'ഹൃദയം ഇഷ്ടപ്പെട്ടില്ല, ഞാനും ചെന്നൈയിലാണ് പഠിച്ചത്, പക്ഷെ ഇങ്ങനെ ഒരു കോളേജ് കണ്ടിട്ടില്ല'

വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ കല്യാണി പ്രിയദര്‍ശനും പ്രണവ് മോഹന്‍ലാലും പ്രധാന കഥാപാത്രങ്ങളായി വെള്ളിത്തിരയിലെത്തിയ ചിത്രമാണ് ഹൃദയം. തിയേറ്ററില്‍ വലിയ ഹിറ്റായി മാറിയ ചിത്രത്തിന് ഒരേ സമയം പോസിറ്റീവ് ആയും നെഗറ്റീവുമായ കമന്റുകള്‍ കിട്ടിയിരുന്നു. പല സീനുകളും ക്രിഞ്ച് ആണെന്നാണ് പൊതുവില്‍ വന്ന അഭിപ്രായം.

ചിത്രത്തിലെ ഗാനങ്ങളെല്ലാം മനോഹരമായാണ് ചിത്രീകരിച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസന്‍ ഹൃദയത്തിന് ശേഷം വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയുടെ പ്രമോഷനിലാണ്. ധ്യാന്‍ ശ്രീനിവാസനും പ്രണവുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എന്നാല്‍ ഹൃദയം അന്നും തനിക്ക് ഇഷ്ടമായിട്ടില്ലെന്ന് ധ്യാന്‍ തന്നെ പറഞ്ഞിരുന്നു.

Dhyan

ഇപ്പോഴിതാ തനിക്ക് ക്യാംപസ് ചിത്രം ചെയ്യാന്‍ താത്പര്യമുണ്ടെന്നും എന്നാല്‍ ഇന്നത്തെ കാലത്തെ കുട്ടികളെ കുറിച്ച് പഠിക്കാന്‍ വലിയ റിസര്‍ച്ച് തന്നെ ആവശ്യമാണെന്നും ധ്യാന്‍ പറയുന്നു. ഹൃദയം തനിക്ക് ക്രിഞ്ച് ആയാണ് തോന്നിയതെന്നും കൂട്ടത്തില്‍ ധ്യാന്‍ പറയുന്നുണ്ട്. മൂവീ വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

ക്ലാസ്‌മേറ്റ്‌സും ഹാപ്പിഡേയ്‌സുമൊക്കെ പോലെയുള്ള ഒരു ക്യാമ്പസ് ചിത്രത്തില്‍ എപ്പോഴാണ് അഭിനയിക്കു എന്ന ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു ധ്യാന്‍ ശ്രീനിവാസന്‍. ഇതിനിടയിലാണ് ധ്യാന്‍ മനസു തുറന്നത്.

അതുപോലെ ഒരു സിനിമയില്‍ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്. ഹൃദയത്തിന്റെ കാര്യം പറഞ്ഞാല്‍, ഞാന്‍ അത് ഏട്ടനോടും പറഞ്ഞിട്ടുണ്ട്, പുതിയ തലമുറയിലെ ചെറുപ്പക്കാര്‍ക്കൊക്കെ ഹൃദയം ഇഷ്ടപ്പെട്ടിട്ടുണ്ട്. പക്ഷെ എനിക്ക് പക്ഷെ അത്ര ഇഷ്ടപ്പെട്ടിട്ടില്ല. എനിക്ക് കുറേ ക്ലീഷേയും ക്രിഞ്ചുമൊക്കെ ഫീല്‍ ചെയ്തിരുന്നു. നേറ്റിവിറ്റി എന്ന് പറഞ്ഞ ഒരു സംഭവമുണ്ട്. വേറെ നാട്ടില്‍ പോയി കഥ പറയുക എന്ന് പറയുന്ന സംഭവം.

'ഞാന്‍ ചെന്നൈയില്‍ പഠിച്ച് വളര്‍ന്ന ആളാണ്. എന്റെ ക്യാംപസ് ഒക്കെ അവിടെയായിരുന്നു. എന്നാല്‍പോലും ഞാന്‍ അങ്ങനെ ഒരു ക്യാംപസ് ഒന്നും കണ്ടിട്ടില്ല. നാട്ടിലെ ക്യാംപസ് ഒക്കെ എനിക്ക് കുറച്ചൂടി കണക്ട് ആവും. എന്റെ ആ ഒരു സമയത്തായിരുന്നു ക്ലാസ് മേറ്റ്‌സും ഹാപ്പി ഡേയ്‌സുമൊക്കെ. അപ്പോള്‍ ആ സിനിമകളൊക്കെ അക്കാലത്ത് തിയേറ്ററില്‍ വര്‍ക്ക് ആയ സിനിമയാണ്. പക്ഷെ ഇന്നത്തെ ചെറുപ്പക്കാരുടെ അടുത്ത് ഹൃദയം ഇഷ്ടമല്ലെന്ന് പറഞ്ഞുകഴിഞ്ഞാല്‍ അവര് നമ്മളെ ചിലപ്പോള്‍ തല്ലും,' ധ്യാന്‍ പറഞ്ഞു.

അത്തരമൊരു സിനിമ ചെയ്യണമെങ്കില്‍ ഇന്നത്തെ കാലത്തെ കുട്ടികളുടെ സംസാരവും രീതിയും എന്താണെന്ന് നമുക്ക് അറിയണം. എനിക്ക് 36 വയസായി. അപ്പോള്‍ എനിക്ക് 18 വയസ്സുള്ള പിള്ളേരുടെ കൂടെ ഒരു കൊല്ലമെങ്കിലും പോയി താമസിച്ച് ഇവരുടെ സംസാര രീതി പഠിക്കണം. ഒരു കഥയുണ്ടാക്കുന്നതില്‍ മാത്രം കാര്യമില്ല. അവരുമായി സംസാരത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമൊന്നും നമുക്ക് അറിയില്ല.

Dhyan

അവര്‍ ഭയങ്കര പ്രോഗ്രസീവാണ്. അവരുടെ കാഴ്ചപ്പാടുകള്‍ തന്നെ വേറെയാണ്. പ്രസന്റില്‍ കഥ പറയുകയാണെങ്കില്‍ നമ്മള്‍ ഏറ്റവും കൂടുതല്‍ റിസര്‍ച്ച് ചെയ്യേണ്ടിവരിക ഇതുപോലത്തെ ക്യാംപസ് സിനിമകള്‍, പ്രത്യേകിച്ച് ടീനേജ് അഡോളിസന്റ് പ്രായത്തിലെ പിള്ളേരുള്ള സിനിമകള്‍ എടുക്കുന്നതിനായിരിക്കും. ആ ജനറേഷനുമായി ശരിക്കും ഇടപഴകി കഴിഞ്ഞാല്‍ മാത്രമേ അത് നടക്കുകയുള്ളു.

എനിക്ക് ആഗ്രഹമുണ്ട്, കഥയുണ്ട്. പക്ഷെ സ്ക്രീന്‍ പ്ലേയിലേക്ക് വരുന്ന സമയത്ത് അതിന് ബ്ലോക്കുകളുണ്ട്. ഇപ്പോള്‍ എല്ലാം ടിന്‍ഡര്‍ പ്രണയങ്ങളാണ്. കമ്മിറ്റ്‌മെന്റും അങ്ങനെയാണ് പെണ്‍കുട്ടി ആയാലും ആണ്‍കുട്ടിയായാലും സെറ്റ് ആവുന്നില്ലെന്ന് തോന്നിയാല്‍ അപ്പോള്‍ ബ്രേക്ക് അപ്പ് ചെയ്യും. അത് മോശം കാര്യവുമല്ല. നമ്മുടെ കാലത്ത് പിന്നെയും ആളുകള്‍ കുറച്ചൊക്കെ കടിച്ച് പിടിച്ച് നിന്നു നോക്കും. എന്തായാലും അങ്ങനെ ഒരു സിനിമ ചെയ്യുന്നതിന് വലിയ റിസര്‍ച്ച് തന്നെ വേണം.

Read more about: vineeth sreenivasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X