'ആരെയും അറിയിക്കാതെ മകന്റെ വിവാഹം ജയറാം നടത്തിയോ?'; കാമുകി താരിണിയെ താലി ചാർത്തി കാളിദാസ്!

സിനിമയിൽ തിരക്കേറിയതോടെയാണ് വർഷങ്ങൾക്ക് മുമ്പ് ജയറാമും പാർവതിയും ചെന്നൈയിൽ സെറ്റിൽഡായത്. അതുകൊണ്ട് തന്നെ മക്കളായ കാളിദാസും മാളവികയും പഠിച്ചതും വളർന്നതുമെല്ലാം ചെന്നൈയിലാണ്. എങ്കിലും മലയാള മണ്ണിനോട് മക്കൾക്ക് അടുപ്പം നിലനിർത്താനായി മക്കളുമായി കേരളത്തിൽ വരികയും പെരുമ്പാവൂരിലെ വീട്ടിൽ താമസിക്കാനും സമയം ചിലവഴിക്കാനും ജയറാമും പാർവതിയും ശ്രമിക്കാറുണ്ട്. മാതാപിതാക്കളുടെ പാത പിന്തുടർന്ന് കുട്ടിക്കാലം മുതൽ അഭിനയത്തിൽ സജീവമാണ് കാളിദാസ്.

എന്തിന് ഏറെ പറയുന്നു ബാലതാരമായി അഭിനയിച്ച രണ്ടാമത്തെ സിനിമയിലൂടെ തന്നെ ദേശീയ ചലച്ചിത്ര പുരസ്കാരം പോക്കറ്റിലാക്കിയിരുന്നു കാളിദാസ്. ഇപ്പോഴും സിനിമ തന്നെയാണ് കാളിദാസിനെല്ലാം. മലയാളത്തിൽ സിനിമ ചെയ്തുകൊണ്ടാണ് നായകനായി അരങ്ങേറിയതെങ്കിലും തമിഴിൽ നിന്നാണ് കാളിദാസിന് ഇപ്പോൾ ഏറെയും അവസരങ്ങൾ വരുന്നത്.

kalidas Jayaram Tarini Kalingarayar

ജയറാമും തമിഴ്, തെലുങ്ക് സിനിമകളുമായി തിരക്കിലാണ്. അടുത്തിടെയായിരുന്നു ജയറാമിന്റെ മകൾ മാളവികയുടെ വിവാഹം. നാടറിഞ്ഞ് ആഘോഷമായി ഒരാഴ്ചയോളം നീണ്ട ആഢംബര വിവാഹമായിരുന്നു മകൾക്കായി ജയറാം നടത്തിയത്. തെന്നിന്ത്യയിലെ ഒട്ടുമിക്ക സെലിബ്രിറ്റകളും പങ്കെടുത്ത വിവാ​ഹമായിരുന്നു മാളവികയുടേത്.

ഇപ്പോൾ ഭർത്താവിനൊപ്പം വിദേശത്ത് സെറ്റിൽഡാണ് മാളവിക. സിനിമയിൽ‌ അഭിനയിച്ചിട്ടില്ലെങ്കിലും മാളവികയും മ്യൂസിക്ക് വീഡിയോകളിലും പരസ്യങ്ങളിലുമെല്ലാം മുഖം കാണിച്ചിട്ടുണ്ട്. മാളവിക സിനിമയിൽ സജീവമാകുമെന്ന് ജയറാം ആരാധകർ പ്രതീക്ഷിച്ചിരിക്കുന്നതിനിടയിലാണ് താരപുത്രി വിവാഹിതയായത്. കാളിദാസും തന്റെ ജീവിത പങ്കാളിയെ കണ്ടെത്തി കഴിഞ്ഞു. ഇക്കഴിഞ്ഞ നവംബറിലായിരുന്നു കാളിദാസിന്റെ വിവാഹ​നിശ്ചയം നടന്നത്.

മോഡലായ താരിണി കലിംഗരായരാണ് കാളിദാസിന്റെ വധു. തമിഴ് ആചാരപ്രകാരം ആയിരുന്നു ഇരുവരുടെയും വിവാഹനിശ്ചയ ചടങ്ങുകൾ നടന്നത്. വിവാഹനിശ്ചയ ചിത്രങ്ങൾ പുറത്ത് വന്നപ്പോൾ ഇരുവരുടെയും വിവാഹ തിയ്യതിയെ കുറിച്ച് ആരാധകർ തിരക്കാറുണ്ടെങ്കിലും താരകുടുംബം പ്രതികരിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ ആരെയും അറിയിക്കാതെ താരിണിയും കാളിദാസും രഹസ്യമായി വിവാഹിതരായിയെന്നാണ് ആരാധകരുടെ കണ്ടെത്തൽ.

അതിന് കാരണം മണിക്കൂറുകൾക്ക് മുമ്പ് കാളിദാസ് പങ്കുവെച്ച ഇൻസ്റ്റ​ഗ്രാം വീഡിയോയാണ്. വേഷ്ടിയും ഷർട്ടും അണിഞ്ഞ് മണവാളൻ ലുക്കിൽ അച്ഛൻ ജയറാമിനൊപ്പം മണ്ഡപത്തിൽ വന്നിരുന്ന് താരിണിയെ താലി ചാർത്തുന്ന കാളിദാസാണ് വീഡിയോയിലുള്ളത്. വീഡിയോ വൈറലായതോടെ ആരെയും അറിയിക്കാതെ മകന്റെ വിവാഹം ജയറാം നടത്തിയോ? എന്നുള്ള കമന്റുമായി ആരാധകർ എത്തി.

kalidas Jayaram Tarini Kalingarayar

മകന്റെ വിവാഹം ഒതുക്കത്തിൽ നടത്തിയതിന് പിന്നിലെ കാരണവും ചിലർ കമന്റിലൂടെ തിരക്കി. എന്നാൽ കാളിദാസ് പങ്കിട്ടത് താരിണിയും ജയറാമും കാളിദാസും ഒരുമിച്ച് അഭിനയിച്ച ഒരു പരസ്യത്തിന്റെ വീഡിയോയാണ്. കാളിദാസ് നൽകിയ ഹാഷ്ടാ​ഗിൽ നിന്നും അത് രാംരാജ് കോട്ടന്റെ പരസ്യമാണെന്നത് വ്യക്തം. വർഷങ്ങളായി രാംരാജ് കോട്ടന്റെ ബ്രാന്റ് അംബാസിഡറാണ് ജയറാം. ഇടയ്ക്ക് കാളിദാസും അച്ഛനൊപ്പം പരസ്യങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്.

ഇപ്പോൾ ഭാവി മരുമകളും ഭാ​ഗമായിയെന്ന് മാത്രം. രാംരാജ് വൈഭവ് കളക്ഷന്റെ പ്രചരണാർത്ഥമുള്ളതാണ് പുതിയ പരസ്യ വീഡിയോ. ആദ്യമായാണ് കാളിദാസും വധുവും ജയറാമും ഒരുമിച്ച് ഒരു പരസ്യത്തിൽ അഭിനയിക്കുന്നത്. മുമ്പ് മകൾ മാളവികയ്ക്കൊപ്പം മലബാർ​ ​ഗോൾഡ് ആന്റ് ഡയമണ്ട്സിന്റെ ആഡിൽ ജയറാം അഭിനയിച്ചിട്ടുണ്ട്.

Read more about: kalidas jayaram
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X