അമ്മയെ എടീ എന്ന് ഞാന്‍, എനിക്ക് ഭ്രാന്താണെന്ന് അമ്മ; അനുഭവം പങ്കുവെച്ച് ധ്യാന്‍ ശ്രീനിവാസന്‍
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ധ്യാന്‍ ശ്രീനിവാസന്‍. സിനിമകള്‍ക്കൊപ്പം തന്നെ ധ്യാനിന്റെ അഭിമുഖങ്ങളും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരമാണ്. പ്രൊഫഷണലും വ്യക്തിപരവുമായ കാര്യങ്ങള്‍ തുറന്നു സംസാരിക്കുന്നയാളാണ് ധ്യാന്‍. ധ്യാനന്റെ അഭുമുഖങ്ങള്‍ ഇടയ്ക് ചര്ച്ചയാകാറും ഉണ്ട്.അച്ഛനും അമ്മയ്ക്കുമൊപ്പം ഉണ്ടായ എല്ലാ കാര്യങ്ങളും ധ്യാന്‍ പറയാറുണ്ട്. ഇപ്പോള്‍ മൂവീ വേള്‍ഡ് മീഡിയയില്‍ വന്ന ഒരു അഭിമുഖത്തില്‍ ധ്യാന്‍ തന്റെ അമ്മയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
അമ്മയ്ക്ക് തന്റെ അഭിമുഖങ്ങള്‍ കാണുമ്പോള്‍ സങ്കടം വരാറുണ്ട്. കാരണം ഞാന്‍ അമ്മയെക്കുറിച്ചുള്ള കുറേ കാര്യങ്ങള്‍ പറയുന്നതുകൊണ്ടാണ്. പക്ഷെ അമ്മ സമ്മതിക്കില്ല. അമ്മ കുറച്ച് കള്ളം പറയുന്ന കൂട്ടത്തിലാണ്. അപ്പോള്‍ സത്യസന്ധനായ മകനുണ്ടാവുമ്പോള്‍ പ്രശ്‌നമുണ്ടാകും. അതുപോലെ തന്നെ ആരെങ്കിലും കാണാന്‍ വന്ന് കഴിഞ്ഞാല്‍ ആരാ വന്നത് എന്തിനാ എന്നൊക്കെ അറിയാന്‍ അമ്മ ഡോറിന്റെ സൈഡില്‍ ഒക്കെ വന്ന് നില്‍ക്കുമെന്നും ധ്യാന്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്.

'രണ്ട് പേര്‍ ഒരിക്കല്‍ എന്നെ കാണാന്‍ വന്നു. കഥ പറയലും ചര്‍ച്ചയുമൊക്കെ ആയി ഇരിക്കുകയായിരുന്നു. ഈ സമയം അമ്മ വന്നു. ചായ വേണോ എന്നൊക്കെ ചോദിച്ചു. ഈ വരുന്നത് തന്നെ അവര്‍ എന്താണ് പറുന്നത് എന്നറിയാനുള്ള കൗതുകത്തിന്റെ പുറത്താണ്. ഈ വന്ന ആള്‍ എന്റെ മാമന്റെ ഒരു പരിചയക്കാരനാണ്. മാമന്‍ എന്ന് പറയുന്നത്, കഥപറയുമ്പോള്‍, അരവിന്ദന്റെ അതിഥികള്‍ ഒക്കെ സംവിധാനം ചെയ്ത ഡയറക്ടര്‍ എം മോഹനന്‍ ആണ്. മാമന്റെ പരിചയക്കാരനായിരുന്നു എന്നത് എനിക്കറിയില്ലായിരുന്നു. ഇയാള്‍ അമ്മയെ കണ്ടപ്പോള്‍, മോഹനനെ പരിചയമുണ്ട് എന്നൊക്കെ പറഞ്ഞു,' ധ്യാന്‍ പറഞ്ഞു.
അമ്മയുടെ ഏറ്റവു ഇളയ ആങ്ങളയാണ് ഈ മാമന്‍. അമ്മ മകനെ പോലെ കാണുന്ന ആളാണ്. ഇയാള്‍ വന്നിട്ട് മോഹനന്റെ കഴിഞ്ഞ സിനിമ ഓടിയില്ല. അതില്‍ ഞങ്ങള്‍ക്ക് ഭയങ്കര നഷ്ടമുണ്ടായി എന്നൊക്കെ പറഞ്ഞു. ചായ വേണോ എന്ന് ചോദിച്ച് വന്ന അമ്മയോട് ഇതൊക്കെ പറഞ്ഞപ്പോഴേക്കും കണ്ണൊക്കെ നിറഞ്ഞു. അമ്മ അവിടുന്ന് പോയി. അത് കണ്ടപ്പോള്‍ എന്റെ കണ്‍ട്രോള്‍ പോയി. ശ്രീനിവാസന്റെ വീട്ടില്‍ വന്നിട്ട് ഇമ്മാതിരി വര്‍ത്തമാനം പറയരുതെന്ന് പറഞ്ഞ് പതുക്കെ കോളര്‍ പിടിച്ച് വീടിന് പുറത്താക്കി. എന്നിട്ട് പണിക്കാരെ വിളിച്ചിട്ട് അവരോട് പറഞ്ഞു, അടിച്ചിവന്റെ കാല് ഒടിച്ചേക്ക്. ഇവന്‍ അമ്മയെ കരയിച്ചു എന്ന്.

'അപ്പോഴേക്കും പുറത്തുള്ള ബഹളം കേട്ടിട്ട് അമ്മ ഓടി വന്നു. എന്താ മോനേ പ്രശ്‌നം എന്ന് എന്നോട് ചോദിച്ചു. ഇത് കേട്ട് ഞാന്‍ ' നീ ഓരോ ചായേം ചൂലും കൊണ്ടു വന്നിട്ട്, കേറീ പോടീ വീട്ടിലോട്ട്' എന്നാണ് അമ്മയോട് പറഞ്ഞത്. അമ്മയെ കരയിച്ചതിനാണ് ഇവരോട് ഞാന്‍ ചൂടായത്. ആ അമ്മയോട് ഞാന്‍ പറയുന്നത് കേട്ട് ഇയാള്‍ ഞെട്ടിപോയി. അയാള്‍ പിന്നെ ഒന്നും മിണ്ടിയില്ല. ഇത് കേട്ട് അമ്മ ഇയാളോട് പറയുവാണ്, മോനേ വേഗം പൊയ്‌ക്കോ, ഇവന്, അതായത് എനിക്ക് പ്രാന്താണ് എന്ന്. അങ്ങനെ അമ്മ അയാളെ രക്ഷിച്ചു എന്ന് പറയാം,' ധ്യാന്‍ പറഞ്ഞു.
ഞാന്‍ കള്ളം പറയാറില്ല. പിന്നെ കഥ പറയുമ്പോള്‍ ചെറുതായിട്ട് ഒന്ന് പൊലിപ്പിക്കാറുണ്ട് എന്ന് മാത്രം. പക്ഷെ അച്ഛന്‍ ആശുപത്രിയില്‍ കിടക്കുമ്പോള്‍ അമ്മ പൊറോട്ട ചോദിച്ച കഥയൊക്കെ സത്യസന്ധമായി പറഞ്ഞതാണെന്നും ധാന്‍ പറഞ്ഞു.


Click it and Unblock the Notifications