിന് തടസമുള്ളതായി കണ്ടെത്തിയിരുന്നു. ഇതോടെയാണ് നടനെ ബൈപാസ് സർജറിക്ക് വിധേയനാക്കിയത്.

  എല്ലാ സെലിബ്രിറ്റികളെ കുറിച്ചും സോഷ്യൽമീഡിയയിൽ പ്രചരിക്കാറുള്ളതുപോലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന വാർത്ത പുറത്ത് വന്നപ്പോൾ മുതൽ ശ്രീനിവാസൻ മരിച്ചുവെന്ന തരത്തിലും സോഷ്യൽമീഡിയയിൽ വാർത്തകൾ വരികയും ചിലർ ആദരാഞ്ജലികൾ വരികെ സോഷ്യൽമീഡിയ പോസ്റ്റിലൂടെ അറിയിക്കുകയും ചെയ്തിരുന്നു.

  കാര്യമറിയാതെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ സിനിമാ രം​ഗത്തുള്ളവർ അടക്കം രം​ഗത്തെത്തുകയും ചെയ്തിരുന്നു.

  Also Read: 'ഉണ്ണികൃഷ്ണൻ നമ്പൂതിരിയെ പേടിയാണ്.... ഷൂട്ടിങ് സമയത്തും ദേഷ്യപ്പെടും'; സുബ്ബലക്ഷ്മി അമ്മ പറയുന്നു!

  ഇപ്പോൾ രോ​ഗം ബേധമായി തിരികെ വീട്ടിലെത്തിയ ശ്രീനിവാസൻ വീട്ടിൽ വിശ്രമത്തിലാണ്. ആരോ​ഗ്യത്തിൽ നല്ല പുരോ​ഗതി കാണിക്കുന്നുണ്ടെന്നാണ് മകനും നടനും സംവിധായകനുമായ ധ്യാൻ ശ്രീനിവാസൻ പറഞ്ഞത്.

  അലപ്പോതി മരുന്നുകൾ ഉപയോ​ഗിക്കുന്നതിനോടും വിൽക്കുന്നതിനോടും താൽപര്യമില്ലാത്ത വ്യക്തിയാണ് ശ്രീനിവാസൻ. പലവട്ടം ഈ വിഷയത്തിൽ അദ്ദേഹം നടത്തിയ പരാമർശങ്ങൾ വിവാദങ്ങൾക്ക് വഴിവെക്കുകയും ചെയ്തിരുന്നു.

  മരുന്നുകൾ കടലിൽ വലിച്ചെറിയണമെന്ന് പറഞ്ഞിട്ടും അസുഖം വന്നപ്പോൾ മുന്തിയ ആശുപത്രികളിലൊന്നിൽ ചികിത്സ തേടിയ ശ്രീനിവാസൻ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അലോപ്പതി ഡോക്ടർമാർ അടക്കമുള്ളവർ വിമർശിച്ചിരുന്നു.

  ശ്രീനിവാസന് ഇപ്പോൾ ഇം​ഗ്ലീഷ് മരുന്നുകളോടുള്ള സമീപനം എങ്ങനെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ.

  'അച്ഛന്റെ ആരോ​ഗ്യസ്ഥിതിയിൽ നല്ല പുരോ​ഗതിയുണ്ട്. സ്ട്രോക്ക് വന്നിരുന്നു. അതേ തുടർന്ന് ചെറിയ ബുദ്ധിമുട്ട് സംസാരിക്കാനടക്കം ഉണ്ടായിരുന്നു. ഇപ്പോൾ അതിലൊക്കെ നല്ല മാറ്റം വന്നിട്ടുണ്ട്.'

  'ഭയങ്കര പോസറ്റീവ് കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. വലിയ കുഴപ്പങ്ങളൊന്നുമില്ല. അച്ഛന് അലോപ്പതിയിൽ താൽപര്യമില്ല. ഞങ്ങൾ അച്ഛന്റെ വായിൽ മരുന്ന് കുത്തി കയറ്റേണ്ട അവസ്ഥയാണ്.'

  'ചിലപ്പോൾ തുപ്പാൻ ശ്രമിക്കും. ശരിക്കും പറഞ്ഞാൽ അദ്ദേഹം അലോപ്പതി മരുന്ന് കഴിക്കാൻ തയ്യാറല്ല. ശരിക്കും കുത്തികയറ്റേണ്ട അവസ്ഥയാണ്' ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.

  ശ്രീനിവാസൻ മരിച്ചെന്ന് തെറ്റിദ്ധരിച്ച് തന്റെ സുഹൃത്തുക്കൾ വരെ ആദരാഞ്ലികൾ അർപ്പിക്കാൻ വിളിച്ചിരുന്നുവെന്ന് നേരത്ത ധ്യാൻ വെളിപ്പെടുത്തിയിരുന്നു. അച്ഛൻ ആശുപത്രിയിൽ ആയിരുന്നപ്പോഴും ഇത്തരം വാർത്തകൾ കേട്ട് ദുഃഖം രേഖപ്പെടുത്താൻ വിളിച്ച സുഹൃത്തുക്കൾ ഉണ്ടായിരുന്നെന്നാണ് ധ്യാൻ പറഞ്ഞത്.

  ആദരാഞ്ജലികൾ പറയാൻ വിളിച്ച തന്റെ അടുത്ത സുഹൃത്തുക്കളോട് അച്ഛൻ ചത്തിട്ടില്ല... ചത്തിട്ട്‌ പോരേ ഇതെല്ലാം എന്ന് താൻ ചോദിച്ചിരുന്നതായും ധ്യാൻ പറഞ്ഞിരുന്നു. ശ്രീനിവാസൻ അഭിനയിച്ച് ഇനി റിലീസിനെത്താനുള്ള സിനിമ കീടമാണ്.

  പണ്ട് #MeToo ഉണ്ടായിരുന്നേൽ ഞാൻ ഒക്കെ പെട്ട് പോയേനെ | #DhyanSreenivasan #VIneethSreenivasan #Udal

  രജിഷ വിജയനെകേന്ദ്ര കഥാപാത്രമാക്കി രാഹുൽ റിജി നായരാണ് കീടം സംവിധാനം ചെയ്തിരിക്കുന്നത്. ഖോ ഖോയ്ക്ക് ശേഷം രാഹുൽ സംവിധാനം ചെയ്ത ചിത്രമാണിത്. ശ്രീനിവാസനും വിജയ് ബാബുവുമാണ് മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

  മെയ് 20ന് ചിത്രം തീയേറ്ററുകളിൽ എത്തും. ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൻറെ രചനയും സംവിധായകൻറേത് തന്നെയാണ്. രഞ്ജിത് ശേഖർ നായർ, മണികണ്ഠൻ പട്ടാമ്പി, ആനന്ദ് മൻമഥൻ, മഹേഷ്‌ എം നായർ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

  ഏതാനും ദിവസങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു.

  Read more about: bigg boss
  English summary
  Dhyan Sreenivasan Opens Up How Sreenivasan Take English Medicines
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X