മുപ്പതാം പിറന്നാളിനൊപ്പം രഹ​സ്യമായി എൻ​ഗേജ്മെന്റും; കയ്യിൽ മെഹന്തിയും വജ്രമോതിരവും അണിഞ്ഞ് അഹാന, ചർച്ചകൾ!

By Desk

കഴിഞ്ഞ ​​ദിവസമായിരുന്നു യുവനടിയും യുട്യൂബറും സോഷ്യൽമീഡിയ ഇൻഫ്ലുവൻസറുമായ അഹാന കൃഷ്ണയുടെ മുപ്പതാം പിറന്നാൾ. ഇരുപതുകളിൽ നിന്നും മുപ്പതിലേക്ക് കടന്നതുകൊണ്ട് തന്നെ അൽപ്പം സ്പെഷ്യലായിരുന്നു ഇത്തവണത്തെ പിറന്നാളെന്ന് നടി പറഞ്ഞിരുന്നു. മാത്രമല്ല പിറന്നാൾ കൂടുതൽ ​ഗംഭീരമാക്കാനായി മൂന്ന് കോടിയോളം വില വരുന്ന ഒരു ബിഎംഡബ്യു കാറും തനിക്കായി അഹാന വാങ്ങി. മാതാപിതാക്കൾക്കൊപ്പം എത്തി കാർ ഡെലിവറി ചെയ്തതിന്റെ വീഡിയോയും ചിത്രങ്ങളും നടി സോഷ്യൽമീഡിയയിൽ പങ്കുവെക്കുകയും ചെയ്തിരുന്നു.

ആരാധകരും പ്രിയപ്പെട്ടവരും കുടുംബാം​ഗങ്ങളും എല്ലാം അഹാനയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നിരുന്നു. അക്കൂട്ടത്തിൽ സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ടൊരു വീഡിയോയാണ് പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.

Ahaana Krishna
Photo Credit: Ahaana Krishna / Instagram

കൈയ്യിൽ നിറയെ മെഹന്തിയും ഒരു വജ്രമോതിരവും അണിഞ്ഞ് നിൽക്കുന്ന അഹാനയാണ് വീഡിയോയിലുള്ളത്. വജ്രമോതിരവും മെഹന്ദിയും പ്രേക്ഷകരെ കാണിക്കാനായി അഹാന പോസ് ചെയ്യുന്നതും കാണാം. വളരെ വിരളമായി മാത്രമാണ് നടി മെഹന്ദി അണിഞ്ഞ് പ്രത്യക്ഷപ്പെടുന്നത്. മാത്രമല്ല കയ്യിൽ അണിഞ്ഞിരിക്കുന്നത് ​ഹെവിയായ ഒരു ഡയണ്ട് റിങുമാണ്. ഇതോടെ അഹാനയുടെ വിവാഹനിശ്ചയം കഴിഞ്ഞുവോയെന്ന സംശയമായി പ്രേക്ഷകർക്ക്.

പിറന്നാൾ ദിനത്തിൽ സീക്രട്ടായി ചടങ്ങ് നടത്തി കാണുമെന്നും വ്ലോ​ഗിലൂടെ പ്രേക്ഷകരെ അറിയിക്കാനായിരിക്കും കാത്തിരിക്കുന്നത് എന്നുമാണ് കമന്റുകൾ. അഹാനയുടെ വിവാഹവുമായി ബന്ധപ്പെട്ട് സഹോദരി ദിയയുടെ വിവാഹം കഴിഞ്ഞപ്പോൾ മുതൽ പല തരത്തിലുള്ള ​ഗോസിപ്പുകൾ പ്രചരിക്കുന്നുണ്ട്. മാത്രമല്ല അഹാനയുടെ വിവാഹം വൈകാതെ ഉണ്ടാകുമെന്ന തരത്തിൽ ഇടയ്ക്കിടെ കുടുംബാം​ഗങ്ങളും സംസാരിക്കാറുണ്ട്.

അമ്മ സിന്ധു ഫിറ്റ്നസ് ട്രെയ്നിങ് ആരംഭിച്ചതും മകൻ ഓമി അഹാനയുടെ വിവാഹത്തിന് ഇടാൻ സാധ്യതയുള്ള വസ്ത്രത്തെ കുറിച്ച് ദിയ പറഞ്ഞതുമെല്ലാം ​അഹാനയുടെ വിവാഹം ഓൺലൈനിൽ ചർച്ചയാകാൻ കാരണമായിട്ടുണ്ട്. അതിനിടയിലാണ് പുതിയ ചർച്ചകൾക്ക് വഴിവെച്ച് ഈ വീ‍ഡിയോയും പ്രത്യക്ഷപ്പെടുന്നത്. ഛായാ​ഗ്രഹകൻ നിമിഷ് രവിയും അഹാന കൃഷ്ണയും പ്രണയത്തിലാണെന്ന കാര്യം രസഹ്യമായ പരസ്യമാണ്. പക്ഷെ ഇരുവരും അത് ഇതുവരേയും പൊതുവേദിയിൽ തുറന്ന് സമ്മതിച്ചിട്ടില്ല.

പക്ഷെ അഹാനയുടെ കുടുംബത്തിലെ എല്ലാ ഫങ്ഷനുകളിലും നിമിഷും നിമിഷിന് വരാൻ പറ്റാത്തപ്പോൾ പിതാവ് രവിയും പങ്കെടുക്കാറുണ്ട്. അതുപോലെ തന്നെയാണ് തിരിച്ചും. അഹാനയും നിമിഷിന്റെ വീട്ടിലെ എല്ലാ ഫങ്ഷനുകളിലും പങ്കെടുക്കാറുണ്ട്. നിമിഷ് ക്രിസ്ത്യനും അഹാന ഹിന്ദുവുമാണ്. അതുകൊണ്ട് തന്നെ ഇരുവരുടേയും വിവാഹം എങ്ങനെയായിരിക്കുമെന്ന് കാണാൻ ആരാധകരും എക്സൈറ്റഡാണ്.

Ahaana Krishna
Photo Credit: Ahaana Krishna / Instagram

അതേസമയം അഹാനയുടെ വിവാഹനിശ്ചയം കഴിഞ്ഞുവെന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ പഴയതാണെന്നും ചില​ർ കുറിക്കുന്നുണ്ട്. അഹാനയുടെ വീഡിയോ കണ്ടപ്പോൾ വിവാഹനിശ്ചയം കഴിഞ്ഞുവോയെന്ന തോന്നലാണ് ആ​ദ്യം വന്നത്. രണ്ട് കൈകളിലും മെഹന്ദിയുണ്ട്. മാത്രമല്ല തിരുവനന്തപുരത്തേക്ക് വരുന്നതിന്റെ സ്റ്റോറി നിമിഷും പോസ്റ്റ് ചെയ്തിരുന്നു, അഹാനയും കുടുംബവും അവരുടെ ജീവിതത്തിലെ ഓരോ നിമിഷവും യുട്യൂബ് വ്ലോഗുകൾ, ഇൻസ്റ്റാഗ്രാം എന്നിവയിലൂടെ പൊതുജനങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തുന്നവരാണ്.

അതിനാൽ വിഷമിക്കേണ്ട... വിവാഹനിശ്ചയം കഴിഞ്ഞുവെങ്കിൽ തീർച്ചയായും അവർ അത് വൈകാതെ പ്രഖ്യാപിക്കും, ദിയയുടെ വിവാഹസമയത്തെ വീഡിയോയാണ്. അന്ന് അഹാനയുടെ കയ്യിൽ സമാനമായ ഡിസൈനിൽ മെഹന്ദിയും മോതിരവും ഉണ്ടായിരുന്നു.

മാത്രമല്ല എന്ത് അസംബന്ധമാണ് പറയുന്നത്. വിവാഹനിശ്ചയ മോതിരം ഒരിക്കലും ആരും നടുവിരലിൽ ഇടില്ല എന്നാണ് എൻ​ഗേജ്മെന്റ് ​ഗോസിപ്പിനെ എതിർത്തവർ പറഞ്ഞത്. വർഷങ്ങളായുള്ള സൗഹൃദമാണ് നിമിഷും അഹാനയും തമ്മിൽ. ലൂക്ക അടക്കമുള്ള സിനിമകൾ അഹാനയിലേക്ക് എത്താനുള്ള ഒരു കാരണവും നിമിഷാണ്. അഹാനയുടെ ഒപ്പമാണ് നിമിഷിന്റെ ഒട്ടുമിക്ക അവധിക്കാല യാത്രകളും. ഇരുവരും സമപ്രായക്കാരാണ്. കൃഷ്ണകുമാറിന്റെ മക്കളിൽ ആദ്യം വിവാഹിതയായത് രണ്ടാമത്തെ മകൾ ദിയയാണ്.

More from Filmibeat

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X