ഇത് പഴയ ധ്യാന്‍ അല്ലേ? തടി കുറച്ച് പുത്തന്‍ മേക്കോവറില്‍ ധ്യാന്‍ ശ്രീനിവാസൻ, ചിത്രം കാണാം

അച്ഛന്‍ ശ്രീനിവാസന്റെയും സഹോദരന്‍ വിനീത് ശ്രീനിവാസന്റെയും പാതയിലൂടെ തന്നെയാണ് ധ്യാന്‍ ശ്രീനിവാസനും സിനിമയിലേക്ക് എത്തിയത്. അഭിനേതാവില്‍ നിന്നും സംവിധായകനും തിരക്കഥാകൃത്തുമൊക്കെയായി ധ്യാനും മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞു. ഇടക്കാലത്ത് നല്ലവണ്ണം തടി കൂടിയ ധ്യാനിനെയാണ് എല്ലാവരും കണ്ടിരുന്നത്.

എന്നാലിപ്പോള്‍ വണ്ണം കുറച്ച് എല്ലാരേയും ഞെട്ടിച്ചിരിക്കുകയാണ് താരം. നടനും നിര്‍മാതാവുമായ അജു വര്‍ഗീസ് ധ്യാനിന്റെ മേക്കോവര്‍ ചിത്രം ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടിരുന്നു. അടിപൊളി തിരിച്ച് വരവാണ് സദാ എന്ന് പറഞ്ഞ് കൊണ്ടായിരുന്നു അജു എത്തിയത്. ഇത് പഴയ ധ്യാന്‍ അല്ലേ എന്നാണ് ആരാധകരുടെ ചോദ്യം. പുതിയ സിനിമയില്‍ അഭിനയിക്കുന്നതിന് വേണ്ടിയുള്ള തയ്യാറെടുപ്പിലായിരുന്നു ധ്യാന്‍.

dhyan-srineevasan

ഡിറ്റക്റ്റീവ് ഏജന്റ് ആകാന്‍ ഒരുങ്ങുന്നതിന്റെ ഭാഗമായിട്ടാണ് ധ്യാന്‍ ശ്രീനിവാസന്റെ ഈ പുതിയ മേക്കോവര്‍. നവാഗതനായ ജിത്തു വയലില്‍ സംവിധാനം ചെയ്യുന്ന ഡിറ്റക്റ്റീവ് കോമഡി ത്രില്ലര്‍ ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍ നായകനാവുകയാണ്. സിനിമയ്ക്ക് വേണ്ടിയാണ് ധ്യാന്‍ തന്റെ ശരീരം ഭാരം കുറച്ചത്.

കുഞ്ഞി രാമായണം, അടി കപ്പ്യാരെ കൂട്ടമണി എന്ന ചിത്രങ്ങളില്‍ കണ്ട ധ്യാന്‍ ശ്രീനിവാസനെ നമുക്ക് ഈ ചിത്രങ്ങളില്‍ കാണാമെന്നാണ് അറിയുന്നത്. പൊളി ഷെട്ടി തിരക്കഥ എഴുതി അഭിനയിച്ച തെലുങ്കിലെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ഏജന്റ് സായി ശ്രീനിവാസ ആത്രേയ എന്ന ചിത്രത്തിന്റെ റീമക്ക് ആണ് ഈ ചിത്രം.

dhyan-srineevasan

എന്നാല്‍ ആ ചിത്രത്തില്‍ നിന്ന് വ്യത്യസ്തമായ ഒരു തിരക്കഥ ആയിരിക്കും മലയാളത്തില്‍ ചെയ്യുകയെന്ന് സംവിധായകന്‍ ജിത്തു വയലില്‍ പറയുന്നു. ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് വര്‍ക്ക് നടന്നു കൊണ്ടിരിക്കുകയാണ്. ലോക്ക് ഡൗണ്‍ കഴിഞ്ഞാല്‍ ഷൂട്ടിംഗ് തുടങ്ങാന്‍ പറ്റുമെന്ന വിശ്വാസത്തില്‍ ആണ് അണിയറക്കാര്‍. ധ്യാനിനെ കൂടാതെ മലയാളത്തിലെ പ്രമുഖര്‍ അണിനിരക്കുന്ന ഈ ചിത്രത്തില്‍ നായിക പുതുമുഖം ആയിരിക്കും.

കഴിഞ്ഞ വര്‍ഷം തിയറ്ററുകളിലേക്ക് എത്തിയ ലവ് ആക്ഷന്‍ ഡ്രാമ സംവിധാനം ചെയ്തത് ധ്യാന്‍ ശ്രീനിവാസനായിരുന്നു. അജു വര്‍ഗീസായിരുന്നു ചിത്രത്തിന്റെ നിര്‍മാണം. നിവിന്‍ പോളി നായകനായിട്ടെത്തിയ ചിത്രം ഏറെ പ്രേക്ഷക പ്രശംസ സ്വന്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X