കഷണ്ടി മറയ്ക്കേണ്ടത് പോലെ മറച്ചിട്ടുണ്ട്; ഫഹദിന്റെ ഹെയർ ട്രാൻസ്പ്ലാന്റേഷൻ വിദ​ഗ്ദമായി?; പുതിയ വാദം

നായക നടനനെക്കുറിച്ചുള്ള പതിവ് സങ്കൽപ്പങ്ങൾ മാറ്റി മറിക്കാൻ കഴിഞ്ഞ നടനാണ് ഫഹദ് ഫാസിൽ. കൈയെത്തും ദൂരത്ത് എന്ന സിനിമ കഴിഞ്ഞ് വർഷങ്ങൾക്കിപ്പുറം സിനിമാ ലോകത്തേക്ക് തിരിച്ചെത്തിയ ഫഹദ് ആകെ മാറിയിരുന്നു. കഷണ്ടി മറയ്ക്കാതെ തന്നെ ഫഹദ് നായക നടനായി തിളങ്ങി. ഇത് സിനിമാ ലോകത്ത് അപൂർവമായിരുന്നു. ഫഹദിന്റെ ആത്മവിശ്വാസത്തെ ഏവരും പ്രശംസിച്ചു. കഷണ്ടിയുള്ള നിരവധി പേർക്ക് ഫഹദ് പ്രചോദനമായി. അഭിനയ മികവ് കൊണ്ട് നടൻ കൈയടി നേടി.

ഇന്ന് തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഏറ്റവും ജനപ്രീതിയുള്ള താരങ്ങളിൽ ഒരാളാണ് ഫഹദ്. നടനെ തേടി തുടരെ മികച്ച സിനിമകളെത്തുന്നു. ലുക്കിൽ ശ്രദ്ധ കൊടുത്തില്ലെങ്കിലും സിനിമകളിൽ തിളങ്ങാൻ സാധിക്കുമെന്ന് ഫഹദ് തെളിയിച്ചെന്നാണ് ആരാധകർ പ്രശംസിക്കാറ്. എന്നാൽ ആരാധകർ പറയുന്നത് പോലെ ലുക്കിൽ ഒട്ടും ശ്രദ്ധിക്കാത്ത ആളല്ല ഫഹദെന്നാണ് ഇപ്പോൾ ഉയർന്ന് വരുന്ന വാ​ദം.

Fahadh Faazil

ഫഹദ് ഫാസിൽ യഥാർത്ഥത്തിൽ ഹെയർ ട്രാൻസ്പ്ലാന്റും ചെയ്തിട്ടുണ്ടെന്ന് സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നു. ഫഹദ് ഹെയർ ട്രാൻസ്പ്ലാന്റ് ചെയ്തിട്ടുണ്ടെന്ന് പലർക്കും വിശ്വസിക്കാൻ കഴിഞ്ഞേക്കില്ല. ഹെയർട്രാൻസ്പ്ലാന്റാണെന്ന് തോന്നാത്ത തരത്തിലാണ് ഹെയർ ലെെൻ ഫിക്സ് ചെയ്തിരിക്കുന്നത്. പൂർണമായും മുടിയില്ലാത്ത ഭാ​ഗങ്ങളിൽ മാത്രം ചെയ്ത് തന്റെ പഴയ ലുക്ക് നില നിർത്താൻ ഫഹദിന് സാധിച്ചെന്നാണ് ഹെയർട്രാൻസ്പ്ലാന്റ് ചെയ്യുന്ന കോസ്മെറ്റോളജിസ്റ്റുകൾ പറയുന്നത്. ഫഹദിന്റെ ചില സീനുകളും ഇവർ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു.

ഈ വാ​ദം ചർച്ചയായതോടെ പല അഭിപ്രായങ്ങളും വരുന്നുണ്ട്. കുഞ്ചാക്കോ ബോബൻ ഉൾപ്പെടെയുള്ള താരങ്ങൾ ഹെയർ ട്രാൻസ്പ്ലാന്റ് ചെയ്തിട്ടുണ്ടെന്ന് കമന്റുകൾ വരുന്നു.പൊതുവെ നായികമാരുടെ കോസ്മെറ്റിക് സർജറികൾ വലിയ തോതിൽ ചർച്ചയാകാറുണ്ടെങ്കിലും നടൻമാർ ഇത്തരം മാർ​ഗങ്ങൾ സ്വീകരിക്കുന്നത് ജനശ്രദ്ധയിലേക്ക് വരാറില്ല.

Fahadh Faazil

ഹെയർട്രാൻസ്പ്ലാന്റേഷൻ നായക നടൻമാർക്കിടയിൽ വ്യാപമാണ്. ബോളിവുഡ് താരം രൺബീർ കപൂർ ഉൾപ്പെടെയുള്ള പ്രമുഖർ ഹെയർ ട്രാൻസ്പ്ലാന്റേഷൻ ചെയ്തിട്ടുണ്ട്. നടൻ ഹൃതിക് റോഷൻ ഹെയർ പാച്ചും ഉപയോ​ഗിക്കുന്നുണ്ട്. ഫഹദിന്റെ ഹെയർട്രാൻസ്പ്ലാന്റേഷൻ സോഷ്യൽ മീഡിയയിൽ ഇതിനോടകം വലിയ ചർച്ചയായിട്ടുണ്ട്. നടൻ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

സോഷ്യൽ മീഡിയയിൽ നിന്നും മാറി നിൽക്കുന്ന ഫഹദ് ഫാസിൽ ഷൂട്ടിം​ഗ് കഴിഞ്ഞാൽ ലൈം ലൈറ്റിൽ നിന്ന് മാറി നിൽക്കാനാണ് ആ​ഗ്രഹിക്കുന്നത്. അവാർഡ് നിശകളിൽ പോലും ഫഹദിനെ ഇന്ന് കാണാറില്ല. 42 കാരനായ നടനിന്ന് കൈ നിറയെ അവസരങ്ങളാണ്. മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം ഫഹദിന്റെ സിനിമകൾ ഒരുങ്ങുന്നുണ്ട്.

ഭാര്യ നസ്രിയ നസീം കരിയറിൽ സജീവമല്ലെങ്കിലും ഇടയ്ക്ക് സാന്നിധ്യം അറിയിക്കാറുണ്ട്. സൂക്ഷ്മദർശിനിയാണ് നസ്രിയയുടെ വരാനിരിക്കുന്ന സിനിമ. പുഷ്പ 2 ദ റൂൾ ആണ് ഫഹദിന്റെ റിലീസ് ചെയ്യാനുള്ള സിനിമ. അല്ലു അർജുൻ നായകനായെത്തുന്ന സിനിമയിൽ വില്ലൻ വേഷമാണ് ഫഹദ് ചെയ്യുന്നത്. ചിത്രത്തിന്റെ ഒന്നാം ഭാ​ഗം വൻ ഹിറ്റായിരുന്നു.

More from Filmibeat

Read more about: fahadh faazil
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X