'സർജറി കഴിഞ്ഞിരിക്കുന്ന സമയമായിരുന്നു, അവസ്ഥ മനസിലാക്കി ദിലീപേട്ടൻ കെയർ തന്നിരുന്നു'; അനുഭവം പറഞ്ഞ് അനുശ്രീ!

മലയാളി പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം സ്വന്തം വീട്ടിലെ കുട്ടിയായും പ്രിയപ്പെട്ടവളുമായും കാണുന്ന താരമാണ് നടി അനുശ്രീ. തികച്ചും അപ്രതീക്ഷിതമായാണ് അനുശ്രീ സിനിമയിലേയ്ക്ക് എത്തുന്നതെങ്കിലും ഇന്ന് പ്രിയപ്പെട്ട താരമായി മാറിയിരിക്കുകയാണ് അനുശ്രീ.

സിനിമയ്ക്കൊപ്പം തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് താരം. ഒരു റിയാലിറ്റി ഷോയുടെ ഭാഗമായെത്തിയതോടെയാണ് അനുശ്രീയ്ക്ക് സിനിമയിലേയ്ക്കും അവസരം ലഭിച്ചത്.

ലാൽജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലൈസ് എന്ന ചിത്രത്തിൽ രാജശ്രീ എന്ന കഥാപാത്രമായാണ് അനുശ്രീ അഭിനയം ആരംഭിച്ചത്. മികച്ച പ്രകടനമാണ് താരം ചിത്രത്തിൽ കാഴ്ച്ചവെച്ചത്. ഇന്നും കലാമണ്ഡലം രാജശ്രീക്കും മഹേഷിന്റെ പ്രതികാരത്തിലെ സൗമ്യയ്ക്കും ആരാധകരുണ്ട്.

സിനിമ കഴിഞ്ഞാൽ വ്യത്യസ്തമായ ഫോട്ടോഷൂ‍ട്ടുകളിലൂടെയാണ് അനുശ്രീ ശ്രദ്ധിക്കപ്പെടുന്നത്. ജീത്തു ജോസഫ് സിനിമ ട്വൽത്ത് മാനാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത അനുശ്രീ ചിത്രം.

സർജറി കഴിഞ്ഞിരിക്കുന്ന സമയമായിരുന്നു

പത്ത് വർഷത്തതിന് മുകളിലായി മലയാള സിനിമയിലുള്ള അനുശ്രീ തന്റെ ഷൂട്ടിങ് അനുഭവങ്ങൾ മൈൽ സ്റ്റോൺ മേക്കേഴ്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് നടിയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം....

'ഒരാൾ സക്സസായ ശേഷമല്ല അയാളുടെ തുടക്കകാലത്താണ് എല്ലാവരുടേയും സപ്പോർട്ട് ആവശ്യം. അത് കണ്ടറിഞ്ഞ് നമ്മൾ കൊടുക്കണം. എന്റെ ചേട്ടൻ നോ പറയാത്തതുകൊണ്ടാണ് ഞാൻ നടിയായി ഇന്ന് ഇവിടെ ഇരിക്കുന്നത്.'

അവസ്ഥ മനസിലാക്കി ദിലീപേട്ടൻ കെയർ തന്നിരുന്നു

'എന്റെ എല്ലാ കൂട്ടുകാരും കല്യാണം കഴിച്ചു. അതുകൊണ്ട് ഞാൻ ബാച്ചിലറായി നടക്കുന്നതിൽ അവർക്ക് അസൂയയുണ്ട്. അവരിൽ ഒരാളും എന്റെ അടുത്ത് പറഞ്ഞിട്ടില്ല കല്യാണം കഴിച്ചാൽ അടിപൊളിയാണെന്ന്. അതുകൊണ്ട് ഞാൻ ഓർത്തു എന്തിനാണ് വെറുതെ റിസ്ക്ക് എടുക്കുന്നതെന്ന്.'

'ഞാൻ ഇങ്ങനെ യാത്രയൊക്കെ പോയി നടക്കുന്നത് കാണുമ്പോൾ കൊതി വരുന്നുവെന്ന് കല്യാണം കഴിഞ്ഞ കൂട്ടുകാർ‌ എന്നോട് പറഞ്ഞിട്ടുണ്ട്. കൂട്ടുകാർ വിവാഹ ജീവിതം അടിപൊളിയാണെന്ന് ഇന്നേവരെ പറഞ്ഞിട്ടില്ല. കല്യാണത്തെ കുറിച്ച് ഇപ്പോഴും എന്റെ വീട്ടുകാർ എന്നോട് സ്ട്രിക്ടായി പറ‍ഞ്ഞിട്ടില്ല.'

അനുഭവം പറഞ്ഞ് അനുശ്രീ

'എന്റെ കല്യാണത്തെ കുറിച്ചുള്ള ചോദ്യങ്ങൾ എന്റെ വീട്ടുകാരാണ് ഏറ്റവും കൂടുതൽ കേൾക്കുന്നത്. പക്ഷെ അതിന്റെ പ്രഷർ അവർ എന്നോട് കാണിക്കാറില്ല. ദിലീപേട്ടനൊപ്പം അഭിനയിക്കുക എന്നത് ഭയങ്കര സന്തോഷമുള്ള കാര്യമായിരുന്നു.'

'ചന്ദ്രേട്ടൻ എവിടെയാ ചെയ്യുന്ന സമയത്ത് എനിക്ക് ഒരു സർജറി കഴിഞ്ഞിരിക്കുന്ന സമയമായിരുന്നു. അതിനാൽ ഇരുന്നിട്ട് എഴുന്നേൽക്കാനൊക്കെ ബു​ദ്ധിമുട്ടായിരുന്നു. ആ സമയത്ത് നമ്മുടെ അവസ്ഥ മനസിലാക്കി ഒരുപാട് കെയർ തന്നിരുന്നു.'

ദിലീപേട്ടൻ സുഷുവെന്ന് തന്നെയാണ് വിളിക്കുന്നത്

'അതുകൊണ്ട് ദിലീപേട്ടനോട് ഒരു പ്രത്യേക സ്നേഹമുണ്ട്. എന്നെ ഇപ്പോഴും ദിലീപേട്ടൻ സുഷുവെന്ന് തന്നെയാണ് വിളിക്കുന്നത്. കാരവാനില്ലാത്ത സെറ്റുകളിലാണ് ഒരുപാട് സൗഹൃദങ്ങളുണ്ടാകുന്നത് എന്ന് തോന്നിയിട്ടുണ്ട്.'

'ട്വൽത്ത് മാനിൽ പത്ത് പേജ് സ്ക്രിപ്റ്റ് വായിച്ചപ്പോഴേക്കും ഞാൻ മരിച്ചു. പിന്നെ സ്ക്രിപ്റ്റ് ബാക്കി വായിക്കാൻ ഞാൻ നിന്നില്ല. ശാരീരികമായി ബുദ്ധമുട്ടുണ്ടായിരുന്നതുകൊണ്ടാണ് പുലിമുരുകൻ വേണ്ടെന്ന് വെച്ചത്. ലുങ്കി ഞാൻ വീട്ടിലും ട്രാവൽ ചെയ്യുമ്പോഴും ഉപയോ​ഗിക്കാറുണ്ട്.'

അമ്മയൊക്കെ ഇംപ്രൂവ് ആയി വരുന്നുണ്ട്

'വീട്ടിൽ ഷോർട്സ് ഇട്ട് നടക്കാനുള്ള സ്വാതന്ത്ര്യം കിട്ടിവരുന്നതേയുള്ളു. അമ്മയൊക്കെ ഇംപ്രൂവ് ആയി വരുന്നുണ്ട്. പണ്ടത്തെ അപേക്ഷിച്ച് നോക്കുമ്പോൾ എന്റെ വീട് വല്ലാതെ പുരോ​ഗമിച്ചു. ഇതിഹാസയിൽ സി​ഗരറ്റ് വലിക്കാൻ പഠിപ്പിച്ചത് ഷൈൻ ചേട്ടനും ബാലുവുമാണ്.'

'ഇപ്പോഴും ഞാൻ എവിടെ എങ്കിലും യാത്ര പോകുമ്പോൾ സൂര്യയുടെ ഫോട്ടോ കണ്ടാൽ ഞാൻ ഇറങ്ങി അതിനൊപ്പം നിന്ന് ഫോട്ടോ എടുക്കും. ഈ അടുത്ത് തൃപ്രയാർ വെച്ചാണ് അവസാനം അങ്ങനൊരു ഫോട്ടോ എടുത്തത്. ഒരു കട്ട സൂര്യ ഫാനാണ് ഞാൻ' അനുശ്രീ പറ‍ഞ്ഞു.

More from Filmibeat

Read more about: anusree
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X