നിവിന്‍ പോളിയും നയന്‍താരയും തമ്മിലുള്ള പ്രണയം കെമിസ്ട്രി അല്ല ഫിസിക്‌സ് ആണെന്ന് ധ്യാന്‍ ശ്രീനിവാസന്‍

ശ്രീനിവാസന്റെ പാത പിന്തുടര്‍ന്ന് മക്കളായ വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും സിനിമയിലേക്ക് എത്തി. നടന്‍, ഗായകന്‍, സംവിധായകന്‍, നിര്‍മാതാവ്, എഴുത്തുകാരന്‍ എന്നിങ്ങനെ വിവിധ റോളുകളില്‍ വിനീത് തിളങ്ങി നില്‍ക്കുമ്പോള്‍ ധ്യാനും ഒട്ടും മോശമല്ല. അഭിനയത്തിന് പുറമേ എഴുത്തുകാരനായിട്ടും സംവിധായകനായിട്ടുമൊക്കെ തിളങ്ങി നില്‍ക്കുകയാണ് താരപുത്രനിപ്പോള്‍.

നിവിന്‍ പോളിയെ നായകനാക്കി ധ്യാന്‍ ശ്രീനിവാസന്റെ സംവിധാനത്തിലെത്തുന്ന ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. ഓണത്തിന് മുന്നോടിയായി സെപ്റ്റംബറിലായിരിക്കും റിലീസ്. ഇതിനിടെ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ചിത്രത്തിലെ നായകനായ നിവിന്‍ പോളിയെ കുറിച്ചും നായികയായ നയന്‍താരയെ കുറിച്ചും ധ്യാന്‍ തുറന്ന് സംസാരിച്ചിരിക്കുകയാണ്.

dhyan-sreenivasan

നയന്‍താരയുടെ താരപദവി ഹാന്‍ഡില്‍ ചെയ്താല്‍ മറ്റ് പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ല എന്നാണ് ഞാന്‍ തിരിച്ചറിഞ്ഞത്. നിവിനും നയന്‍താരയും ഒരുമിച്ചഭിനയിക്കുമ്പോള്‍ കെമിസ്ട്രിയെക്കാളും കൂടുതല്‍ ഫിസിക്‌സാണ് വര്‍ക്ക് ചെയ്തത്. എല്ലാ ആക്ഷനും കൃത്യമായ റിയാക്ഷന്‍ ഉണ്ട്. അത് കൊണ്ടാണ് സിനിമയിലെ അവരുടെ പ്രണയത്തിലെ കെമിസ്ട്രിയില്ലായ്മ കൃത്യമായി കിട്ടിയതെന്നും ധ്യാന്‍ പറയുന്നു.

സംവിധാനത്തിനൊപ്പം ധ്യാന്‍ ശ്രീനിവാസന്‍ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നതും. നടന്‍ അജു വര്‍ഗീസാണ് നിര്‍മാണം. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാനും അജു എത്തുന്നുണ്ട്. ഇതുവരെ കൃത്യമായൊരു റിലീസ് തീയ്യതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സെപ്റ്റംബര്‍ ആദ്യ ആഴ്ചകളില്‍ തന്നെ റിലീസ് ഉണ്ടാവുമെന്നാണ് കരുതുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X