ചെന്നപ്പോഴാണ് അറിയുന്നത്, പേളിയുടെ രീതിയിൽ വേണ്ടെന്ന് വെച്ചു; ഫേക്ക് ക്യാരക്ടർ തുറന്ന് കാട്ടിയെന്ന് വാദം
അടുത്തിടെ സോഷ്യൽ മീഡിയയിൽ ചർച്ചയായ അഭിമുഖമായിരുന്നു ധ്യാൻ ശ്രീനിവാസന്റേത്. പേളി മാണിയുടെ ഷോയിലാണ് ധ്യാൻ അതിഥിയായെത്തിയത്. വളരെ തമാശ രൂപണയാണ് ധ്യാനുമായുള്ള ഇന്റർവ്യൂ പേളി തുടങ്ങിയത്. എന്നാൽ ഇന്റർവ്യൂ മുന്നോട്ട് പോകുന്തോറും ഗൗരവമുള്ളതായി മാറി. തമാശകൾ പ്രതീക്ഷിച്ചെത്തിയ വ്യൂവേർസ് കണ്ടത് ഗൗരവമുള്ള കാര്യങ്ങൾ സംസാരിക്കുന്ന ധ്യാനിനെയാണ്. അപൂർവം ഇന്റർവ്യൂകളിലേ ധ്യാൻ അങ്ങനെ സംസാരിച്ചിട്ടുള്ളൂ. പ്രത്യേകിച്ചും പേളിക്കൊപ്പം ഇങ്ങനെയൊരു ധ്യാനിനെ ആരും പ്രതീക്ഷിച്ചില്ല. ഇതേക്കുറിച്ച് ധ്യാൻ പുതിയ അഭിമുഖത്തിൽ പരാമർശിച്ചിട്ടുണ്ട്.
ഈ അടുത്ത് പേളിയുമായുള്ള ഇന്റർവ്യൂവിൽ വേറൊരു ധ്യാനായിരുന്നു. സത്യം പറഞ്ഞാൽ അത് ട്വിസ്റ്റ് ചെയ്ത് കൊണ്ട് പോയത് ധ്യാനാണ്. പ്രീ പ്ലാൻഡ് ആയി ധ്യാനിന്റെ മനസിലുണ്ടായ ആശയത്തെ അവിടെ കൊണ്ട് പോയി പറഞ്ഞതല്ലേ എന്നായിരുന്നു ആങ്കറുടെ ചോദ്യം. ഇതിന് ധ്യാൻ മറുപടി നൽകി. അങ്ങനെയല്ല, സിംഗിൾ ഇന്റർവ്യൂകൾ ഞാനങ്ങനെ കൊടുക്കാറില്ല. അപ്പോൾ വീണയൊക്കെ എന്നെ ബഹിഷ്കരിക്കും. സോഫി ചേച്ചിയും ഞാനും കൂടി ഇന്റർവ്യൂവിന് ഇരിക്കാമെന്നാണ് പ്ലാൻ ചെയ്തത്.

അവിടെ പോയപ്പോഴാണ് ലാസ്റ്റ് മിനുട്ട് സോഫി ചേച്ചി ഉണ്ടാവില്ലെന്ന് പറയുന്നതും ഞാൻ ഒറ്റയ്ക്ക് ഇരിക്കേണ്ടി വരുന്നതും. അപ്പോൾ പിന്നെ പേളിയുടെ ഒരു പരിപാടിയിലോട്ട് പോകേണ്ട എന്ന രീതിയിൽ ഞാൻ പറയേണ്ട കാര്യങ്ങളൊക്കെ ഞാൻ ആ വഴിക്ക് കുത്തിക്കയറ്റി. ആ സമയത്ത് ഞാൻ ആലോചിച്ചിരുന്ന കാര്യങ്ങളൊക്കെ പറഞ്ഞെന്നേയുള്ളൂ എന്നാണ് ധ്യാൻ പറഞ്ഞത്. യെസ് 27 പ്ലസിൽ സംസാരിക്കുകയായിരുന്നു നടൻ.
പരാമർശം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നുണ്ട്. "ആ ഇന്റർവ്യൂ കണ്ടപ്പോഴേ മനസിലായി ധ്യാൻ പേളിയുടെ ഫേക്ക് ക്യാരക്ടർ തുറന്ന് കാണിച്ചതാണെന്ന്. പേളിയെ ഇഷ്ടമല്ലെന്ന് പുള്ളിയുടെ പെരുമാറ്റത്തിൽ മനസിലായി. അത് അവരുടെ മുൻപിൽ ഇരുന്ന് പറയുകയും ചെയ്തു. പേളിയാണെങ്കിൽ അത് മനസിലാക്കി ഉടനെ വിഷയം മാറ്റി അങ്ങ് കൊണ്ട് പോയി. ഇനി പേളി ധ്യാനിനെ വിളിക്കില്ല. ആകെപ്പാടെ പേളിയെ പറ്റി പൊക്കിപ്പറയാതെ ഉള്ളത് പറഞ്ഞത് ധ്യാൻ മാത്രമാണ്"

"പേളിയുടെ ഫാൻസ് പറഞ്ഞത് ധ്യാനിന്റെ മറ്റൊരു സെെഡ് കൊണ്ട് വന്നു എന്നാെക്കെയാണ്. ധ്യാൻ അറിഞ്ഞ് കൊണ്ട് തെരഞ്ഞെടുത്ത ഒരു സീരിയസ് ഇന്റർവ്യൂ ഫോർമാറ്റ് ആയിരുന്നു എന്ന് അന്നേ എനിക്ക് മനസിലായിരുന്നു. പക്ഷെ പേളി പ്രതീക്ഷിച്ചത് തഗ് ധ്യാൻ പ്ലസ്+തഗ് പേളി= മില്യൺ വ്യൂസ് എന്നായിരുന്നു" എന്നിങ്ങനെ കമന്റുകൾ വരുന്നുണ്ട്.
അടുത്ത കാലത്തായി പേളി മാണിയുടെ ഇന്റർവ്യൂകൾക്ക് ഹേറ്റേഴ്സ് കൂടുതലാണ്. ഗൗരവമില്ലാതെയാണ് പേളി തന്റെ അഭിമുഖങ്ങളെയും കെെകാര്യം ചെയ്യുന്നതെന്ന് കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യൽ മീഡിയയിൽ അഭിപ്രായമുണ്ട്. എല്ലാ ഇന്റർവ്യൂകളിലും ഭർത്താവിനെയും കുട്ടികളെയും കുറിച്ച് പേളി സംസാരിക്കുന്നെന്നും വന്നിരിക്കുന്ന അതിഥിയെക്കുറിച്ച് അറിയുന്നതിനേക്കാൾ തന്റെ കാര്യങ്ങൾ സംസാരിക്കാനാണ് പേളിക്ക് ഉത്സാഹമെന്നും വിമർശനങ്ങൾ വന്നു. എന്നാൽ വിമർശകരേക്കാൾ കൂടുതൽ ആരാധകർ പേളി മാണിക്കുണ്ട്. വിമർശനങ്ങൾ പേളിയുടെ ജനപ്രീതിയെ ബാധിച്ചിട്ടില്ല. വ്ലോഗുകളും ഷോകളുമെല്ലാമായി കരിയറിലെ തിരക്കുകളിലാണ് പേളി മാണി. കരിയറിനൊപ്പം കുടുംബ ജീവിതവും പേളി മുന്നോട്ട് കൊണ്ട് പോകുന്നു. ബിഗ് ബോസ് ഷോയ്ക്ക് ശേഷമാണ് പേളിയുടെ ജീവിതം മാറി മറിയുന്നത്.


Click it and Unblock the Notifications