മകളെ ഈ വിഷമത്തിൽ നിന്നും കയകയറ്റാൻ കണ്ടുപിടിച്ച വഴി; ഡിവോഴ്സ് രജിനിയെ വിഷമിപ്പിച്ചു; ചെയ്യാറു ബാലു

താരമൂല്യത്തിൽ രജിനികാന്തിനുള്ള മുൻതൂക്കം ഒന്ന് കൂ‌ടി തെളിയിച്ചിരിക്കുകയാണ് അടുത്തിടെ റിലീസ് ചെയ്ത ജയിലർ. കലക്ഷൻ റെക്കോഡ് സൃഷ്ടിച്ച സിനിമ രജിനി ആരാധകർ ആഘോഷമാക്കി. സിനിമാ ലോകത്തെ താര രാജാവായി തുടരവെയും രജിനികാന്തിനെ സംബന്ധിച്ച് ചില ദുഖങ്ങൾ ജീവിതത്തിലുണ്ട്. കുടുംബത്തിലെ വിവാഹമോചനമാണ് രജിനികാന്തിനെയും കുടുംബത്തെയും അടുത്തിടെ വാർത്തകളിൽ നിറച്ചത്. നീണ്ട പതിനേഴ് വർഷത്തെ വിവാഹ ജീവിതം വേണ്ടെന്ന് മകൾ ഐശ്വര്യ രജിനികാന്ത് തീരുമാനിച്ചിട്ട് രണ്ട് വർഷത്തോളമായി.

പരസ്പര സമ്മതപ്രകാരം രമ്യമായാണ് ഐശ്വര്യ രജിനികാന്തും ധനുഷും വേർപിരിഞ്ഞത്. കുട്ടികളുടെ ഉത്തരവാദിത്വങ്ങൾ രണ്ട് പേരും പങ്കുവെക്കുന്നു. മറുവശത്ത് രജിനിയുടെ ഇളയ മകൾ സൗന്ദര്യ രജിനികാന്തിന്റെ ജീവിതത്തിൽ രണ്ട് വിവാഹങ്ങൾ നടന്നു. 2010 ലാണ് സൗന്ദര്യ ആദ്യം വിവാഹിതയായത്. 2017 ൽ ഈ ബന്ധം അവസാനിച്ചു. ഈ ബന്ധത്തിൽ ഒരു മകനുണ്ട്. 2019 ലാണ് രണ്ടാമതൊരു വിവാഹത്തിന് സൗന്ദര്യ തയ്യാറായത്.

Rajinikanth

യുവ ന‌‌ടൻ വിശാഖൻ വണങ്കമുടിയെയാണ് താരപുത്രി വിവാഹം ചെയ്തത്. ഇരുവരും സന്തോഷകരമായി ജീവിക്കുന്നു. മൂത്ത മകൾ ഐശ്വര്യയുടെ കാര്യത്തിൽ രജിനികാന്തിന് വിഷമം ഉണ്ടെന്നാണ് തമിഴ് മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ. തമിഴ് ഫിലിം ജേർണലിസ്റ്റ് ചെയ്യാറു ബാലു താരത്തെക്കുറിച്ച് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ധനുഷ്-ഐശ്വര്യ വേർപിരിയൽ രജിനികാന്തിനെ വലിയ തോതിൽ ബാധിച്ചെന്ന് ചെയ്യാറു ബാലു പറയുന്നു.

സൗന്ദര്യയുടെ വിവാഹമോചന സമയത്ത് ഇത്രയധികം മാധ്യമങ്ങൾ ഇല്ലായിരുന്നു. പക്ഷെ ഇപ്പോൾ മാധ്യമങ്ങളിൽ പലതും വരുന്നു. എത്ര വലിയ സൂപ്പർസ്റ്റാർ ആയാലും ഒരു മകൾക്ക് അച്ഛനാണ് അദ്ദേഹം. വിഷമത്തിൽ നിന്നും തന്നേക്കാൾ മകൾ പുറത്ത് കടക്കണമെന്ന് കരുതിയാണ് ലാൽ സലാം എന്ന പ്രൊജക്ട് മുന്നോട്ട് കൊണ്ടുവന്നത്.

 Aishwarya Rajinikanth

രജിനികാന്തിനെ നായകനാക്കി ഐശ്വര്യ രജിനികാന്ത് സംവിധാനം ചെയ്യുന്ന സിനിമയാണ് ലാൽ സലാം. നേരത്തെ ത്രീ, വേൽ രാജ വായ് എന്നീ സിനിമകൾ ഐശ്വര്യ രജിനികാന്ത് സംവിധാനം ചെയ്തി‌‌ട്ടുണ്ട്. ത്രീയിൽ മുൻ ഭർത്താവ് ധനുഷ് ആയിരുന്നു നായകൻ. സൗന്ദര്യ രജിനികാന്തും സിനിമാ രം​ഗത്താണ് പ്രവർത്തിക്കുന്നത്. ​ഗ്രാഫിക് ഡിസൈനറായിരുന്ന സൗന്ദര്യ വേലയില്ലാ പട്ടധാരി 2 എന്ന സിനിമ സംവിധാനവും ചെയ്തു.

ധനുഷും ഐശ്വര്യയും തമ്മിൽ അകന്നതിന് കാരണം എന്തെന്ന് വ്യക്തമല്ല. പരസ്പരം ആലോചിച്ചെടുത്ത തീരുമാനമാണെന്നും സ്വകാര്യതയെ മാനിക്കണം എന്നുമാണ് താരങ്ങൾ പുറത്ത് വിട്ട പ്രസ്താവനയിൽ വ്യക്തമാക്കിയത്. ധനുഷ് സിനിമകളിലേക്ക് മാത്രം ശ്രദ്ധ നൽകിയതാണ് കുടുംബ ജീവിതത്തെ ബാധിച്ചതെന്ന് സൂചനയുണ്ട്.

നേരത്തെ ധനുഷിനെക്കുറിച്ച് പല ​ഗോസിപ്പുകളും സിനിമാ ലോകത്ത് പ്രചരിച്ചിട്ടുണ്ട്. എന്നാൽ ഇതൊന്നും താരങ്ങളുടെ കു‌ടുംബ ജീവിതത്തെ ബാധിച്ചിരുന്നില്ല. രണ്ട് പേരെയും വീണ്ടും ഒരുമിപ്പിക്കാൻ കു‌ടുംബം ശ്രമിച്ചിരുന്നു. എന്നാൽ തീരുമാനത്തിൽ നിന്ന് ഐശ്വര്യയോ ധനുഷോ മാറിയില്ല.

2004 ലാണ് നവംബർ 18 നാണ് ധനുഷും ഐശ്വര്യയും വിവാഹിതരായത്. വീട്ടുകാർ ആലോചിച്ചുറപ്പിച്ച വിവാഹമായിരുന്നു ഇത്. വിവാഹ മോചനത്തിന് ശേഷം ധനുഷിന് കരിയറിൽ ശ്രദ്ധ നൽകാൻ കഴിയുന്നില്ലെന്നും സൂചനയുണ്ട്. ഇതേക്കുറിച്ച് താരം ഇതുവരെ പ്രതികരിച്ചിട്ടില്ല.

Read more about: rajinikanth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X