പ്രഭുദേവയുടെ സഹോദരനുമായി പ്രണയത്തിലായിരിക്കെ കമൽഹാസനൊപ്പം ലിപ് ലോക്കും ലിവിങ് ടു​ഗെതറും?; സിമ്രാന്റെ ജീവിതം!

സെലിബ്രിറ്റികളുടെ സ്വകാര്യ ജീവിതം എപ്പോഴും ആരാധകർക്കിടയിൽ ചർച്ചയാകാറുള്ള ഒന്നാണ്. അത്തരത്തിൽ ഏറ്റവും കൂടുതൽ ​​ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിക്കാറുള്ളവർ സിനിമാ നടിമാരും നടന്മാരുമാണ്. സിനിമയിൽ വന്ന കാലം മുതൽ ​ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്നിരുന്ന താര സുന്ദരിയാണ് സിമ്രാൻ. അഭിനയം, നൃത്തം എന്നിവകൊണ്ടെല്ലാം തൊണ്ണൂറുകളിലും രണ്ടായിരത്തിലും നടിയെ വെല്ലാൻ മറ്റൊരാൾ തമിഴ് സിനിമയിലുണ്ടായിരുന്നുവോയെന്ന് സംശയമാണ്.

തമിഴിലെ സൂപ്പർ താരങ്ങൾക്കൊപ്പമെല്ലാം അഭിനയിച്ചിട്ടുമുണ്ട്. അതേസമയം നായികയായി തിളങ്ങി നിൽക്കെ ഒരിടയ്ക്ക് സിമ്രാന്റെ സിനിമാ ജീവിതത്തിന് വലിയൊരു ഇടിവ് സംഭവിച്ചിരുന്നു. അതിന് കാരണം നടിക്കുണ്ടായിരുന്ന റിലേഷൻഷിപ്പുകളാണെന്ന് പറയപ്പെടുന്നു. 1997ൽ പ്രഭു​ദേവ ചിത്രം വിഐപിയിലൂടെയായിരുന്നു സിമ്രാന്റെ അരങ്ങേറ്റം.

simran kamal hassan

അതേ വർഷം തന്നെ വിജയ് ചിത്രം വൺസ്മോറിലും നേർക്കുനേറിലും നായികയായി അഭിനയിച്ചു. സിമ്രാൻ നായികയായി തമിഴിൽ അരങ്ങേറ്റം കുറിച്ച വിഐപി 100 ദിവസം തിയേറ്ററുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. തമിഴിന് ​​പുറമെ തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും സിമ്രാൻ അഭിനയിച്ചിട്ടുണ്ട്. തൊണ്ണൂറുകളിൽ യുവാക്കളുടെ ഹരമായിരുന്നു സിമ്രാനും നൃത്തച്ചുവടുകളും.

സിമ്രാൻ മറ്റ് ഭാഷകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും തമിഴ് സിനിമാ ലോകമാണ് നടിക്ക് കൂടുതൽ അവസരങ്ങളും വിജയ സിനിമകളും നൽകിയത്. നായികയായി അരങ്ങേറ്റം കുറിച്ചത് മുതൽ പ്രണയ ​ഗോസിപ്പുകൾ നിരന്തരമായി നടിയുടെ പേരിൽ വന്നുകൊണ്ടിരുന്നു. തുടക്കത്തിൽ നടൻ വിജയിക്കൊപ്പം നിരവധി സിനിമകൾ ചെയ്തതോടെ വിജയിയുമായി താരം പ്രണയത്തിലാണെന്ന് പ്രചരിച്ചിരുന്നു.

ഇരുവരും ജോഡികളായി അഭിനയിച്ച സിനിമകൾ ഇപ്പോഴും ആസ്വാ​ദകർക്ക് പ്രിയപ്പെട്ടവയാണ്. വിജയിയുമായുള്ള പ്രണയ ​ഗോസിപ്പുകൾ നടന്റെ വിവാഹത്തോടെ അവസാനിച്ചു. ശേഷം പ്രഭുദേവയുടെ സഹോദരനും ഡാൻസറുമായ രാജു സുന്ദരവുമായി സിമ്രാൻ ഏറെക്കാലം പ്രണയത്തിലായിരുന്നതായി പറയപ്പെടുന്നു. ഇരുവരും രഹസ്യമായി വിവാഹനിശ്ചയം നടത്തിയെന്നും തമിഴ് സിനിമാ ലോകത്ത് കഥകളുണ്ട്.

Take a Poll

എന്നാൽ ആ ബന്ധത്തിനും അധികം ആയുസുണ്ടായിരുന്നില്ല. രാജു സുന്ദരവുമായുള്ള നടിയുടെ റിലേഷൻഷിപ്പ് തകരാൻ കാരണമായത് ഉലകനായകൻ കമൽഹാസന്റെ പേരിനൊപ്പം സിമ്രാന്റെ പേര് ചേർത്ത് വായിക്കപ്പെട്ട് തുടങ്ങിയതോടെയാണത്രെ. വിവാഹം ഉറപ്പിച്ച സമയത്ത് കമൽഹാസൻ സിനിമയിൽ അഭിനയിക്കാനുള്ള അവസരം സിമ്രാന് ലഭിച്ചു. മാത്രമല്ല കാമുകനായ രാജു സുന്ദരത്തോട് പറയാതെ കമൽഹാസനോടൊപ്പം സിമ്രാൻ ഒരു ലിപ് ലോക്ക് രംഗത്തിൽ അഭിനയിച്ചതും രാജു-സിമ്രാൻ പ്രണയത്തിൽ വിള്ളൽ വീഴ്ത്തി.

simran kamal hassan

ഇതോടെയാണ് അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുക്കുന്നതും പ്രണയം തകരുന്നതും. രണ്ടാം ഭാര്യ സരികയുമായി വേർപിരിഞ്ഞ കമൽഹാസൻ സിമ്രാനെ പ്രണയിച്ചിരുന്നതായും ഇരുവരും ലിവിങ് റിലേഷൻഷിപ്പിൽ കഴിഞ്ഞിരുന്നുവെന്നും പിന്നീട് റിപ്പോർട്ടുകൾ പുറത്തുവന്നു. സിമ്രാന്റെ വീട്ടിൽ നിന്നും ശക്തമായ എതിർപ്പ് വന്നതോടെയാണത്രെ കമലും സിമ്രാനും വേർപിരിഞ്ഞത്. കമലിന് സിമ്രാനെക്കാൾ 20 വയസ് കൂടുതലായതിനാൽ നടിയുടെ കുടുംബം അവരുടെ ബന്ധത്തെ ശക്തമായി എതിർക്കുകയായിരുന്നു.

2003ൽ ആയിരുന്നു സിമ്രാന്റെ വിവാഹം. നിർമാതാവും നടിയു‍ടെ ബാല്യകാല സുഹൃത്തുമായ ദീപക്കാണ് താരത്തെ വിവാഹം ചെയ്തത്. വളരെ അധികം സപ്പോര്‍ട്ടീവായ നല്ല മനുഷ്യനാണ് ദീപക് എന്നാണ് ഭര്‍ത്താവിനെ കുറിച്ച് സിമ്രന്‍ പറയാറുള്ളത്. ഏഴാം വയസ് മുതൽ ഞങ്ങള്‍ക്ക് പരസ്പരം അറിയാം. എന്റെ ചിത്തിയുടെ വീടിന്റെ അയല്‍ക്കാരായിരുന്നു ദീപക്കിന്റെ കുടുംബം. അങ്ങനെയാണ് പരിചയപ്പെട്ടത്.

ഞങ്ങള്‍ക്ക് ഒരേ പ്രായമാണ്. ഒന്നിച്ച് കളിച്ച് വളര്‍ന്നവരാണ്. പരസ്പരം നന്നായി അറിയാം. പതിനൊന്ന് വയസുള്ള സമയത്ത് ഒരു ടോയ് കാര്‍ നല്‍കി ദീപക് എന്നോട് പ്രണയം പ്രപ്പോസ് ചെയ്തിരുന്നു. ഇല്ലില്ല ഇപ്പോള്‍ പഠിക്കണം വലിയ ആളാവണം എന്നൊക്കെ പറഞ്ഞപ്പോള്‍ ആ ടോയ് കാര്‍ തിരിച്ചുവാങ്ങി ദീപക് പോയി എന്നാണ് ഭർത്താവിനെ പരിചയപ്പെട്ടതിനെ കുറിച്ച് സംസാരിക്കവെ മുമ്പൊരിക്കൽ സിമ്രാൻ പറഞ്ഞത്. സിമ്രാനും ദീപക്കിനും രണ്ട് ആൺ മക്കളുണ്ട്. നടി കുടുംബ ചിത്രങ്ങൾ ഇടയ്ക്ക് സോഷ്യൽമീഡിയ വഴി പങ്കുവെക്കാറുണ്ട്.

FAQs
സിമ്രാനും കമൽഹാസനും ഒരുമിച്ച് അഭിനയിച്ച സിനിമകൾ?

പഞ്ചതന്ത്രം, പാർത്താലെ പരവസം, പമ്മൽ കെ സംബന്ധം, ബ്രഹ്മചാരി

Filmibeat Entertainment

More from Filmibeat

Read more about: simran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X