എന്നെ കണ്ടതും ജയറാം എഴുന്നേറ്റ് തൊഴുതു, ഇരിക്കാൻ പറഞ്ഞിട്ടും ഇരുന്നില്ല, ആ ബഹുമാനം ഇപ്പോഴില്ല; പാർവതി
തെന്നിന്ത്യൻ സിനിമയിലെ മാതൃകാ ദമ്പതികളുടെ ലിസ്റ്റെടുത്താൽ അതിൽ ആദ്യ നിരയിൽ തന്നെയുണ്ടാകും ജയറാമും പാർവതിയും. സിനിമാ സെറ്റിൽ തുടങ്ങിയ പ്രണയം ഒരുപാട് നാളത്തെ ശ്രമത്തിലൂടെയാണ് ഇരുവരും വിവാഹത്തിലേക്ക് എത്തിച്ചത്. ജയറാമുമായുള്ള പാർവതിയുടെ പ്രണയത്തെ കുടുംബം എതിർത്തിരുന്നു. അതിനാൽ തന്നെ ഇരുവർക്കും ഇടയിൽ ദൂതായി പ്രവർത്തിച്ചവരിൽ തൊണ്ണൂറൂകളിൽ തിളങ്ങി നിന്നിരുന്ന എല്ലാ മുൻനിര താരങ്ങളുമുണ്ട്.
ജയറാം സിനിമയിലേക്ക് ചുവടുവെക്കും മുമ്പ് തന്നെ പാർവതി മലയാള സിനിമയിലെ മുൻനിര നായികയായിരുന്നു. വിവാഹശേഷമാണ് നടി സിനിമയും അഭിനയവും ഉപേക്ഷിച്ചത്. ഇപ്പോഴിതാ ഇരുവരും വർഷങ്ങൾക്ക് മുമ്പ് നൽകിയ അഭിമുഖം വീണ്ടും റെഡ്ഡിറ്റിൽ ചർച്ചയാവുകയാണ്. ജയറാമുമായുള്ള ആദ്യ കൂടിക്കാഴ്ചയെ കുറിച്ച് സംസാരിക്കുന്ന പാർവതിയാണ് വീഡിയോയിൽ.

അതൊക്കെ ഇവൾ തന്നെ പറഞ്ഞുണ്ടാക്കുന്ന കിംവദന്തികളാണ്. ആദ്യമായി ഇവളെ കണ്ടപ്പോൾ ഞാൻ എഴുന്നേറ്റ് നിന്നു, അരമണിക്കൂർ തൊഴുത് നിന്നു എന്നതെല്ലാം. ഇങ്ങനെയൊക്കെ പറയും ഇവൾ. വേണ്ടാത്തത് പിള്ളേരേയും പഠിപ്പിച്ച് കൊടുക്കുന്നുണ്ട് എന്ന് ജയറാം പറഞ്ഞപ്പോഴാണ് ആദ്യ കൂടിക്കാഴ്ചയെ കുറിച്ച് പാർവതി ഓർത്തെടുത്ത് പങ്കുവെച്ചത്.
ഞാൻ പറഞ്ഞത് ശെരിക്കും സംഭവിച്ചതാണ്. ജയറാം ആദ്യം എന്നെ കാണുമ്പോൾ ഞാനും സുകുമാരിയാന്റിയും കൂടെ മധു സാറിനെ കാണാൻ പോയതായിരുന്നു. മധു സാറിന്റെ റൂമിൽ ജയറാം ഉണ്ടായിരുന്നു. എന്നെ കണ്ടതും ജയറാം എഴുന്നേറ്റ് തൊഴുതു. ഞാൻ ഇരിക്കാൻ പറഞ്ഞിട്ടും ഇരുന്നില്ല. കുറേനേരം എഴുന്നേറ്റ് നിന്ന് തൊഴുതു. ഭയങ്കര ബഹുമാനമായിരുന്നു.
ആ ഒരു ബഹുമാനം ഇപ്പോഴില്ലാ എന്നുമാണ് പാർവതി പറഞ്ഞത്. ഇരുവരിലും ആരാണ് കള്ളം പറയുന്നത് എന്നതിനെ കുറിച്ചാണ് റെഡ്ഡിറ്റ് യൂസേഴ്സിന് ഇടയിൽ തർക്കം. ഭൂരിഭാഗം പേരും ജയറാമാണ് ഇക്കാര്യത്തിൽ കള്ളം പറയുന്നതെന്ന പക്ഷക്കാരാണ്. പാർവതി പറയുന്നത് ശരിയായിരിക്കാം. കാരണം ജയറാം സിനിമാ രംഗത്ത് തന്റെ കരിയർ ആരംഭിക്കുന്ന സമയത്ത് പാർവതി ഒരു വലിയ താരമായിരുന്നു,
ഈ അഭിമുഖം സംഭവിച്ച് വർഷങ്ങൾക്കുശേഷം ജയറാം ഈ സംഭവത്തെ കുറിച്ച് മറ്റൊരു അഭിമുഖത്തിൽ സംസാരിച്ചതായി ഓർക്കുന്നു. അതിനാൽ തന്നെ പാർവതി പറഞ്ഞത് ശരിയായിരിക്കാം, 2016ലെ ഒരു അഭിമുഖത്തിൽ ഇതേ കാര്യം പാർവതി പറഞ്ഞതുപോലെ ജയറാം പറഞ്ഞിട്ടുണ്ട്. അങ്ങനെ നോക്കുമ്പോൾ സംഭവം സത്യമായിരുന്നിരിക്കണം.

ഈ അഭിമുഖം 2000കത്തിന്റെ തുടക്കത്തിലുള്ളതായിരുന്നു. ആ സമയം അദ്ദേഹത്തിന്റെ വിജയ കാലഘട്ടത്തിലായിരുന്നു. അതുകൊണ്ടാകും ജയറാമിന്റെ സംസാരത്തിലും മറുപടികളും ആറ്റിറ്റ്യൂഡും അഹംഭാവവും പ്രതിഫലിക്കുന്നതായി തോന്നുന്നത്. ഒരിക്കൽ ജോണി ലൂക്കോസ് അന്നും ഇന്നും വെച്ച് നോക്കുമ്പോൾ മനോഭാവ മാറ്റം എങ്ങനെയാണെന്ന് ചോദിച്ചപ്പോൾ പ്രായത്തിനനുസരിച്ച് പക്വത നേടിയെന്ന് ജയറാം പറഞ്ഞതായി കണ്ടിരുന്നു എന്നും ചിലർ കുറിച്ചു.
അതേസമയം മെയിൽ ഈഗോയോടെയാണ് ജയറാം പാർവതിയോട് സംസാരിക്കുന്നതെന്നും ചിലർ വിമർശിച്ച് കുറിച്ചു. അതിന് ഇത് പുള്ളി പണ്ടെങ്ങോ ചുമ്മാ തമാശക്ക് പറഞ്ഞതാണ്. അതിനാൽ വിമർശിക്കേണ്ട കാര്യമില്ലെന്നും ചിലർ നടനെ അനുകൂലിച്ചും കുറിച്ചു. വിവാഹശേഷം ചെന്നൈയിലാണ് ജയറാം കുടുംബസമേതം സെറ്റിലായിരിക്കുന്നത്.
കുടുംബവും കുട്ടികളും നോക്കാൻ ആരെങ്കിലും തയ്യാറാകണമെന്നതിനാൽ തങ്ങൾ ആലോചിച്ച് എടുത്ത തീരുമാനത്തിന്റെ ഭാഗമായാണ് പാർവതി അഭിനയം വിട്ടതെന്ന് ജയറാം തന്നെ പല അഭിമുഖങ്ങളിലും തുറന്ന് പറഞ്ഞിരുന്നു. അഭിനയത്തിൽ സജീവമല്ലെങ്കിലും നൃത്തം, മോഡലിങ് എന്നിവയെല്ലാമായി ഇടയ്ക്കിടെ നടി പ്രത്യക്ഷപ്പെടാറുണ്ട്. അതേസമയം ആശകൾ ആയിരമാണ് അവസാനം റിലീസ് ചെയ്ത ജയറാം സിനിമ. ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടിയത്.


Click it and Unblock the Notifications

















