പതിവ് തമാശകളില്ലാതെ ധ്യാന്‍! അങ്ങനെയൊരു മാനസികാവസ്ഥയിലല്ല! അച്ഛന് വേണ്ടി ചെയ്യുന്നതാണ് ഇതെല്ലാം
അച്ഛനും ചേട്ടനും ശേഷമായിരുന്നു ധ്യാന്‍ ശ്രീനിവാസന്‍ സിനിമയിലെത്തുന്നത്. കുട്ടിക്കാലം മുതലേ സിനിമ ധ്യാനും മനസിലേറ്റിയിരുന്നു. ആരാവണമെന്ന ചോദ്യത്തിന് അഭിനേതാവ് എന്നായിരുന്നു മറുപടി. എഞ്ചീനിയറിംഗ് പഠന ശേഷമായിരുന്നു സിനിമയിലേക്കുള്ള വരവ്. ധ്യാന്‍ ചെയ്ത ഷോര്‍ട്ട് ഫിലിം കണ്ട ശേഷം വിനീതായിരുന്നു അനിയനെ വെച്ച് സിനിമയൊരുക്കിയത്. ശോഭനയ്‌ക്കൊപ്പമായിരുന്നു ധ്യാനിന്റെ അരങ്ങേറ്റം.
തിര എന്ന ചിത്രത്തിന് ശേഷമായി നിരവധി അവസരങ്ങളായിരുന്നു ലഭിച്ചത്. അഭിനയം മാത്രമല്ല സംവിധാനവും, എഴുത്തും, പ്രൊഡക്ഷനുമെല്ലാം തനിക്ക് വഴങ്ങുമെന്നും അദ്ദേഹം തെളിയിച്ചിരുന്നു. സിനിമകളിലേക്കാളും കൂടുതല്‍ ധ്യാനിന്റെ അഭിമുഖങ്ങളാണ് പ്രേക്ഷകര്‍ക്ക് താല്‍പര്യം. ജീവിതാനുഭവങ്ങളെക്കുറിച്ചും, സിനിമയെക്കുറിച്ചും, വീട്ടുകാരെക്കുറിച്ചുമൊക്കെ തമാശയോടെയാണ് ധ്യാന്‍ പറയാറുള്ളത്.

എപ്പോഴും ചിരിച്ച് കളിച്ച് തമാശയൊക്കെ പറഞ്ഞിരുന്ന ധ്യാന്‍ ആകെ തളര്‍ന്ന് കണ്ടപ്പോള്‍ ആരാധകരും സങ്കടത്തിലായിരുന്നു. അച്ഛന്റെ അപ്രതീക്ഷിത വിയോഗം താങ്ങാനാവാതെ പൊട്ടിക്കരയുകയായിരുന്നു മകന്‍. ജീവിതത്തില്‍ അച്ഛനാണ് എന്റെ ഹീറോ. ശ്രീനിവാസന്‍ എന്ന മനുഷ്യന്‍ എന്റെ അച്ഛനാണ്. അദ്ദേഹത്തെ ഞാന്‍ മനസിലാക്കിയത് പോലെ വേറൊരാള്‍ക്ക് അറിയില്ല എന്നും ധ്യാന്‍ പറഞ്ഞിരുന്നു.
ശ്രീനിവാസന്റെ വിയോഗ ശേഷം ഇതാദ്യമായി ഒരു പൊതുപരിപാടിയില്‍ പങ്കെടുത്തിരിക്കുകയാണ് ധ്യാന്‍. പതിവ് തമാശകളൊന്നുമില്ലാതെയായിരുന്നു ഇത്തവണത്തെ സംസാരം. വേദിയിലേക്ക് വന്ന് തമാശ പറഞ്ഞ് എല്ലാവരെയും ചിരിപ്പിക്കാറുണ്ട്. സത്യം പറഞ്ഞാല്‍ അങ്ങനെയൊരു മാനസികാവസ്ഥയിലല്ല ഇപ്പോള്‍. അച്ഛന്‍ പോയിട്ട് ഒന്നര മാസം കഴിഞ്ഞതേയുള്ളൂ. അച്ഛന്‍ പോയതിന് ശേഷമുള്ള ആദ്യത്തെ പൊതുപരിപാടിയാണ്. പ്രത്യേകിച്ച് തമാശകളൊന്നും പ്രതീക്ഷിക്കരുത്.
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അച്ഛന്റെയൊരു സുഹൃത്തും, സിനിമയിലുള്ളതുമായൊരാള്‍ വീട്ടിലേക്ക് വന്നിരുന്നു. രണ്ടെണ്ണം അടിച്ച് കഴിഞ്ഞാല്‍ കൂട്ടുകാരുടെ മുന്നില്‍ എന്നെ വിളിച്ച് അപമാനിക്കുക എന്നത് അച്ഛന്റെ ഹോബിയായിരുന്നു. ഞാന്‍ അതിന് അര്‍ഹനുമായിരുന്നു. അതുകൊണ്ട് പലപ്പോഴും ഇരുന്ന് കൊടുക്കാറുണ്ട്. തിരിച്ചൊന്നും മറുപടി പറയാറില്ല. നാളെ നീ എന്നെങ്കിലും രക്ഷപ്പെടുകയാണെങ്കില്‍ മൂന്ന് ബാങ്ക് അക്കൗണ്ട് തുടങ്ങണം. ഒരു ആയിരം രൂപ കിട്ടിയാല്‍ ആദ്യത്തേതില്‍ അറുനൂറ് ഇടണം. രണ്ടാമത്തേതില്‍ ഇരുനൂറ്. മൂന്നാമത്തേതില്‍ നൂറ് രൂപയും ഇടണമെന്ന് പറഞ്ഞു. ഇനിയെന്ത് എന്നുപോലും അറിയാത്ത സമയത്താണ്. ആയിരം പോയിട്ട് അന്‍പത് പോലും എന്റെ കൈയ്യില്‍ ഇല്ലാത്ത കാര്യമാണ്.
ആദ്യത്തെ ബാങ്ക് അക്കൗണ്ടിലെ പൈസ നിന്റെ കാര്യങ്ങള്‍ക്കായി ഇപയോഗിക്കാം. രണ്ടാമത്തേത് കൊണ്ട് നിനക്ക് ഈ നാട്ടിലെ നികുതി അടയ്ക്കാം. ആ പൈസ കൊണ്ട് കൃത്യമായി ടാക്‌സ് അടയ്ക്കാം. മൂന്നാമത്തെ പൈസ കൊണ്ടാണ് നിനക്ക് ഏറ്റവും കൂടുതല്‍ സംതൃപ്തി വരാന്‍ പോവുന്നത്. മനസറിഞ്ഞ് നീ സന്തോഷിക്കാന്‍ പോവുന്നത് അത് ഉപയോഗിക്കുമ്പോഴായിരുന്നു. അതാണ് ചാരിറ്റിക്കായി ഉപയോഗിക്കുന്നത്. സമാധാനം വേണ്ടെങ്കില്‍ രണ്ടാമത്തേതും കൂടി വേണം. ഈയൊരു അവസരത്തില്‍ അദ്ദേഹത്തെ ഓര്‍ക്കുന്നു. അച്ഛന്റെ പേരില്‍ ചെയ്യുന്നൊരു നന്മയാണ് ഇത്. വേദിയിലേക്ക് വന്ന് തമാശ പറഞ്ഞ് എല്ലാവരെയും ചിരിപ്പിക്കാറുണ്ട്. സത്യം പറഞ്ഞാല്‍ അങ്ങനെയൊരു മാനസികാവസ്ഥയിലല്ല ഇപ്പോള്‍. അച്ഛന്‍ പോയിട്ട് ഒന്നര മാസം കഴിഞ്ഞതേയുള്ളൂ.
അസുഖമൊക്കെ ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹം ഇത്ര പെട്ടെന്ന് പോവുമെന്ന് കരുതിയില്ലെന്നായിരുന്നു പ്രിയപ്പെട്ടവരെല്ലാം പറഞ്ഞത്. പതിവ് ഡയാലിസിനായി പോവുന്നതിനിടയിലായിരുന്നു അസ്വസ്ഥത തോന്നിയത്. ആശുപത്രിയിലെത്തിയതും മരണം സ്ഥിരീകരിക്കുകയായിരുന്നു. ചെന്നൈയിലേക്ക് പോവുകയായിരുന്ന വിനീത് വിവരമറിഞ്ഞ് നേരെ ആശുപത്രിയിലേക്ക് എത്തുകയായിരുന്നു. ഷൂട്ടുമായി ബന്ധപ്പെട്ട് കോഴിക്കോടായിരുന്നു ധ്യാന്‍. അമ്മയേയും ചേട്ടനേയും കെട്ടിപ്പിടിച്ച് പൊട്ടിക്കരയുകയായിരുന്നു ധ്യാന്‍. അച്ഛനേറ്റവും പ്രിയപ്പെട്ട പേനയും, പേപ്പറും ചിതയില്‍ വെക്കണമെന്ന ആഗ്രഹം ധ്യാന്‍ പറഞ്ഞത് സത്യന്‍ അന്തിക്കാടിനോടായിരുന്നു. എന്നും നന്മകള്‍ എന്നായിരുന്നു അദ്ദേഹം പേപ്പറില്‍ എഴുതിയത്.


Click it and Unblock the Notifications











