അപ്രതീക്ഷിതമായുണ്ടായ ഫോൺ കോളിൽ മഞ്ജു വാര്യരോട് പറഞ്ഞ ത്രെഡ് ,ത്രില്ലർചിത്രത്തെ കുറിച്ച് ധ്യാൻ
അഭിനേതാവ്, തിരക്കഥകൃത്ത്, സംവിധായകൻ എന്നിങ്ങനെ സിനിമയുടെ എല്ലാ തലത്തിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച കലാകാരനാണ് ശ്രീനിവാസൻ. നടനെ പോലെ തന്നെയാണ് മക്കളായ ധ്യാനും വിനീതും. അച്ഛനെ പോലെ എഴുത്തും സംവിധാനവും, അഭിനയവുമെല്ലാം ഇവരുട കൈകളിലും ഉണ്ട്. പിന്നണി ഗായകനായി സിനിമയിൽ എത്തുകയും പിന്നീട് അഭിനയം , എഴുത്ത് , സംവിധാനം തുടങ്ങിയ മേഖലകളിലേയ്ക്ക് ചുവട് വയ്ക്കുകയായിരുന്നു വിനീത്. എന്നാൽ ധ്യാൻ അഭിനേതാവായിട്ടായിരുന്നു സിനിമയിൽ എത്തിയത്. പിന്നീട് സംവിധായകന്റെയും തിരക്കഥയുടേയും മേഖലയിലേയ്ക്ക് തിരിയുകയായിരുന്നു.

'ലൗ ആക്ഷൻ ഡ്രാമ യ്ക്ക് ശേഷം ധ്യാൻ ശ്രീനിവാസൻ തിരക്കഥ എഴുതുന്ന ചിത്രമാണ് 9 എംഎം. കോമഡി ജോണറിൽ നിന്ന് വ്യത്യസ്തമായി ആക്ഷൻ ത്രില്ലർ സ്വാഭവത്തിലാണ് ചിത്രം ഒരുങ്ങുന്നത്. മഞ്ജു വാര്യർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം സംവധാനം ചെയ്യുന്നത് ദിനിൽ ബാബുവാണ്. അജു വർഗീസും വിശാഖ് സുബ്രഹ്മണ്യനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മഞ്ജുവിന്റെ 50ാം ണത്തെ ചിത്രമാണിത്. ഇപ്പോഴി മഞ്ജു വാര്യർ ചിത്രത്തെ കുറിച്ച് മനസ് തുറന്ന് ധ്യാൻ ശ്രീനിവാസൻ. മഞ്ജുവാര്യർക്കൊപ്പം ഒരു ചിത്രം ചെയ്യണമെന്നത് ഏറെ നാളായുളള തന്റെ ആഗ്രഹമാണെന്ന് ധ്യാൻ പറയുന്നു. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ലോക്ക്ഡൗണിൽ അപ്രതീക്ഷിതമായി ഉണ്ടായ ഒരു ഫോൺ കോളിൽ കഥയുടെ ത്രെഡ് മഞ്ജു ചേച്ചിയുമായി പങ്കുവെച്ചിരുന്നു. മഞ്ജു ചേച്ചിയ്ക്ക് കഥയിൽ താൽപര്യം തോന്നുകയും ഒന്നുകൂടി വികസിപ്പിക്കാൻ കഴിഞ്ഞാൽ ഇതൊരു സിനിമയ്ക്ക് പറ്റിയ വിഷയമാണെന്നും പറഞ്ഞു. അങ്ങനെ ഈ സംഭവത്തെ കുറിച്ച് കൂടുതൽ അറിയാൻ ഈ ലോക്ക്ഡൗൺ സമയം മാറ്റിവെച്ചു. സ്‌ക്രിപ്റ്റ് പൂർത്തിയായ ശേഷം മഞ്ജു ചേച്ചിയുമായി സംസാരിച്ചു. അങ്ങനെയാണ് മഞ്ജു വാര്യർ ഈ സിനിമയുടെ ഭാഗമാകുന്നത്.. സിനിമയുടെ ഭൂരിഭാഗം രംഗങ്ങളും ചെന്നൈയിലും കോയമ്പത്തൂരിലുമായാണ് ചിത്രീകരിക്കുക. ജനക്കൂട്ടം ആവശ്യമായ രംഗങ്ങൾ ഉൾപ്പെടുത്തേണ്ടതിനാൽ കൊവിഡ് പ്രതിസന്ധികൾ അവസാനിക്കുന്നതോയടെ മാത്രമേ ആ ഭാഗങ്ങൾ ചിത്രീകരിക്കാനാകൂ എന്നും ധ്യാൻ ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
Recommended Video
മഞ്ജു വാര്യർക്കൊപ്പം ദിലീഷ് പോത്തൻ, സണ്ണി വെയ്ൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വിക്രം വേദ', 'കൈദി' എന്നീ സിനിമകൾക്ക് സംഗീതമൊരുക്കിയ സാം സി.എസ് ആണ് സംഗീത സംവിധാനം. 'വേതാളം', 'വിവേകം', 'വിശ്വാസം' എന്നീ സിനിമകളുടെ ഛായാഗ്രാഹകൻ വെട്രി പളനി സ്വാമിയാണ് ക്യാമറ ഒരുക്കുന്നത്. അജു വർഗീസ് നായകനായ 'സാജൻ ബേക്കറി' എന്നീ ചിത്രങ്ങൾക്ക് ശേഷം ഫന്റാസ്റ്റിക് ഫിലിംസ് നിർമിക്കുന്ന ചിത്രം കൂടിയാണ് '9എംഎം'.


Click it and Unblock the Notifications