സാമാന്യ മര്യാദ ഇല്ലാത്ത പെരുമാറ്റം, ഷെയ്ക്ക് ഹാന്റ് കൊടുത്താൽ എന്ത് സംഭവിക്കാനാണ്?; സരിഗയെ ശങ്കർ അപമാനിച്ചോ?
മിമിക്രി ആർട്ടിസ്റ്റും നടിയും മുൻ ബിഗ് ബോസ് താരവുമായ കലാഭവൻ സരിഗ എല്ലാവർക്കും സുപരിചിതയാണ്. കോഴിക്കോട് സ്വദേശിനിയായ സരിഗയെ പ്രേക്ഷകർ അടുത്തറിഞ്ഞതും ഇഷ്ടപ്പെട്ടതും ബിഗ് ബോസിൽ മത്സരിക്കാൻ എത്തിയശേഷമായിരുന്നു. ഇരുപത്തിമൂന്നോളം മത്സരാർത്ഥികൾ ബിഗ് ബോസ് സീസൺ ഏഴിൽ സരിഗയ്ക്കൊപ്പം മത്സരിച്ചിരുന്നു. ഗെയിംസിലും മറ്റ് ആക്ടിവിറ്റികളിലും കാര്യമായ പ്രകടനം കാഴ്ചവെക്കാൻ സാധിക്കാതെ പോയതുകൊണ്ട് തന്നെ സരിഗ ഇരുപതാം ദിവസം എവിക്ടായി.
സരിഗ വളരെ ചെറിയ പ്രായത്തിൽ തന്നെ കലാരംഗത്തേക്ക് പ്രവേശിച്ചയാളാണ്. മിമിക്രി, പാട്ട്, ഡാൻസ് തുടങ്ങി പല മത്സരങ്ങളിലും സരിഗ സജീവമായിരുന്നു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മിമിക്രിയ്ക്ക് ഒന്നാം സമ്മാനം നേടിയത് താരത്തിന്റെ കലാ ജീവിതത്തിൽ വലിയ വഴിത്തിരിവായി.

ബിഗ് ബോസിൽ മത്സരാർത്ഥിയായി എത്തിയപ്പോഴും കോമഡി കൗണ്ടറുകളും പാട്ടും എല്ലാം കൊണ്ടുമാണ് സരിഗ ജനശ്രദ്ധ നേടിയത്. ഇപ്പോഴിതാ സരിഗയുടെ പുതിയൊരു വീഡിയോ സോഷ്യൽമീഡിയയിൽ ചർച്ച വിഷയമായി മാറുകയാണ്. കഴിഞ്ഞ ദിവസം ദേശീയ കലാസംസ്കൃതി അനശ്വര കലാകാരൻ കലാഭവൻ മണി അനുസ്മരണവും അവാർഡ്ദാന ചടങ്ങും കൊച്ചി ചങ്ങമ്പുഴ പാർക്കിൽ വെച്ച് നടത്തിയിരുന്നു.
ചടങ്ങിൽ വെച്ച് കലാഭവൻമണിയുടെ പേരിലുള്ള അവാർഡ് സംവിധായകൻ വിനയനിൽ നിന്നും നടൻ ശങ്കറിൽ നിന്നും കലാഭവൻ സരിഗ ഏറ്റുവാങ്ങിയിരുന്നു. നാടൻപാട്ട്, മിമിക്രി, അഭിനയം എന്നീ മേഖലകളിൽ ഇന്നും മികവ് തെളിയിച്ചുകൊണ്ടിരിക്കുന്ന കലാകാരി എന്ന നിലയിലാണ് കലാഭവൻ സരിഗയെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്.
മൊമന്റോ സംവിധായകൻ വിനയനും പ്രശസ്തി പത്രം നടൻ ശങ്കറുമാണ് സരിഗയ്ക്ക് നൽകിയത്. വീഡിയോ വൈറലാകാൻ കാരണം ശങ്കറിന്റെ പെരുമാറ്റമാണ്. പ്രശസ്തി പത്രം ഏറ്റുവാങ്ങിയശേഷം സരിഗ ഷെയ്ക്ക് ഹാന്റിനായി ശങ്കറിന് നേരെ കൈ നീട്ടി. എന്നാൽ കൈ കൊടുക്കാൻ തയ്യാറാകാതെ ഷെയ്ക്ക് ഹാന്റ് നിരസിച്ച് ശങ്കർ ഒഴിഞ്ഞ് മാറി. ഷെയ്ക്ക് ഹാന്റ് നിരസിച്ചുവെന്ന് മനസിലായപ്പോൾ ശങ്കറിന്റെ കാലിൽ തൊട്ട് നമസ്കരിച്ച് സരിഗ വേദി വിട്ടു.
വീഡിയോ വൈറലായതോടെ നടന്റെ പ്രവൃത്തിയെ വിമർശിച്ചും അനുകൂലിച്ചും ആളുകൾ എത്തി. സാമാന്യ മര്യാദ ഇല്ലാത്ത പെരുമാറ്റം. ഒരു ഷെയ്ക്ക് ഹാന്റ് കൊടുത്താൽ എന്ത് സംഭവിക്കാനാണ്?, വെറുതെയല്ല ശങ്കർ സിനിമയിൽ എവിടെയും എത്താതെ പോയത്, ശങ്കർ ചെയ്തത് തെറ്റ് തന്നെ, മോഹൻലാലിന്റെ ഒപ്പം സിനിമ ഫീൽഡിൽ വന്നതാണ്.

ഇപ്പോൾ മോഹൻലാൽ എവിടെ നിക്കുന്നു..... ഈ പുള്ളി എവിടെ നിൽക്കുന്നു. ഒന്ന് ഹാൻഡ് ഷേക്ക് കൊടുത്തുന്നെന്ന് പറഞ്ഞിട്ട് എന്താണ് സംഭവിക്കുക?. സരിഗയെ പൊതുവേദിയിൽ ഇൻസൾട്ട് ചെയ്തത് പോലെ ആയില്ലേ? എന്നിങ്ങനെയായിരുന്നു നടനെ വിമർശിച്ച് വന്ന കമന്റുകൾ. കൈ കൊടുത്താലും കുറ്റം ഇല്ലെങ്കിലും കുറ്റം. അയാൾക്ക് അത് താല്പര്യമില്ല. അങ്ങനെ കണ്ടാൽ പോരേ?. ചില പെണ്ണുങ്ങൾക്ക് കൈ കൊടുക്കുമ്പോൾ അവർ തിരിച്ച് തൊഴുത് കാണിക്കുന്നില്ലേ?.
അപ്പോൾ കുഴപ്പമില്ലേ?. ആണുങ്ങൾ ചെയ്താൽ മാത്രമാണോ കുഴപ്പം?, കൈ കൊടുത്താൽ പറയും അയാൾ പീഡിപ്പിച്ചു... പീഡിപ്പിക്കും എന്നൊക്കെ. കൊടുക്കേണ്ടത് കൊടുത്തു അത്ര തന്നെ, കൈ കൊടുത്തില്ലെന്ന് പറഞ്ഞ് ഒരാളെ ഇങ്ങനെ ചിത്രീകരിക്കരുത്. സിനിമ, സംഗീത മേഖലയിൽ കൈ കൊടുക്കാത്ത എത്രയോപേരുണ്ട്.
അതിന് അവർക്ക് അവരുടേതായ ശരികളുണ്ട്. അയാൾക്ക് അയാളുടേതായ ശെരികൾ ഉണ്ടാവുമല്ലോ. കൊടുത്തില്ല എന്നല്ലേ ഉള്ളു വേറെ ഒന്നും ഇല്ലല്ലോ എന്നിങ്ങനെ നടനെ അനുകൂലിച്ചും ചിലർ കുറിച്ചു. ബാഡ് ബോയ്സാണ് അവസാനം റിലീസ് ചെയ്ത ശങ്കർ ഭാഗമായ സിനിമ.


Click it and Unblock the Notifications

















