'കല്യാണം കഴിക്കാൻ പേടി, എന്നെ സഹിക്കാൻ പാടാണ്, രാത്രി എറണാകുളത്താണെങ്കിൽ രാവിലെ മൂന്നാറായിരിക്കും'; അനുശ്രീ!

ഒരുപാട് കഴിവുള്ള നായികമാരെ കണ്ടെത്തി മലയാളത്തിന് സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് ലാൽ ജോസ്. സംവൃത സുനിൽ, കാവ്യ മാധവൻ തുടങ്ങിയവരെല്ലാം ആ ലിസ്റ്റിൽ ഉൾപ്പെടും. അത്തരത്തിൽ ലാൽ ജോസ് കണ്ടെത്തിയ ഡയമണ്ടാണ് നടി അനുശ്രീ. ഡയമണ്ട് നെക്ലേസ് സിനിമയെ കുറിച്ചുള്ള ആലോചനകൾ നടക്കവെയാണ് ഒരു റിയാലിറ്റി ഷോ സംഘടിപ്പിച്ച് അതിലൂടെ അനുശ്രീയെ സിനിമയിലെ നായികയായി ലാൽ ജോസ് തെരഞ്ഞെടുത്തത്.

എത്രയൊക്കെ സിനിമകൾ ചെയ്താലും അനുശ്രീ എന്ന അഭിനേത്രിയെ കുറിച്ച് ഓർക്കുമ്പോൾ മലയാളികളുടെ മനസിലേക്ക് ആദ്യം ഓടി വരിക ഡയമണ്ട് നെക്ലേസിലെ കലാമണ്ഡലം രാജശ്രീയെന്ന കഥാപാത്രമാണ്. തനി നാട്ടിൻ പുറത്തുകാരിയായ പെൺകുട്ടിയായി ഫഹദിനൊപ്പത്തിന് ഒപ്പം നിൽക്കുന്ന പ്രകടനമായിരുന്നു അനുശ്രീയുടേത്.

തുടർന്നങ്ങോട്ട് ചന്ദ്രേട്ടൻ എവിടെയാ അടക്കം നിരവധി സിനിമകളിൽ നായികയായി അനുശ്രീ. 2012ലാണ് അനുശ്രീ സിനിമയിലേക്ക് എത്തുന്നത്. ഇപ്പോൾ മോഡലിങിലും സജീവമായ അനുശ്രീയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകാറുണ്ട്. രൂപത്തിലും അനുശ്രീയിൽ വളരെ അധികം മാറ്റങ്ങൾ വന്നിട്ടുണ്ട്.

Actress Anusree

ഇപ്പോൾ അതീവ സുന്ദരിയായും മോഡേൺ ​ഗേളായും മാറിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് അനുശ്രീ. വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് തന്റെ മേക്കോവറിനെ കുറിച്ച് അനുശ്രീ വാചാലയായത്. 'എന്നിൽ ഉള്ള മാറ്റങ്ങൾ പെട്ടെന്ന് വന്നതല്ല. 2012ൽ വന്നിട്ട് 2014 ആയപ്പോഴേക്കും അല്ല എനിക്ക് മാറ്റങ്ങൾ വന്നത്.'

പത്ത്, പതിനൊന്ന് വർഷം നീണ്ട ഒരു യാത്ര ആയിരുന്നു അത്. ലുക്കിൽ ആണെങ്കിലും അഭിമുഖങ്ങൾ നൽകുന്നതിൽ പോലും കണ്ടറിഞ്ഞ അനുഭവങ്ങളാണ്. ഞാൻ വളരെ വലിയ രീതിയിൽ വണ്ണം വെയ്ക്കുന്ന ആളൊന്നും അല്ല. വണ്ണം വെച്ചാൽ അതിനുള്ള മാർ​ഗം നോക്കും എന്നല്ലാതെ ഒരു ഡയറ്റും എന്നും എക്കാലവും ഫോളോ ചെയ്യുന്ന ആളല്ല ഞാൻ. എനിക്ക് ഇഷ്ടമുള്ള ഫുഡ് ഒക്കെ കഴിക്കും.'

Actress Anusree

'മുട്ടയുടെ വെള്ള മാറ്റിവച്ചിട്ട് മഞ്ഞ കഴിക്കുന്ന ആളാണ് ഞാൻ' അനുശ്രീ പറ‍ഞ്ഞു. മുപ്പത് പിന്നിട്ട താൻ എന്തുകൊണ്ടാണ് വിവാഹം വൈകിപ്പിക്കുന്നതെന്നും അനുശ്രീ അഭിമുഖത്തിൽ വെളിപ്പെടുത്തി. കല്യണം കഴിക്കാൻ തനിക്ക് പേടിയുണ്ടെന്നാണ് അനുശ്രീ പറയുന്നത്. 'ഫോട്ടോഷൂട്ടിൽ പൂവെച്ചിട്ട് സാരിയൊക്കെ ഉടുക്കുമ്പോൾ ഇപ്പോൾ കല്യാണം കഴിച്ചാലോയെന്ന് തോന്നും. പക്ഷെ അത് അഴിച്ച് കഴിഞ്ഞാൽ തീർന്നു.'

'ആലോചിച്ചിട്ടുണ്ട് വിവാഹം എങ്ങനെ എന്നൊക്കെ. പക്ഷെ ഇപ്പോൾ എന്തോ വിവാഹം കഴിക്കാൻ ഒരു പേടി പോലെയൊക്കെ തോന്നുന്നു. എനിക്ക് ഇനി ഇങ്ങനെ നടക്കാൻ ആകില്ലേ എന്നുള്ള സാധനം കേറിവന്നിട്ടുണ്ട്. അണ്ണനൊക്കെ എന്നോട് ചോദിച്ചിട്ടുണ്ട് എന്താണ് ഉദ്ദേശമെന്ന്. പേടിയാണെന്ന് വീട്ടിൽ പറയുമ്പോൾ പേടിയോ എന്ന് അവർ ചോദിക്കും. കാരണം എന്നെ ആർക്കും സഹിക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല.'

'കൊച്ചിയിൽ നിൽക്കുമ്പോൾ തോന്നും എന്റെ നാട്ടിലേക്ക് പോകണമെന്ന്. അവിടെ നിൽക്കുമ്പോൾ തോന്നും മുംബൈയിൽ പോയാലോയെന്ന്. അവിടെ നിൽക്കുമ്പോൾ വെറുതെ ഒന്ന് ബാംഗ്ലൂരിൽ പോയാലോ എന്നാകും തോന്നുക. ഉടനെ തന്നെ തോന്നും എന്നാൽ ഒന്ന് ദുബായിൽ പോയിട്ട് വന്നാലോയെന്ന്. നിന്ന നിൽപ്പിൽ തോന്നാറുണ്ട് ഇങ്ങനെ ഒക്കെ.'

'രാത്രി ഞാൻ ഉറങ്ങും മുമ്പ് ​അമ്മ വിളിക്കുമ്പോൾ ഞാൻ എറണാകുളത്ത് ആണെങ്കിൽ രാവിലെ വിളിക്കുമ്പോൾ ഞാൻ ചിലപ്പോ മൂന്നാറിൽ ആയിരിക്കും. ഇത് ആര് അഡ്ജസ്റ്റ് ചെയ്യും എന്നത് സംശയമാണ്. എന്റെ വീട്ടുകാർക്ക് ഇത് അറിയാം. പക്ഷെ വേറെ ഒരു ഫാമിലിയിൽ ഞാൻ പോയാൽ ഇത് അവർ മനസിലാക്കുമെന്ന് തോന്നുന്നില്ല.'

'എനിക്ക് എന്റെ ഈ ഗ്രൂപ്പ് ഓഫ് ഫ്രണ്ട്സിന്റെ ഇടയിൽ കൊണ്ടിട്ടാൽ ആ ആള് ഒന്നാമതോ അല്ലെങ്കിൽ പത്താമതോ വേണം. അല്ലാതെ ഇതെന്താ ഇത്രയും പേര് എന്ന് ചോദിച്ചാൽ ചേട്ടാ ബൈയെന്ന് പറയും. മാത്രമല്ല വിവാഹം പോലെ ഒരു കാര്യം സംഭവിച്ചാൽ എപ്പോഴും കൂടെ ഉണ്ടായിരിക്കുന്ന ഒരാൾ ആകണം. ഒരിക്കൽ അതിലേക്ക് കടന്നിട്ട് അതിൽ നിന്നും ഇറങ്ങി വരുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്' അനുശ്രീ പറയുന്നു.

Read more about: anusree
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X