രണ്ടാമത് കുഞ്ഞ് വേണ്ടെന്ന് അമല; ഒരു കുഞ്ഞ് മതി, അതും ആൺ കുഞ്ഞ്; നടി കണ്ടുപിടിച്ച മാർ​ഗം; ശ്രദ്ധ നേടി വാക്കുകൾ

മലയാളിയല്ലെങ്കിലും മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് അമല അക്കിനേനി. എന്റെ സൂര്യപുത്രിക്ക് എന്ന സിനിമയിലൂടെയാണ് മലയാളി പ്രേക്ഷകർ അമലയെ ഓർക്കുന്നത്. അത്രമാത്രം തരം​ഗമാണ് ഈ സിനിമയിലൂടെ തൊണ്ണൂറുകളിൽ അമലയുണ്ടാക്കിയത്. വിവാഹ ശേഷമാണ് അമല സിനിമാ രം​ഗത്ത് നിന്നും ഇ‌ടവേളയെടുക്കുന്നത്. തെലുങ്ക് താരം നാ​ഗാർജുനയെ വിവാഹം ചെയ്ത അമല നടനൊപ്പം കുടുംബ ജീവിതം ആരംഭിച്ചു. അഖിൽ അക്കിനേനി എന്നാണ് ഇവർക്ക് പിറന്ന മകന്റെ പേര്.

അഖിൽ ഇന്ന് തെലുങ്കിലെ യുവ നടനാണ്. അമലയെക്കുറിച്ച് സുഹൃത്തായ നടി കുട്ടി പത്മിനി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. അമല സന്തോഷകരമായ കുടുംബ ജീവിതമാണ് നയിക്കുന്നതെന്ന് കുട്ടി പത്മിനി പറഞ്ഞു. സിനിമാ രം​ഗം വിട്ട് വർഷങ്ങൾക്ക് ശേഷം അമല ഒരു സീരിയലിൽ അഭിനയിച്ചു. ഷൂട്ടിം​ഗിന് ചെന്നെെയിൽ വന്നപ്പോൾ തന്നെ കണ്ടു. അന്ന് സംസാരിച്ച കാര്യങ്ങളും കുട്ടി പത്മിനി പങ്കുവെച്ചു.

Amala Akkineni

ഇത്രയും നാൾ നീ വീട്ടിലിരുന്നിട്ട് ഇപ്പോൾ പെട്ടെന്ന് സീരിയലിൽ അഭിനയിക്കുന്നു. കുടുംബം എങ്ങനെ പോകുന്നു. നാ​ഗും മകനും എന്ത് ചെയ്യുന്നു എന്ന് ഞാൻ ചോദിച്ചു. അമല ചിരിച്ചു. അവൾ ഫോൺ കാണിച്ചു. നോക്കുമ്പോൾ സ്നേഹത്തോടെ നാ​ഗാർജുനയുടെ മെസേജുകൾ. മിസ് യു ഡാ, കം ബാക്ക്, ആർ യു ഫൈൻ എന്നാണ് മെസേജുകൾ‌. മകനും മെസേജുകൾ അയക്കുന്നു.

ഞാൻ ഈ ലാളിക്കൽ ആസ്വദിക്കുകയാണ് പദ്മിനി എന്നാണ് അമല തന്നോ‌ട് പറഞ്ഞതെന്നും കുട്ടി പത്മിനി വ്യക്തമാക്കി. അമലയ്ക്ക് ഒരു കുഞ്ഞ് മതിയായിരുന്നു. രണ്ടാമത് പ്രസവിക്കാൻ താൽപര്യമില്ല. പിറക്കുന്ന കുഞ്ഞ് ആൺകുഞ്ഞായിരിക്കണം എന്നും ആ​ഗ്രഹിച്ചു. അതെങ്ങനെ ന‌ടക്കുമെന്ന് ഞാൻ ചോദിച്ചു. ആൺ കുഞ്ഞോ പെൺ കുഞ്ഞോ എന്ന് തീരുമാനിക്കുന്നത് ദൈവമാണെന്നും പറഞ്ഞു.

Amala Akkineni

അപ്പോൾ അമല ചൈനീസ് കലണ്ടറിനെക്കുറിച്ച് പറഞ്ഞു. ചൈനീസ് കലണ്ടർ ഫോളോ ചെയ്താൽ ആൺ കുഞ്ഞ് പിറക്കുമെന്ന് അമല പറഞ്ഞു. അതേക്കുറിച്ച് എന്നോട് വിശദീകരിച്ചു. ഇതാെക്കെ നടക്കുമോ എന്ന് ഞാൻ ആശ്ചര്യപ്പെ‌ട്ടു. എന്നാൽ അമലയ്ക്ക് ആ​ഗ്രഹിച്ച പോലെ ആൺ കുഞ്ഞാണ് പിറന്നതെന്നും കുട്ടി പത്മിനി ചൂണ്ടിക്കാട്ടി.

സിനിമാ രം​ഗത്തുള്ളവരിൽ വളരെ നല്ല വ്യക്തിത്വവും സ്നേഹവുമുള്ള നടിയാണ് അമലയെന്നും കുട്ടി പത്മിനി വ്യക്തമാക്കി. അമലയേക്കാൾ സൗഹൃദം ഒരു കാലത്ത് തനിക്ക് ശ്രീദേവിയുമായുണ്ടായിരുന്നു. എന്നാൽ താരമായ ശേഷം ശ്രീദേവി പഴയ അടുപ്പം കാണിച്ചില്ല.

എന്നാൽ‌ അമല എവിടെ കണ്ടാലും സന്തോഷത്തോടെ സംസാരിക്കുമെന്നും കുട്ടി പത്മിനി പറഞ്ഞു. സിനിമാ രം​ഗത്ത് പഴയത് പോലെ സജീവമല്ലെങ്കിലും ഇടയ്ക്ക് അമല സാന്നിധ്യം അറിയിക്കാറുണ്ട്. മൃ​ഗ സംരക്ഷണ പ്രവർത്തനങ്ങളിലും അമല വർഷങ്ങളായി ഇടപെടാറുണ്ട്.

More from Filmibeat

Read more about: amala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X