twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എഞ്ചിനിയറിംഗ് തോറ്റപ്പോള്‍ പെട്ടിയും കിടക്കയുമെടുത്ത് വിട്ടോളാന്‍ പറഞ്ഞു! അച്ഛനെക്കുറിച്ച് ധ്യാന്‍

    By Midhun Raj
    |

    ലവ് ആക്ഷന്‍ ഡ്രാമ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ സംവിധായകനായുളള അരങ്ങേറ്റം ഗംഭീരമാക്കിയ താരമാണ് ധ്യാന്‍ ശ്രീനിവാസന്‍. നിവിന്‍ പോളി നായകനായ ചിത്രം ഓണം റിലീസായിട്ടാണ് തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. സിനിമയ്ക്ക് മികച്ച സ്വീകാര്യതയായിരുന്നു പ്രേക്ഷകര്‍ നല്‍കിയിരുന്നത്. അച്ഛനും ചേട്ടനും പിന്നാലെയാണ് ധ്യാന്‍ ശ്രീനിവാസനും സംവിധായക കുപ്പായമണിഞ്ഞിരിക്കുന്നത്.

    നിങ്ങളുടെ ഓണത്തിന് മാറ്റ് കൂട്ടാനും മോടി കൂട്ടാനും ഈ നെക്‌ലൈസ് സെറ്റുകൾ ധരിക്കൂ

    ഒരു പക്ക എന്റര്‍ടെയ്‌നര്‍

    ഒരു പക്ക എന്റര്‍ടെയ്‌നര്‍ ചിത്രമെന്ന നിലയിലാണ് ലവ് ആക്ഷന്‍ ഡ്രാമയെ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്. സിനിമ ഇപ്പോഴും വിജയകരമായിട്ടാണ് തിയ്യേറ്ററുകളില്‍ പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുന്നത്. അടുത്തിടെ പിതാവ് ശ്രീനിവാസനെക്കുറിച്ച് ധ്യാന്‍ പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. നീ ഒരിക്കലും സിനിമയില്‍ വരില്ലെന്ന് മുന്‍പ് അച്ഛന്‍ തന്നോട് പറഞ്ഞതായി ധ്യാന്‍ പറയുന്നു.

    എഷ്യാനെറ്റ് ന്യൂസിന് നല്‍കിയ

    എഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേയാണ് ധ്യാന്‍ ഇക്കാര്യം പറഞ്ഞത്. എഞ്ചിനിയറിംഗ് പാസാവാതെ വന്നപ്പോഴാണ് അച്ഛന്‍ അന്ന് എന്നോട് അങ്ങനെ പറഞ്ഞത്. എഞ്ചിനിയറിംഗ് കോഴ്‌സ് പാസാവാത്ത ഞാന്‍ എങ്ങനെ സിനിമ പോലെ വിശാലമായ ഒരു മേഖലയില്‍ അതിജീവിക്കും എന്നൊക്കെയാണ് അന്ന് അച്ഛന്‍ ചോദിച്ചതെന്ന് ധ്യാന്‍ പറയുന്നു.

    പിന്നീട് അച്ഛന്‍ അന്ന് പറഞ്ഞ പല കാര്യങ്ങളും

    പിന്നീട് അച്ഛന്‍ അന്ന് പറഞ്ഞ പല കാര്യങ്ങളും ശരിയായിരുന്നുവെന്ന് ലവ് ആക്ഷന്‍ ഡ്രാമയുടെ സംവിധായകനായപ്പോള്‍ മനസിലായി. അച്ഛന്റെ സമീപനം ഒരര്‍ത്ഥത്തില്‍ ഗുണമാണ് ഉണ്ടാക്കിയത്. അച്ഛന്‍ നിരുത്സാഹപ്പെടുത്തിയെങ്കിലും സിനിമ എന്ന ആഗ്രഹം വിടാതെ അവിടെ തന്നെ കിടന്നു. പുളളി പണ്ട് പറഞ്ഞ ഒരുപാട് ബുദ്ധിമുട്ടുകള്‍ ലവ് ആക്ഷന്‍ ഡ്രാമ ചെയ്തപ്പോള്‍ ഞാന്‍ നേരിട്ടുണ്ട്.

    ദര്‍ബാറില്‍ മസില്‍ പെരുപ്പിച്ച് രജനീകാന്ത്! സ്റ്റൈല്‍ മന്നന്‍ ചിത്രത്തിന്റെ സെക്കന്‍ ലുക്ക് പുറത്ത്‌ദര്‍ബാറില്‍ മസില്‍ പെരുപ്പിച്ച് രജനീകാന്ത്! സ്റ്റൈല്‍ മന്നന്‍ ചിത്രത്തിന്റെ സെക്കന്‍ ലുക്ക് പുറത്ത്‌

    ആ ബുദ്ധിമുട്ടുകളൊക്കെ

    ആ ബുദ്ധിമുട്ടുകളൊക്കെ അറിയുന്നതുകൊണ്ടാകണം ഞങ്ങള്‍ സിനിമയിലേക്ക് എത്തുന്നത് അച്ഛന് വലിയ താല്‍പര്യമില്ലാതിരുന്നത്. സിനിമ അത്ര എളുപ്പമുളള കാര്യമല്ലെന്നാണ് ഞങ്ങള്‍ രണ്ടുപേരോടും അച്ഛന്‍ പണ്ട് സംസാരിച്ചിട്ടുളളത്. ബിടെക്ക് ഡ്രോപൗട്ട് ആയപ്പോള്‍ പെട്ടിയും കിടക്കയുമെടുത്ത് വിട്ടോളാനാണ് അച്ഛന്‍ പറഞ്ഞത്, അഭിമുഖത്തില്‍ സംസാരിക്കവേ ധ്യാന്‍ ശ്രീനിവാസന്‍ വ്യക്തമാക്കി.

    സിനിമയിലെ മീശ പിരിക്കലും മുണ്ടുമടക്കി കുത്തലും! മോഹന്‍ലാലിന്റെ മറുപടി വെെറല്‍സിനിമയിലെ മീശ പിരിക്കലും മുണ്ടുമടക്കി കുത്തലും! മോഹന്‍ലാലിന്റെ മറുപടി വെെറല്‍

    Recommended Video

    ലവ് ആക്ഷൻ ഡ്രാമ കാണേണ്ട സിനിമയോ? പ്രേക്ഷക പ്രതികരണം ഇങ്ങനെ | FilmiBeat Malayalam
    വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത

    വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിര എന്ന ചിത്രത്തിലൂടെയാണ് ധ്യാന്‍ മലയാളത്തില്‍ തുടങ്ങിയത്. പിന്നീട് കുഞ്ഞിരാമായണം, അടി കപ്യാരെ കൂട്ടമണി എന്നിങ്ങനെയുളള നിരവധി സിനിമകളില്‍ നടന്‍ അഭിനയിച്ചിരുന്നു. സിനിമയിലെത്തുന്നതിന് മുന്‍പായി ഹ്രസ്വചിത്രങ്ങളും ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്തു. അഭിനേതാവായി തിളങ്ങിനില്‍ക്കുന്നതിനിടെയാണ് സംവിധായകനായുളള ആദ്യ ചിത്രവുമായി നടന്‍ എത്തിയത്.

    English summary
    Dhyan Sreenivasan Says About Sreenivasan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X