'അവർ എന്നെ കുറിച്ച് പ്രൗഡാണ്, വീട്ടിൽ നിന്നും പുറത്താക്കിയ അച്ഛൻ കുറച്ചുനാൾ വീട്ടിലിരിക്കാൻ എന്നോട് പറയുന്നു'
മലയാളികളുടെ പ്രിയ നടനും എഴുത്തുകാരനുമൊക്കെയായ ശ്രീനിവാസന്റെ മക്കളാണ് വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും. രണ്ടുപേരും അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിലേക്ക് എത്തിപ്പെട്ടവരാണ്. സിനിമയിൽ വന്നശേഷം ധ്യാൻ ശ്രീനിവാസൻ നൽകിയ അഭിമുഖങ്ങളെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളാണ് ധ്യാൻ തുറന്ന് പറയാറുള്ളത്. കുറച്ച് മാസങ്ങൾക്ക് മുമ്പ് ലഹരി ഉപയോഗത്തെ കുറിച്ച് ധ്യാൻ സംസാരിച്ചിരുന്നു.
കൂടാതെ ഉപരി പഠനത്തിനായി ചേർന്നപ്പോൾ മുതലുള്ള കഥകളും ചെന്നൈ ജീവിതം വഴി കിട്ടിയ അനുഭവങ്ങളുമെല്ലാം നടൻ വെളിപ്പെടുത്തിയിട്ടുണ്ട്. യതൊരു വിധ പ്രതിച്ഛായ ഭയവുമില്ലാതെയാണ് ധ്യാൻ തന്റെ ജീവിതത്തിലെ കാര്യങ്ങൾ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്താറുള്ളത്. അതിന്റെ പേരിൽ വിമർശിക്കപ്പെട്ടിട്ടുണ്ടെങ്കിലും തന്റെ രീതികളൊന്നും തിരുത്താൻ ധ്യാൻ തയ്യാറായിട്ടില്ല.

ഇപ്പോഴിതാ വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ഇത്രമാത്രം ജീവിത കഥകൾ ഈ ചെറുപ്രായത്തിൽ തന്നെ പറയാൻ കഴിയുന്നതിന്റെ കാരണം ധ്യാൻ വെളിപ്പെടുത്തി. ധ്യാനിന്റെ ജീവിത കഥകൾക്കാണ് ആരാധകർ കൂടുതലെന്ന് അറിയാവുന്നത് കൊണ്ട് തന്നെയാണ് അവതാരക അത്തരമൊരു ചോദ്യം ധ്യാനിനോട് ചോദിച്ചത്.
നമ്മൾ ജീവിക്കുന്ന രീതി അനുസരിച്ചാണ് അതെല്ലാം ഇരിക്കുന്നത്. എങ്ങനെ ജീവിച്ചുവെന്നതെല്ലാം അനുസരിച്ചിരിക്കും. ഇരുപത് വയസൊക്കെയായപ്പോൾ വീട്ടിൽ നിന്നും പുറത്താക്കപ്പെടുന്നു. പിന്നീട് കുത്തഴിഞ്ഞ ജീവിതം... എനിക്ക് മുന്നോട്ട് വെക്കാൻ ഒന്നുമില്ലല്ലോ. ഞാൻ പറഞ്ഞ കഥകളിലെല്ലാം എന്റെ പോക്രിത്തരമൊക്കെയാണ്. അച്ഛനേയും അമ്മയേയും ഒരുപാട് വിഷമിപ്പിച്ച മകനാണ് ഞാൻ. പക്ഷെ ഇപ്പോൾ അവർ എന്നെ കുറിച്ച് ഓർത്ത് പ്രൗഡാണ്.
കാരണം ഞാൻ ഡെയ്ലി പണിക്ക് പോവുന്നുണ്ടല്ലോ. കഴിഞ്ഞ തവണ ഞാൻ വീട്ടിൽ പോയപ്പോൾ അച്ഛനോട് ഒരുപാട് കാര്യങ്ങൾ സംസാരിക്കുന്നതിനിടയിൽ കുറച്ച് ദിവസം ഡേറ്റുണ്ടാകുമോയെന്ന് അച്ഛൻ ചോദിച്ചു. ഏത് പടമാണ് അച്ഛാ... എന്നാണ് ഞാൻ ഉടനെ ചോദിച്ചത്. എന്നാൽ അച്ഛൻ പറഞ്ഞ മറുപടി പടത്തിന് വേണ്ടി ചോദിച്ചതല്ല വീട്ടിലിരിക്കുമോയെന്ന് അറിയാൻ ചോദിച്ചതാണെന്നാണ്. അവർക്ക് എന്നെ കാണാൻ വേണ്ടി.
അതുപോലെ ഇതേ അച്ഛനാണ് പണ്ട് എന്നെ വീട്ടിൽ നിന്നും പുറത്താക്കിയത്. ഇന്ന് അതേ അച്ഛൻ എന്നെ വിളിച്ചിട്ട് വീട്ടിൽ ഇരിക്കാൻ പറയുന്നു. എന്തൊരു മാറ്റമാണെന്ന് നോക്കൂ. എന്നെ വീട്ടിൽ നിന്ന് ഒരിടയ്ക്ക് പുറത്താക്കിയതായിരുന്നു. സിനിമയിൽ വരണമെന്ന് പറഞ്ഞതിനാണ് പുറത്താക്കിയത്.

എന്നാൽ ഇന്ന് അതേ സിനിമയിൽ ഏറ്റവും കൂടുതൽ പടങ്ങൾ ചെയ്യുന്നൊരാളാണ് ഞാൻ. എന്റെ ഒരു റിവഞ്ചായിരുന്നു ഇത്. വീട്ടിൽ നിന്ന് പുറത്താക്കിയശേഷം വളരെ കഷ്ടപ്പെട്ടാണ് ചെന്നൈയിലേക്ക് ഞാൻ പോയത്. അവിടെ നിന്നും വളരെ കഷ്ടപ്പെട്ടാണ് ഇന്നത്തെ നിലയിൽ എത്തിയത്. ഇതിനെ ഹാർഡ് വർക്കെന്ന് പറയാൻ പറ്റില്ല. സ്മാർട്ട് വർക്കെന്ന് പറയാം.
സിനിമയിൽ ഡിസിപ്ലിൻ വേണം. എല്ലാവരോടും നന്നായി പെരുമാറണം. എല്ലായിടത്തും ഞാൻ ഒരുപോലെയാണ് നിൽക്കുന്നത്. അച്ഛനൊന്നും എനിക്ക് സപ്പോർട്ടായിരുന്നില്ലെന്നും ധ്യാൻ പറയുന്നു. ഈ വർഷം റിലീസ് ചെയ്തതിൽ ഹിറ്റായ ധ്യാനിന്റെ സിനിമ വർഷങ്ങൾക്കുശേഷമാണ്. മറ്റുള്ള സിനിമകളിൽ ഏറെയും പരാജയമായിരുന്നു.


Click it and Unblock the Notifications