'കോകിലയുടെ ഫോട്ടോ ലീക്ക് ചെയ്തത് എലിസബത്ത്?; ബാലയ്ക്ക് ഇപ്പോൾ ആ സ്ത്രീ മോശക്കാരിയായോ?'; വിമർശിച്ച് ആരാധകർ!
നിരന്തരം വാർത്തകളിൽ നിറയാറുള്ള നടനാണ് ബാല. നാലാമതും വിവാഹിതനായ ബാല ഇപ്പോൾ ഭാര്യ കോകിലയ്ക്കൊപ്പം ചാരിറ്റി പ്രവർത്തനങ്ങളും മറ്റുമായി സജീവമാണ്. കഴിഞ്ഞ ദിവസം ഇരുവരും ചേർന്ന് ഒരു അംഗനവാടി പുതുക്കി പണിതിരുന്നു. വിവാഹശേഷം വൈക്കത്താണ് ബാലയും ഭാര്യയും താമസം. ഇരുപത്തിനാലുകാരിയായ കോകില ബാലയുടെ അമ്മാവന്റെ മകളാണ്. കോകിലയെ പങ്കാളിയാക്കിയശേഷവും ബാലയ്ക്ക് വിവാദങ്ങൾ ഒഴിഞ്ഞിട്ട് നേരമില്ല.
അടുത്തിടെ ബാലയ്ക്കും മുൻഭാര്യയ്ക്കും ഒപ്പം നിൽക്കുന്ന കോകിലയുടെ കുട്ടിക്കാലത്തെ ഫോട്ടോ വൈറലായിരുന്നു. ഒരു യുട്യൂബ് ചാനലിലൂടെയാണ് ഫോട്ടോ പുറത്ത് വന്നത്. കോകില ബാലയുടെ അമ്മാവന്റെ മകളല്ലെന്നും വേലിക്കാരിയുടെ മകളാണെന്നുമുള്ള തരത്തിലാണ് അന്ന് ഫോട്ടോയ്ക്കൊപ്പം പ്രചരിച്ചത്.

ഇതിന് എതിരെ വൈകാരികമായാണ് ബാലയും കോകിലയും പ്രതികരിച്ചത്. ഫോട്ടോ എങ്ങനെയാണ് ലീക്കായതെന്ന് തനിക്ക് അറിയില്ലെന്നും താൻ അസുഖം മൂർച്ഛിച്ച് ആശുപത്രിയിൽ ആയിരുന്നപ്പോൾ ഫോൺ അവിടെയുള്ള പലരുടേയും കൈകളിലായിരുന്നുവെന്നും അതിനാൽ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നുമാണ് ബാല പറഞ്ഞത്. ഫോട്ടോ ലീക്ക് ചെയ്തയാളെ കണ്ടുപിടിക്കാൻ ശ്രമം നടത്തിയെന്നും ബാല പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം ബാലയുടെ പിറന്നാൾ ആഘോഷം പകർത്താൻ എത്തിയ ഓൺലൈൻ മീഡിയയോട് കോകില പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ ചർച്ചയാകുന്നത്. മീഡിയയിൽ ഞങ്ങളെപ്പറ്റി നെഗറ്റീവും നല്ല കാര്യങ്ങളും വരുന്നുണ്ട്. അടുത്തിടെ പെട്ടെന്ന് ഒരു സ്ത്രീ പേര് ഞാൻ പറയുന്നില്ല നിങ്ങൾക്കറിയാം ആളിനെ. അവർ വന്നു എന്തൊക്കെയോ മോശം കാര്യങ്ങൾ വിളിച്ച് പറയുന്നു. ഞങ്ങളുടെ പക്ഷത്ത് തെറ്റൊന്നുമില്ല.
പിന്നെ ഞങ്ങൾ എന്താണ് കൂടുതൽ പറയേണ്ടത്?. ഞങ്ങൾ സമാധാനമായി നല്ല കാര്യങ്ങൾ ചെയ്ത് ശാന്തമായി ജീവിക്കുകയാണ്. അവിടെ വന്ന് ശല്യം ചെയ്യാതെ അവരവരുടെ ജോലി നോക്കി പോയാൽ നല്ലത്. അത്രയേ ഞാൻ പറയുന്നുള്ളൂ. മാമനെപ്പറ്റി ആവശ്യമില്ലാതെ അനാവശ്യങ്ങൾ ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുന്നത് കണ്ടുകൊണ്ടിരിക്കാൻ എനിക്ക് കഴിയില്ല.
എനിക്ക് ഒരു കാര്യം തുറന്നു പറയണം എന്ന് ആഗ്രഹമുണ്ട്. പക്ഷെ മാമനെ ഓർത്തു ഞാൻ പറയുന്നില്ല. അത് ഞാൻ പറഞ്ഞാൽ മറ്റ് പലർക്കും വളരെ മോശമായി വരും. ഇനി ഒരു തവണ കൂടി ഞങ്ങളെ ശല്യപ്പെടുത്തിയാൽ ഞാൻ എല്ലാം ഉറപ്പായും വിളിച്ച് പറയും എന്നാണ് കോകില പറഞ്ഞത്.
വീഡിയോ വൈറലായതോടെ കോകില ഉദ്ദേശിച്ചത് ബാലയുടെ രണ്ടാം ഭാര്യ എലിസബത്തിനെയാണോ എന്ന സംശയമാണ് പ്രേക്ഷകർക്ക്. ബാലയുടേയും കോകിലയുടേയും വാക്കുകൾ കേൾക്കുമ്പോൾ കോകിലയുടെ ഫോട്ടോ എലിസബത്ത് ലീക്ക് ചെയ്തതുപോലെയാണ് തോന്നുന്നതെന്നും കമന്റുകളുണ്ട്.

ബാലയ്ക്ക് ഇപ്പോൾ എലിസബത്ത് മോശക്കാരിയായോയെന്നും ചിലർ താരദമ്പതികളോട് കമന്റുകളിലൂടെ ചോദിച്ചു. ഇപ്പോൾ എലിസബത്തിനായോ കുറ്റം?. ബാല നിങ്ങൾ തന്നെയല്ലേ എലിസബത്താണ് എന്നെ പൊന്നുപോലെ നോക്കുന്നതെന്ന് ഓപ്പറേഷൻ കഴിഞ്ഞയുടനെയുള്ള വീഡിയോകളിലെല്ലാം പറഞ്ഞിരുന്നത്. ഇതിനിടയിൽ കോകിലയെന്ന കഥാപാത്രം എവിടെ നിന്ന് വന്നു?.
മനുഷ്യർ എന്താണിങ്ങനെ സ്വാർത്ഥരാകുന്നത്? എന്നിങ്ങനെയും കമന്റുകളുണ്ട്. കുറച്ച് ഫെയ്ക്ക് ഐഡികളിൽ നിന്നും വന്ന് എന്നെ തളർത്താൻ നോക്കേണ്ട. ആ നാണമൊക്കെ എനിക്കുപോയി. പേടിപ്പിച്ച് വീട്ടിൽ ഇരുത്താം, ഭീഷണിപ്പെടുത്തി വീട്ടിൽ ഇരുത്താം എന്നൊന്നും കരുതണ്ട. ഒരുപാട് ഭീഷണി കോളുകൾ എനിക്ക് വരാറുണ്ട്. ഞാൻ ആരെയും ഉപദ്രവിക്കാൻ ഒന്നും പോകുന്നില്ല. എന്റെ കാര്യം നോക്കി ഞാൻ നടക്കുകയാണ്.
എന്നെ നാണം കെടുത്തിയും പേടിപ്പിച്ചും ഇതൊന്നും നിർത്താനാകുമെന്ന് ആരും കരുതണ്ട എന്നാണ് കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ എലിസബത്ത് പറഞ്ഞത്.


Click it and Unblock the Notifications