'അമ്മയെ വെറുതേ വിട്ടേക്കെടാ'... ഞാന്‍ സിനിമയ്ക്ക് മിസ് ഫിറ്റ്; തടികുറക്കുമെന്ന് ഉറപ്പില്ലായിരുന്നു !

തിര എന്ന ചിത്രത്തിന് ശേഷം ധ്യാനും വിനീത് ശ്രീനിവാസനും ഒന്നിക്കുന്ന ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. ധ്യാനിനൊപ്പം, പ്രണവ് മോഹന്‍ലാല്‍, നിവിന്‍ പോളി, അജു വര്‍ഗീസ്, ദീപക് പറമ്പോല്‍, നീരജ് മാധവന്‍ തുടങ്ങി വലിയ ഒരു താരനിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മ്യൂസിക് ഡയറക്ടര്‍ ഷാന്‍ റഹ്‌മാനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഏപ്രില്‍ 11നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

സിനിമയുടെ പ്രമോഷന്‍പരിപാടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ധ്യാനും വിനീതും ഒരുമിച്ചെത്തുന്ന പ്രമോഷന്‍ അഭിമുഖങ്ങള്‍ പൊട്ടിച്ചിരിയുടെ മാലപ്പടക്കം തന്നെ ഉയര്‍ത്തുന്നുണ്ട്. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രത്തില്‍ എന്തുകൊണ്ടാണ് തന്നെ കാസ്റ്റ് ചെയ്തത് എന്ന് അറിയില്ലെന്ന് പറയുകയാണ് ധ്യാന്‍ ശ്രീനിവാസന്‍.

Dhyan

മൂവീ വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ധ്യാന്‍ ഇക്കാര്യം പറയുന്നത്. ധ്യാന്‍ ശ്രീനിവാസന്‍, പ്രൊഡ്യൂസര്‍ വൈശാഖ്, വിനീത് ശ്രീനിവാസന്‍ എന്നിവരായിരുന്നു അഭിമുഖത്തിലുണ്ടായിരുന്നത്. തന്നെ എന്തുകൊണ്ടാണ് ഈ ചിത്രിത്തില്‍ കാസ്റ്റ് ചെയ്തതന്ന് ഇപ്പോഴും തനിക്ക് അറിയില്ലെന്ന് പറയുകയാണ് ധ്യാന്‍.

എല്ലാ രീതിയിലും വളരെ പേഴ്‌സണലാണ് തനിക്ക് ഈ സിനിമ. എല്ലാവരും ഉള്ള സിനിമയാണ്. അതിലേക്ക് വിളിക്കുമ്പോള്‍ വിചാരിക്കുന്നത് കൂട്ടത്തില്‍ ഒരു കഥാപാത്രം മാത്രമായിരിക്കും താന്‍ എന്നാണ്. തന്നെ സംബന്ധിച്ചിടത്തോളം ഏട്ടന്റെ സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുന്നു എന്നുള്ളതാണ് സന്തോഷം. വിശാഖ് പറയുമ്പോഴാണ് സിനിമയിലെ പ്രധാന ലീഡ് കഥാപാത്രങ്ങളില്‍ ഒരാളാണ് ഞാന്‍ എന്ന് അറിയുന്നത്. അപ്പോഴും പ്രണവിന്റെ കാരക്ടര്‍ ഉള്ളതുകൊണ്ട് അവന്റെ കാരക്ടര്‍ കഴിഞ്ഞിട്ടായിരിക്കുമല്ലോ എന്റേത് എന്നാണ് ചിന്തിച്ചതെന്നും ധ്യാന്‍ ശ്രീനിവാസന്‍ അഭിമുഖത്തില്‍ പറഞ്ഞു.

'പിന്നെയാണ് അറിയുന്നത് രണ്ട് പേരുടെയും ഒരു സൗഹൃദത്തിന്റെ കഥയാണ് എന്ന്. അപ്പോള്‍ വീണ്ടും കണ്‍ഫ്യൂഷനായിരുന്നു. എന്തിനാണ് എന്നെ വെച്ച് ഈ സിനിമ എന്നാണ് ചിന്തിച്ചത്. പിന്നെ വിളിച്ചിട്ടാണ് മേക്ക് ഓവര്‍ ഒക്കെയുണ്ട്. പത്താംക്ലാസ് കാണിക്കണം. അതുകൊണ്ട് തടികുറയ്ക്കണം എന്നൊക്കെ. എന്തിന് എന്നെ വെച്ച് ഈ സിനിമ എടുക്കണം എന്നാണ് അപ്പോഴും ഞാന്‍ ചിന്തിച്ചത്. ആ ചോദ്യം പലരും ഏട്ടനോട് ചോദിച്ചിട്ടുണ്ട്. ധ്യാനോ പത്താംക്ലാസോ അതെങ്ങനെ ചെയ്യും എന്നൊക്കെ ചോദിച്ചിട്ടുണ്ട്,' ധ്യാന്‍ പറയുന്നു.

ഞാന്‍ നല്ല വണ്ണം ഉള്ള സമയത്തിലാണ് എന്നോട് മെലിയാന്‍ പറയുന്നത്. 7 മാസം സമയം ഒക്കെ തന്നിരുന്നെങ്കിലും ഞാന്‍ മെലിഞ്ഞിരുന്നില്ല. പിന്നെ അവസാനമാണ് കുറച്ചത്. ഞാന്‍ ഒരു കാരണവശാലും സെറ്റല്ല ഈ റോള്‍ ചെയ്യാന്‍. എന്റെ കാഴ്ചപ്പാടില്‍ ഇപ്പോഴും ഞാന്‍ മിസ് കാസ്റ്റ് ആണ്. ഒരു തരത്തിലും ഫിറ്റ് ആകുന്നില്ല, ശാരീരികമായി ഫിറ്റല്ല. അതുകൊണ്ട് തന്നെ കാരക്ടര്‍ ചെയ്യാന്‍ ഞാന്‍ ഫിറ്റല്ല എന്ന് തന്നെയായിരുന്നു ഞാന്‍ വിചാരിച്ചിരുന്നത്.

എന്തിനാണ് ഇങ്ങനെ ഒരു ഗാംമ്പിള്‍?, എന്നെ നന്നാക്കാന്‍ വേണ്ടിയാണോ എന്നൊക്കെ ചിന്തിച്ചിരുന്നു. അപ്പു( പ്രണവ്), നിവിന്‍, ഞാന്‍ ഇല്ലെങ്കില്‍ പടം ഇല്ലെന്നാണ് ഏട്ടന്‍ പറഞ്ഞത് അത് എന്തുകൊണ്ടാണെന്ന് എനിക്ക് ഇപ്പോഴും അറിയില്ലെന്നും ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.

Dhyan

അതേസമയം ധ്യാനിന്റെ അഭിമുഖങ്ങളെക്കുറിച്ച് വിനീത് ശ്രീനിവാസനും പറഞ്ഞു. സ്‌ട്രെസ് ഉണ്ടാവുമ്പോള്‍ ഞാന്‍ ധ്യാനിന്റെ ഇന്റര്‍വ്യൂസ് എടുത്ത് കാണുമെന്നാണ് വിനീത് ശ്രീനിവാസന്‍ പറഞ്ഞത്. എനിക്ക് സ്ട്രസ് ഉണ്ടാകുമ്പോള്‍ ഞാനും എന്റെ ഇന്റര്‍വ്യു തന്നെയാണ് കാണാറുള്ളതെന്ന് ധ്യാനും അഭിമുഖത്തില്‍ പറഞ്ഞു.

ധ്യാന്‍ അഭിമുഖങ്ങളില്‍ ചില കാര്യങ്ങള്‍ പൊലിപ്പിക്കാന്‍ പറയാറുണ്ടെങ്കിലും പറയുന്ന എല്ലാം കള്ളമല്ല. പക്ഷെ പൊലിപ്പിക്കുന്നതിന്റെ അളവ് എത്രയാണെന്ന് ധ്യാനിന് തന്നെയേ അറിയുകയുള്ളു എന്നും വിനീത് പറഞ്ഞു. അതേസമയം അമ്മയുടെ പൊറോട്ടകഥയും അങ്ങനെ ഒന്നാണ്, ഞാന്‍ എന്തിന് കള്ളം പറയണം എന്നാണ് ധ്യാന്‍ ചോദിച്ചത്. എന്നാല്‍ അമ്മയേ വെറുതേ വിട്ടേക്കെടാ എന്ന് പറയുകയായിരുന്നു വിനീത്. അമ്മ ഏട്ടനോട് വന്നിട്ട് പറയും മോനെ ഞാന്‍ അങ്ങനെ പറയുമോ എന്ന്. പക്ഷെ അമ്മ ഇതൊക്കെ പറഞ്ഞതാണ് എന്നാണ് ധ്യാന്‍ ഇന്റര്‍വ്യൂവില്‍ പറയുന്നത്.

Read more about: dhyan sreenivasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X