കുള്ളന് എത്തുന്നില്ല; ഭാര്യയെ ചുംബിച്ച് സീക്രട്ട് ഏജന്റ്, പൊട്ടിച്ചിരിച്ച് ദിയ, താരപുത്രി ബോഡി ഷെയിം ചെയ്തു?
കഴിഞ്ഞ കുറച്ച് ദിവസമായി ബിഗ് ബോസ് മലയാളം സീസൺ ആറ് ഫെയിമും യുട്യൂബറുമായ സിജോ ജോണിന്റെ വിവാഹ വിശേഷങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് സോഷ്യൽമീഡിയ. അഞ്ച് വർഷത്തോളം നീണ്ട പ്രണയത്തിനുശേഷമായിരുന്നു സിജോയുടെയും ലിനുവിന്റെയും വിവാഹം. സീസൺ ആറിൽ ഏറ്റവും കൂടുതൽ ചർച്ചയായ മത്സരാർത്ഥിയായിരുന്നു സിജോ. പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്ന മത്സരാർത്ഥിയുമായിരുന്നു.
പക്ഷെ സഹമത്സരാർത്ഥി അസി റോക്കി താടിയെല്ലിന് ഇടിച്ചതിനാൽ മത്സരം തുടങ്ങി രണ്ടാഴ്ചക്കുള്ളിൽ സിജോയ്ക്ക് മത്സരത്തിൽ നിന്നും മാറി നിൽക്കേണ്ടി വന്നു. പിന്നീട് ചികിത്സയ്ക്കും വിശ്രമത്തിനും ശേഷമാണ് സിജോ തിരിച്ചെത്തിയത്. പക്ഷെ രണ്ടാം വരവിൽ കാര്യമായ പ്രകടനം കാഴ്ചവെക്കാൻ സാധിക്കാതിരുന്നതിനാൽ ഗ്രാന്റ് ഫിനാലെയ്ക്ക് മുമ്പ് എലിമിനേറ്റ് ചെയ്യപ്പെട്ടു.

ബിഗ് ബോസിന്റെ ഭാഗമായശേഷം സിജോയ്ക്ക് നിരവധി സൗഹൃദങ്ങളുണ്ടായി. അതിൽ ഒരാളാണ് സഹമത്സരാർത്ഥിയും റിയാക്ഷൻ വീഡിയോകളിലൂടെ ശ്രദ്ധേയനുമായ സീക്രട്ട് ഏജന്റ് എന്ന് അറിയപ്പെടുന്ന സായ് കൃഷ്ണ. ബിഗ് ബോസിന് മുമ്പും സിജോയെ സായ്ക്ക് പരിജയമുണ്ടായിരുന്നുവെങ്കിലും ഇരുവരും തമ്മിലുള്ള ബോണ്ടിങ്ങ് വലുതായത് ബിഗ് ബോസിൽ വെച്ചാണ്.
അടുത്ത സൗഹൃദമുള്ളതുകൊണ്ട് തന്നെ ഒരു സഹോദരനെപ്പോലെ സിജോയുടെ വിവാഹത്തിൽ സജീവമായിരുന്നു സായ് കൃഷ്ണ. വിവാഹം കഴിഞ്ഞ ശേഷം പങ്കിട്ട വീഡിയോയിൽ സിജോ ഏറ്റവും കൂടുതൽ നന്ദി പറഞ്ഞതും സായ് കൃഷ്ണയ്ക്കും ഭാര്യ സ്നേഹയ്ക്കുമാണ്. എല്ലാ തിരക്കുകളും മാറ്റിവെച്ച് ഇരുവരും ഒരാഴ്ചയോളമായി തനിക്കും കുടുംബത്തിനും സഹായമായി ഉണ്ടായിരുന്നുവെന്നാണ് സിജോ പറഞ്ഞത്.
സുഹൃത്തുക്കൾ എന്നല്ല സഹോദരങ്ങൾ എന്ന് വിശേഷിപ്പിക്കാനാണ് ഇഷ്ടപ്പെടുന്നതെന്നും സിജോ പറഞ്ഞിരുന്നു. ഇപ്പോഴിതാ സിജോയുടെ ബാച്ച്ലർ പാർട്ടിയിൽ പങ്കെടുത്ത സായിയുടെയും ഭാര്യയുടേയും വീഡിയോയും അതിന് വന്ന കമന്റുകളുമാണ് വൈറലാകുന്നത്. ബാച്ച്ലർ പാർട്ടിക്കിടെ സുഹൃത്തുക്കളുമായി ഒത്തുകൂടിയപ്പോൾ എല്ലാവരുടെയും നിർബന്ധപ്രകാരം വേദിയിൽ വെച്ച് സായ് ഭാര്യ സ്നേഹയുടെ ചുണ്ടിൽ ചുംബനം നൽകിയിരുന്നു.
എന്നാൽ വീഡിയോ വൈറലായതോടെ സായിയുടെ ഉയര കുറവിനെ അടക്കം പരിഹസിച്ചായിരുന്നു കമന്റുകൾ. സായ് കൃഷ്ണയും ഭാര്യയും തമ്മിൽ വലിയ ഉയര വ്യത്യാസമില്ല. അതിനാലാകാം സായിയെ കുള്ളനെന്ന് വിളിച്ച് അടക്കം ആളുകൾ കമന്റുകൾ കുറിച്ചത്. സ്നേഹയെ ചുംബിക്കാൻ ശ്രമിക്കുന്ന വീഡിയോയ്ക്ക് ഒരാൾ 'കുള്ളന് എത്തുന്നുമില്ല' എന്ന് കമന്റ് ചെയ്തിരുന്നു.

അതിന് താഴെ യുട്യൂബറും താരപുത്രിയും സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറുമായ ദിയ കൃഷ്ണ പൊട്ടിച്ചിരിച്ചുള്ള ഇമോജികൾ കമന്റായി ഇട്ടിരുന്നു. ദിയയുടെ കമന്റിന്റെ സ്ക്രീൻ ഷോട്ടുകൾ സാത്താൻ 321 എന്ന യുട്യൂബ് ചാനലിലൂടെ പ്രചരിക്കുന്നുണ്ട്. സ്ക്രീൻ ഷോട്ടുകൾ വൈറലായതോടെ താരപുത്രി സീക്രട്ട് ഏജന്റിനെ ബോഡി ഷെയിം ചെയ്തുവെന്ന തരത്തിലാണ് വിമർശനം. സെലിബ്രിറ്റി സ്റ്റാറ്റസിൽ നിൽക്കുന്നൊരു വ്യക്തിയാണ് ദിയ കൃഷ്ണ.
സോഷ്യൽമീഡിയയിൽ ആരെങ്കിലും ഇത്തരത്തിൽ കമന്റിട്ടാൽ പ്രശ്നമൊന്നുമുണ്ടാകില്ല. ആളുകൾ അത് തള്ളി കളയും. പക്ഷെ സെലിബ്രിറ്റി സ്റ്റാറ്റസിൽ നിൽക്കുന്നൊരാൾ പബ്ലിക്ക് പ്ലാറ്റ് ഫോമിൽ വന്ന് ഇത്തരം കമന്റിട്ടാൽ ഉയരും കുറവുള്ളവർ നിരവധി നമ്മുടെ സമൂഹത്തിലുണ്ട്. സായ് കൃഷ്ണ മുമ്പും നിരവധി ബോഡി ഷെയിമിങ് നേരിട്ടിട്ടുള്ളയാളാണ്.
ദിയ കൃഷ്ണയെപ്പോലൊരാൾ പബ്ലിക്ക് പ്ലാറ്റ്ഫോമിൽ വന്ന് ഇങ്ങനെയാണോ ചെയ്യേണ്ടത്?. ദിയ രാജകുടുംബമായതുകൊണ്ട് പബ്ലിക്ക് പ്ലാറ്റ്ഫോമിൽ വന്ന് ബോഡി ഷെയിം ചെയ്യാം... ആരും ചോദ്യം ചെയ്യാൻ പാടില്ല. ചെയ്താൽ വീട്ടിലേക്ക് പോലീസുകാരെ വിടും എന്നൊക്കെയുള്ളതാണോ ദിയയുടെ ലൈൻ? എന്നാണ് പ്രതികരിച്ച് സാത്താൻ 321 എന്ന യുട്യൂബർ ചോദിച്ചത്.


Click it and Unblock the Notifications