For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ധ്യാനും അര്‍പിതയുമെവിടെ? ആരാധ്യയുടെ പിറന്നാളാഘോഷം ശ്രീനിവാസനും വിമലയ്ക്കുമൊപ്പം? ചിത്രങ്ങള്‍ വൈറല്‍

  |

  ശ്രീനിവാസന് പിന്നാലെയായി സിനിമയിലേക്കെത്തിയവരാണ് വിനീതും ധ്യാനും. പാട്ടും അഭിനയവും മാത്രമല്ല സംവിധാനവും നിര്‍മ്മാണവുമൊക്കെയായി സകലകലവല്ലഭവനാണ് താനെന്ന് തെളിയിച്ചായിരുന്നു വിനീത് മുന്നേറിയത്. വിനീത് ശ്രീനിവാസന്റെ തിരയെന്ന ചിത്രത്തിലൂടെയായിരുന്നു ധ്യാന്‍ തുടക്കം കുറിച്ചത്. അഭിനയം മാത്രമല്ല സംവിധാനത്തിലും പുലിയാണ് താനെന്ന് തെളിയിച്ചാണ് അദ്ദേഹവും മുന്നേറുന്നത്. സിനിമാവിശേഷങ്ങളെക്കുറിച്ച് മാത്രമല്ല വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചും ഇവര്‍ തുറന്നുപറയാറുണ്ട്.

  അച്ഛനും മക്കളും ഒരുമിച്ചുള്ള സിനിമ എന്നാണെന്ന് ആരാധകര്‍ ചോദിച്ചു തുടങ്ങിയിട്ട് കുറച്ചായി. ഇതേക്കുറിച്ച് അച്ഛനോ മക്കളോ കൃത്യമായ മറുപടി നല്‍കിയിരുന്നില്ല. ഹൃദയത്തിന്റെ തിരക്കിലാണ് വിനീത്. ധ്യാനാവട്ടെ ഏജന്റ് സായി ശ്രീനിവാസ ആത്രേയയുടെ മലയാളം റീമേക്കിലാണ് അഭിനയിച്ചിരുന്നത്. ലോക് ഡൗണായതോടെ ഷൂട്ടിംഗ് നിര്‍ത്തിവെച്ച് വീട്ടില്‍ കഴിയുകയാണ് ഇവര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ വിനീത് പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമാണ് ധ്യാന്‍ പങ്കുവെക്കാറുള്ളത്. ധ്യാന്‍ ശ്രീനിവാസന്റെ മകളായ ആരാധ്യയുടെ പിറന്നാളാഘോഷത്തിനിടയിലെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

  മകളുടെ ജനനം

  മകളുടെ ജനനം

  തനിക്കൊരു മകളുണ്ടായെന്ന് മുന്‍പൊരു അഭിമുഖത്തിനിടയില്‍ ധ്യാന്‍ പറഞ്ഞിരുന്നു. ലവ് ആക്ഷന്‍ ഡ്രാമയുടെ വര്‍ക്ക് നടക്കുന്നതിനിടയിലായിരുന്നു ധ്യാനും അര്‍പിതയും വിവാഹിതരായത്. 2017ലായിരുന്നു ഇവരുടെ വിവാഹം.സിനിമ എഴുത്തിത്തുടങ്ങിയപ്പോഴായിരുന്നു വിവാഹമെന്നും ഷൂട്ടിംഗ് സമയത്താണ് മകള്‍ ജനിച്ചതെന്നുമായിരുന്നു ധ്യാന്‍ പറഞ്ഞത്. ആരാധ്യ സൂസനെനന്നാണ് മോള്‍ക്ക് പേര് നല്‍കിയതെന്നും ധ്യാന്‍ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

  ആരാധ്യയുടെ ഫോട്ടോ

  ആരാധ്യയുടെ ഫോട്ടോ

  ഒന്നാം പിറന്നാളാഘോഷിച്ച ആരാധ്യയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. ഭാര്യയുടെയോ മകളുടെയോ ചിത്രങ്ങളൊന്നും പുറത്തുവിടാറില്ല ധ്യാന്‍. അപ്പൂപ്പനും അമ്മൂമ്മയ്ക്കുമൊപ്പമുള്ള ആരാധ്യയുടെ ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. കേക്കിനരികില്‍ അതീവ സന്തോഷത്തോടെ ചിരിച്ച് നില്‍ക്കുന്ന ആരാധ്യയുടെ ഫോട്ടോ ഇതിനകം തന്നെ തരംഗമായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഇതാദ്യമായാണ് ഈ താരപുത്രിയുടെ ഫോട്ടോ പുറത്തുവരുന്നത്.

  ധ്യാനും അര്‍പ്പിതയുമെവിടെ?

  ധ്യാനും അര്‍പ്പിതയുമെവിടെ?

  പതിവില്‍ നിന്നും വ്യത്യസ്തമായി സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങള്‍ സ്വകാര്യമായി വെക്കുന്ന ശൈലിയാണ് ധ്യാന്‍ ശ്രീനിവാസന്റേത്. ചേട്ടന്‍ വിനീതാവട്ടെ എല്ലാ വിശേഷവും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുമുണ്ട്. മകളുടെ പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നപ്പോഴും എല്ലാവരും തിരക്കിയത് ധ്യാനും അര്‍പ്പിതയും എവിടെയെന്നായിരുന്നു. അപ്പൂപ്പനും അമ്മൂമ്മയ്‌ക്കൊപ്പമായാണോ കൊച്ചുമകളുടെ ആഘോഷമെന്നായിരുന്നു ആരാധകരുടെ ചോദ്യം.

  പ്രണയവിവാഹമായിരുന്നു

  പ്രണയവിവാഹമായിരുന്നു

  അര്‍പ്പിതയുമായുള്ള പ്രണയത്തെക്കുറിച്ച് നേരത്തെ ധ്യാന്‍ തുറന്നുപറഞ്ഞിരുന്നു. തിരുവനന്തപുരത്ത് വെച്ചായിരുന്നു ആദ്യമായി പരിചയപ്പെട്ടത്. ഫ്‌ളാറ്റില്‍ അയല്‍ക്കാരായാണ് അന്ന് താമസിച്ചത്. ഇടയ്ക്ക് കോഴ്‌സ് ഉപേക്ഷിച്ച് തിരികെ ചെന്നൈയിലേക്ക് പോയപ്പോഴായിരുന്നു തങ്ങള്‍ പ്രണയത്തിലായതെന്നായിരുന്നു ധ്യാന്‍ പറഞ്ഞത്. അര്‍പ്പിതയും പഠിക്കാനായി ചെന്നൈയിലേക്ക് എത്തുകയായിരുന്നു. പ്രണയത്തെക്കുറിച്ച് അച്ഛനും അമ്മയ്ക്കും അറിയാമായിരുന്നുവെന്നും എതിര്‍പ്പുകളൊന്നുമില്ലായിരുന്നുവെന്നും ധ്യാന്‍ പറഞ്ഞിരുന്നു.

  ചേട്ടനും അനിയനും

  ചേട്ടനും അനിയനും

  ലക്ഷ്യത്തിന് അനുസരിച്ച് നീങ്ങുന്നയാളാണ് ധ്യാന്‍. മലയാള സിനിമയ്ക്കപ്പുറത്തെ കാര്യങ്ങളെക്കുറിച്ചൊക്കെയാണ് അവന്റെ ചിന്ത. നയന്‍താരയെ ആദ്യ സിനിമയില്‍ നായികയാക്കിയതിനുള്ള കാരണവും അതാണ്. അവനാണ് അംപീഷ്യസ് എന്നും വിനീത് പറഞ്ഞിരുന്നു. പഠനം നിര്‍ത്തി വീട്ടിലേക്ക് ചെന്നപ്പോള്‍ ചേട്ടനായിരുന്നു തന്നെ പിന്തുണച്ചതെന്ന് ധ്യാന്‍ പറഞ്ഞിരുന്നു. സിനിമയാണ് ലക്ഷ്യമെന്ന് പറഞ്ഞപ്പോള്‍ പെട്ടിയുമെടുത്ത് വിട്ടോളാനായിരുന്നു അച്ഛന്‍ പറഞ്ഞത്. ചേട്ടനാണ് ആ സമയത്ത് ഒപ്പം നിന്നത്.

  English summary
  Dhyan Sreenivasan's daughter's birthday celebration photo went viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X