'അങ്കമാലി ഡയറീസ് എന്നോട് പറഞ്ഞ കഥ'; ആദ്യത്തെ സംവിധായകന്‍ ലിജോയുമല്ല; ധ്യാന്‍ പറയുന്നു

മലയാളത്തില്‍ വ്യത്യസ്തമായ സിനിമകളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. ആമേന്‍, ഡബിള്‍ ബാരല്‍, ആമേന്‍, ഈ മ യൗ തുടങ്ങി വെള്ളിത്തിരയിലേക്ക് പരീക്ഷണങ്ങളുടെ കെട്ടഴിച്ച സംവിധാകനാണ് ലിജോ. ചുരുളിയും ജല്ലിക്കെട്ടുമൊക്കെ മലയാളി പ്രേക്ഷകര്‍ തെല്ലൊരു ആകാംക്ഷയോടെയാണ് കണ്ട് തീര്‍ത്തത്.

പരീക്ഷണ ചിത്രമായിരുന്ന ഡബിള്‍ ബാരല്‍ തിയേറ്ററില്‍ പരാജയപ്പെട്ടെങ്കിലും മിനിസ്‌ക്രീനിലെത്തിയതോടെ ആളുകള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. നന്‍പകല്‍ നേരത്ത് മയക്കം ഫെസ്റ്റിവലുകളില്‍ വരെ ഹൗസ്ഫുള്‍ ആയി ഓടിക്കൊണ്ടിരുന്ന ചിത്രമായിരുന്നു. എന്നാല്‍ അതിന് ശേഷം എടുത്ത മലൈക്കോട്ടൈ വാലിബന്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെന്നാണ് പ്രേക്ഷകരില്‍ പലരുടെയും അഭിപ്രായം.

Dhyan

അങ്കമാലിക്കാരുടെ കഥ പറഞ്ഞ അങ്കമാലി ഡയറീസ് പുതുമുഖങ്ങളെ കാസ്റ്റ് ചെയ്ത് ലിജോ സംവിധാനം ചെയ്ത ചിത്രമായിരുന്നു. എന്നാല്‍ ചിത്രം ആദ്യം സംവിധാനം ചെയ്യേണ്ടിയിരുന്നത് ലിജോ അല്ലെന്ന് വെളിപ്പെടുത്തുകയാണ് ധ്യാന്‍ ശ്രീനിവാസന്‍.മാത്രമല്ല, തന്നെയായിരുന്നു അങ്കമാലിയുടെ കഥയെഴുതിയ ചെമ്പന്‍ വിനോദ് കാസ്റ്റ് ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നതെന്നും ധ്യാന്‍ പറയുന്നു.

സീ കേരളയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ധ്യാന്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി ധ്യാനിനെ ഒരു ലീഡ് റോളിലേക്ക് കാസ്റ്റ് ചെയ്താല്‍ എന്തായിരിക്കും ചിന്തിക്കുക എന്ന അവതാരകയുടെ ചോദ്യത്തിനാണ് ധ്യാന്‍ മറുപടി പറഞ്ഞത്. അങ്കമാലി ഡയറീസിന്റെ കഥയുടെ അവസാന സമയത്താണ്. അന്ന് കുറേ പേരിലൂടെ അതിന്റെ കഥ പോയിരുന്നു. സഞ്ജു, ടൊവിനോ, സൗബിന്‍, ആസിഫ് തുടങ്ങി അങ്ങനെ കുറേ പേരിലേക്ക് പോയി അവസാനം എന്റെ അടുത്തേക്ക് വന്നിരുന്നു അങ്കമാലി എന്നാണ് ധ്യാന്‍ പറയുന്നത്.

'അന്ന് ചെമ്പന്‍ ചേട്ടന്‍ ഡയറക്ട് ചെയ്യാനിരുന്ന സിനിമയാണ് അങ്കമാലി ഡയറീസ്. ഈ ചര്‍ച്ചയൊക്കെ നടക്കുന്ന സമയത്ത് ലിജോ ചേട്ടന്‍ അവിടെ ഉണ്ട്. അന്ന് ഞാന്‍ അത് കമ്മിറ്റ് ചെയ്തില്ല. എനിക്ക് അവരുടെ സംസാര രീതിയും ഭാഷയും ഒന്നും അറിയില്ല. അന്ന് ചെമ്പന്‍ ചേട്ടന്‍ ആ കഥ പറഞ്ഞപ്പോഴും എനിക്ക് ഒന്നും മനസിലായില്ല. ഞാന്‍ ചെമ്പന്‍ ചേട്ടനോടും പറഞ്ഞു, എനിക്കൊന്നും മനസിലായില്ലെന്ന്. ചേട്ടന് കഥപറയാനൊന്നും അറിയില്ല. ചേട്ടന്‍ അവിടുത്തെ കുറെ റിയല്‍ ലൈഫ് കാരക്ടേഴ്‌സിനെ പറ്റിപറഞ്ഞു,' ധ്യാന്‍ പറഞ്ഞു.

അന്ന് കുറെ നേരം ഇരുന്ന് സംസാരിച്ചു. അടുത്ത ദിവസം ചെമ്പന്‍ ചേട്ടനെ വിളിച്ച് ഞാന്‍ ഒറ്റക്കാര്യമേ പറഞ്ഞുള്ളു. ഇത് നിങ്ങള്‍ ഒരിക്കലും സംവിധാനം ചെയ്യരുത് എന്ന്. കാരണം അന്ന് പുള്ളി കുറെ നല്ല കഥാപാത്രങ്ങള്‍ ഒക്കെ ചെയ്ത് കത്തി നില്‍ക്കുന്ന സമയമാണ്. അതില്‍ നിന്ന് ബ്രേക്ക് എടുത്തിട്ട് പുള്ളി ഡയറക്ട് ചെയ്യുന്നതിനേക്കാള്‍ എനിക്ക് പേഴ്‌സണലായിട്ട് ഇഷ്ടം പുള്ളി അഭിനയിക്കുന്നതിനോട് തന്നെയായിരുന്നു.

അക്കാലത്ത് ചേട്ടന്‍ ആനന്ദം എന്ന സിനിമ പ്രൊഡ്യൂസ് ചെയ്യുന്നുണ്ട്. ചേട്ടന്‍ അന്ന് പുതിയ ആള്‍ക്കാരെ വെച്ചാണ് ചെയ്യുന്നത്. അന്ന് ഞാന്‍ വിജയേട്ടന്‍ (വിജയ് ബാബു)വിനോട് പറഞ്ഞത് പുതിയ ആള്‍ക്കാരെ വെച്ച് ചെയ്യിച്ചൂടെ എന്നായിരുന്നു. അപ്പോഴും ഇതാര് ഡയറക്ട് ചെയ്യും എന്നുള്ള കാര്യത്തില്‍ തീരുമാനം ആയിരുന്നില്ല.

Dhyan

ചെമ്പന്‍ ചേട്ടന് ശേഷം വേറെ ഒരാളുടെ പേര് പറഞ്ഞു. ആമേനിന്റെ അസോസിയേറ്റ് ആയിരുന്ന രതീഷേട്ടന്റെ പേരായിരുന്നു പറഞ്ഞത്. ആ ചര്‍ച്ചയും നടക്കുമ്പോഴും ലിജോ ചേട്ടന് ഈ സിനിമയുമായി ബന്ധമേ ഇല്ല. അന്നും ഞാന്‍ ആലോചിച്ചിരുന്നതാണ് എന്തുകൊണ്ട് ലിജോ ചേട്ടന് ചെയ്തൂട എന്ന്. അന്ന് ഡബിള്‍ ബാരല്‍ ഒക്കെ കഴിഞ്ഞ് സിനിമയേ ഇല്ലാ എന്ന് രീതിയില്‍ നില്‍ക്കുകയായിരുന്നുവെന്ന് തോന്നുന്നു.

ലിജോ ചേട്ടന്‍ അങ്കമാലിക്കാരനാണ്. ലിജോ ചേട്ടന് ഏറ്റവും അറിയാവുന്ന പ്രദേശമാണ്. പിന്നെ കുറെ കാലം ഞാന്‍ ഡയറക്ഷനും മറ്റുമായി ഒക്കെ പോയി. ആ സമയത്താണ് ഞാന്‍ അറിയുന്നത് ലിജോ ചേട്ടന്‍ ഈ സിനിമ ചെയ്യുന്നു എന്നത്. അന്ന് ഉണ്ടായിരുന്നെങ്കില്‍ കറങ്ങി തിരിഞ്ഞ് ഞാന്‍ അഭിനയിക്കേണ്ട ചിത്രമായേനെ അങ്കമാലി ഡയറീസ് എന്ന് ധ്യാന്‍ പറഞ്ഞു.

Read more about: dhyan sreenivasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X