കാവ്യ ഓർ മഞ്ജു എന്ന ചോദ്യത്തിനുശേഷം ദിലീപ് ഓർ പൾസർ സുനിയെന്ന ചോദ്യം പ്രതീക്ഷിച്ചു; ധ്യാൻ ചർച്ചയാകുമ്പോൾ!

കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ ഒരു വീഡിയോ വലിയ രീതിയിൽ പ്രചരിക്കുകയും അതേ ചുറ്റിപറ്റി നിരവധി ചർച്ചകൾ നടക്കുകയും ചെയ്തിരുന്നു. വൈറൽ വീഡിയോയിലെ പ്രധാന താരങ്ങൾ ബി​ഗ് ബോസ് ഫെയിം ശോഭ വിശ്വനാഥും നടൻ ധ്യാൻ ശ്രീനിവാസനുമാണ്. ബ്രിട്ടീഷ് മലയാളി അവാർഡ്സ് എന്ന ചടങ്ങിൽ നിന്നുള്ളതാണ് വൈറലാകുന്ന വീഡിയോ. മറുനാടൻ മലയാളി ടീം വിദേശത്ത് സംഘടിപ്പിച്ച അവാർഡ് ഷോയാണ് ബ്രിട്ടീഷ് മലയാളി അവാർഡ്സ്.

ഇത്തവണ പരിപാടിയിൽ ഫാഷൻ ഷോ അടക്കമുള്ളവയുണ്ടായിരുന്നു. നടൻ ധ്യാൻ ശ്രീനിവാസനായിരുന്നു മുഖ്യാതിഥി. ശോഭ വിശ്വനാഥും ലക്ഷ്മി നക്ഷത്രയുമായിരുന്നു ഫാഷൻ ഷോയുടെ വിധി കർത്താക്കൾ. മത്സരാർത്ഥികളിൽ ഒരാളോട് ക്വസ്റ്റ്യൻ ആന്റ്സർ റൗണ്ടിൽ ശോഭ ചോദിച്ചൊരു ചോദ്യത്തെ ധ്യാൻ വിമർശിച്ചതിന്റെ വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലായത്.

Dhyan Sreenivasan Sobha Viswanath
Photo Credit: Dhyan Sreenivasan, Sobha Viswanath

ജഡ്ജിങ്ങിനെ വെച്ച് തന്നെ നമുക്ക് സംസാരിച്ച് തുടങ്ങാം. കാവ്യ മാധവൻ ഓർ മഞ്ജു വാര്യർ എന്നുള്ള ചോദ്യത്തിനുശേഷം ഞാൻ പ്രതീക്ഷിച്ച ചോദ്യം ദിലീപ് ഓർ പഴസർ സുനി എന്ന ചോദ്യമാണ്. അങ്ങനേയും ചോദിക്കാം. വേണമെങ്കിൽ ചോദിച്ചോളൂ... എന്റെ ജീവിതത്തിലെ ആദ്യത്തെ ഫാഷൻ ഷോയാണ് ഞാൻ ഇന്ന് കണ്ടത്.

അതിൽ നിന്നും കിട്ടിയ തിരിച്ചറിവും പാഠവും എന്താണെന്ന് ചോദിച്ചാൽ ആഴ്ചയ്ക്ക് ആഴ്ചയ്ക്ക് ഫാഷൻ ഷോ കാണണം എന്നതാണ്. അന്ന് ഇതുപോലുള്ള ജഡ്ജ്മാരും കുറേ കൂറ ചോ​ദ്യങ്ങളും ഇല്ലാതിരുന്നാൽ മാത്രം മതി. കാവ്യ മാധവൻ ഓർ മഞ്ജു വാര്യർ ഓർ ഭാവന, വാട്ട് ഈസ് എ വുമൺ, ഹു ആർ യു, വാട്ട് ആർ യു ഡൂയിങ്... ഇതൊക്കെയാണോ ചോദ്യം? എന്നാണ് ശോഭ മത്സരാർത്ഥിയോട് ചോദിച്ച ചോദ്യത്തെ വിമർശിച്ച് ധ്യാൻ ചോദിച്ചത്.

വീഡിയോ പുറത്ത് വന്നതും മറുനാടൻ മലയാളിയുടെ യുട്യൂബ് ചാനലിലൂടെയാണ്. വീഡിയോ വൈറലായപ്പോൾ വിമർശനം വന്നതേറെയും ശോഭ വിശ്വനാഥിന് എതിരെയാണ്. ചോ​ദ്യത്തിലെ നിലവാര തകർച്ചയേയും അത് ചൂണ്ടി കാണിച്ച ധ്യാനിനെ പ്രശംസിച്ചും കമന്റുകളുണ്ടായിരുന്നു. എന്നാൽ കാവ്യ മാധവൻ ഓർ മഞ്ജു വാര്യർ എന്ന ചോദ്യം ശോഭ സ്വമേധയാ ചോദിച്ച ചോദ്യമായിരുന്നില്ല.

അത് ഫാഷൻ ഷോയ്ക്ക് പിന്നിൽ പ്രവർത്തിച്ചവർ എഴുതി കൊടുത്ത ചോദ്യമാണെന്ന് വ്യക്തമാകുന്ന വീഡിയോകൾ കൂടി പുറത്ത് വന്നിരിക്കുന്നു. ശോഭ തന്നെ മത്സരാർത്ഥിയോട് ചോദ്യം ചോദിക്കും മുമ്പ് ഇത് താനായിട്ട് ചോദിക്കുന്ന ചോദ്യമല്ലെന്നും സംഘാടകർ എഴുതി തന്നെ ചോദ്യം ചോദിക്കുന്നുവെന്നേയുള്ളുവെന്നും വ്യക്തമായി പറയുന്നത് പുതിയ വീഡിയോയിൽ കാണാം.

Dhyan Sreenivasan Sobha Viswanath
Photo Credit: Dhyan Sreenivasan, Sobha Viswanath

ആ ചോദ്യത്തിന്റെ മുഴുവൻ ക്രഡിറ്റും മറുനാടൻ ടീമിനാണ്. കാരണം അവരാണ് ആ ഊള ചോദ്യങ്ങൾ പ്രിപ്പയർ ചെയ്ത ആളുകൾ. അല്ലാതെ ഷോയിൽ ജഡ്ജസായിരുന്ന ഞങ്ങളല്ല. എന്ത് തന്നെയായാലും അത് ഒരു ഫൺ ഇവന്റായിരുന്നു എന്നാണ് വീഡിയോ വൈറലായപ്പോൾ ശോഭ തന്റെ ഭാ​ഗം വിശദീകരിച്ച് കുറിച്ചത്.

വുമൺ എംപവർമെന്റ് അടക്കമുള്ള കാര്യങ്ങളിൽ സജീവമായി നിൽക്കുകയും സ്ത്രീകൾക്ക് വേണ്ടി എപ്പോഴും ശബ്ദം ഉയർത്തുകയും ചെയ്യുന്ന സ്ത്രീ എന്ന നിലയിൽ അത്തരം ഒരു ചോദ്യം സംഘാടകർ തന്നപ്പോൾ അത് ഒഴിവാക്കേണ്ടതായിരുന്നുവെന്നാണ് ശോഭയുടെ പ്രതികരണം വന്നപ്പോഴും പ്രത്യക്ഷപ്പെട്ട കമന്റുകൾ.

ചോദ്യത്തിന് ഉത്തരം നൽകാൻ ആഗ്രഹിക്കുന്നില്ലെന്ന് മത്സരാർത്ഥിയായ പെൺകുട്ടി പറഞ്ഞശേഷവും വീണ്ടും ശോഭ പെൺകുട്ടിയെ നിർബന്ധിച്ചതായും കമന്റകളുണ്ട്. ചോ​ദ്യത്തിലെ തെറ്റ് മനസിലാക്കി കൃത്യ സമയത്ത് പ്രതികരിച്ച ധ്യാനിനെ പ്രശംസിച്ചും നിരവധി പേർ എത്തി.

Read more about: dhyan sreenivasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X