പ്രസവശേഷം കാവ്യ ചെയ്ത ട്രീറ്റ്മെന്റുകൾ, നാൽപ്പതുകളിലും അതീവ സുന്ദരി, ആ വട്ടമുഖം മാറ്റാൻ നടി പൊടിച്ചത്!
ശാലീന സൗന്ദര്യം അതായിരുന്നു കാവ്യ മാധവനിലേക്ക് വളരെ പെട്ടന്ന് തന്നെ പ്രേക്ഷകർ ആകൃഷ്ടരാകാനുള്ള പ്രധാന കാരണം. ഇന്നത്തെ മലയാള സിനിമയിലെ നായികമാരിൽ കാണാൻ കഴിയാത്തതും കാവ്യയ്ക്കുണ്ടായിരുന്ന ആ നാച്വറൽ ഭംഗിയാണ്. അതുകൊണ്ട് തന്നെയാണ് ഇപ്പോഴും പുതുമുഖ നായികമാരെ കാവ്യയുമായി പ്രേക്ഷകർ താരതമ്യപ്പെടുത്തി വിലയിരുത്തുന്നതും.
വട്ടമുഖവും വിടർന്ന കണ്ണുകളും മുല്ലപ്പൂ പല്ലുകളും എപ്പോഴും മുഖത്തുള്ള ചിരിയും മുട്ടൊപ്പം ഇടതൂർന്ന് വളർന്ന് കിടക്കുന്ന മുടിയുമെല്ലാമായിരുന്നു കാവ്യയുടെ ഭംഗി. എത്ര കണ്ടാലും മതിവരാത്ത മുഖം. എന്നാൽ ഇന്ന് കാവ്യയുടെ മുഖത്ത് ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്. മകളുടെ ജനനശേഷമാണ് കാവ്യയുടെ മുഖത്തും ശരീരത്തിലും മാറ്റങ്ങൾ കണ്ട് തുടങ്ങിയത്. വട്ടമുഖം മാറി കവിളുകൾ ഒട്ടി ഓവൽ ഷെയ്പ്പിലാണിപ്പോൾ നടിയുടെ മുഖം.

മാത്രമല്ല നടിയുടെ മുഖത്തുള്ള ഓരോ ഫീച്ചേഴ്സും ഇപ്പോൾ എടുത്ത് കാണാനും സാധിക്കും. പഴയ വട്ടമുഖം മാറ്റാൻ ഫിറ്റ്നസ് നിലനിർത്തുക മാത്രമല്ല ലക്ഷങ്ങൾ പൊടിച്ച് ചില ട്രീറ്റ്മെന്റുകളും താരം ചെയ്തിട്ടുണ്ട്. ഫാറ്റ് ഡിസോൾവിങ് ഇഞ്ചക്ഷൻ, ഫെയ്സ് ടൈറ്റനിങ് ട്രീറ്റ്മെന്റ്, ഡെർമ്മൽ ഫില്ലേഴ്സ് തുടങ്ങിയ ട്രീറ്റ്മെന്റുകൾക്ക് നടി വിധേയയായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
കവിൾ, താടിയെല്ല് ഭാഗങ്ങളിലെ കൊഴുപ്പ് ലയിപ്പിക്കുന്ന കുത്തിവെയ്പ്പുകളാണ് ഫാറ്റ് ഡിസോൾവിങ് ഇഞ്ചക്ഷൻ. ഈ ട്രീറ്റ്മെന്റ് ചെയ്യുന്നതോടെ മുഖത്തെ വണ്ണം കുറഞ്ഞ് മെലിഞ്ഞതാകുകയും മുഖത്തിന്റെ പ്രൊഫൈൽ മാറുകയും ചെയ്യും. ഈ കുത്തിവയ്പ്പുകൾ ചർമ്മ ഫില്ലറുകളുമായി സംയോജിച്ച് മുഖം റീ മോഡൽ ചെയ്യാനും ഉപയോഗിക്കാം.
മുഖത്തിന്റെ വോള്യം പുനസ്ഥാപിക്കാനും ചുളിവുകൾ മിനുസപ്പെടുത്താനും ആകൃതി വരുത്താനും ഉപയോഗിക്കാവുന്ന ചികിത്സ രീതിയാണ് ഡെർമൽ ഫില്ലറുകൾ. കവിളിലെ വോള്യം നഷ്ടപ്പെടൽ, കണ്ണുകൾക്ക് താഴെയുള്ള പൊള്ളയായ ഭാഗങ്ങൾ അല്ലെങ്കിൽ വായയ്ക്ക് ചുറ്റുമുള്ള ചുളിവുകൾ എന്നിവയുൾപ്പെടെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കാൻ ഉപയോഗിക്കുന്ന സൗന്ദര്യവർധക പ്രക്രിയയാണിത്. സിനിമാ താരങ്ങളിൽ ഭൂരിഭാഗം പേരും ഡെർമൽ ഫില്ലറുകൾ ഉപയോഗിച്ചിട്ടുണ്ട്.
ദിലീപുമായുള്ള വിവാഹശേഷം അഭിനയ ജീവിതത്തിൽ നിന്നും വിട്ടുനിൽക്കുന്ന കാവ്യ ബിസിനസിലാണ് ഇപ്പോൾ ശ്രദ്ധ കൊടുത്തിരിക്കുന്നത്. കാവ്യയുടെ വസ്ത്ര ബ്രാന്റായ ലക്ഷ്യയുടെ മോഡലാകുന്നതും നടി തന്നെയാണ്. അഭിനയത്തിൽ സജീവമല്ലെങ്കിലും മോഡലിങ്ങിൽ നടി സജീവമാണ്. താരം മോഡലിങ്ങ് ചെയ്ത് തുടങ്ങിയതോടെയാണ് നടിയുടെ മുഖത്ത് വന്ന മാറ്റങ്ങൾ പ്രേക്ഷകരും ശ്രദ്ധിച്ച് തുടങ്ങിയത്.

ഏക മകൾ മഹാലക്ഷ്മിയെ സ്കൂളിൽ പോയി തുടങ്ങിയതോടെയാണ് ബിസിനസിലേക്ക് കാവ്യ വീണ്ടും ഇറങ്ങിയത്. അതിന് മുമ്പ് വരെ മകളുടേയും കുടുംബകാര്യങ്ങളും എല്ലാമായി താരം തിരക്കിലായിരുന്നു. ഫിറ്റ്നസിലും കാവ്യ അതീവ ശ്രദ്ധ പുലർത്തുന്നുണ്ട് ഇപ്പോൾ. നാൽപ്പതുകളിലും കാവ്യ അതീവ സുന്ദരിയാണെന്നതിൽ ആരാധകർക്കും തർക്കമില്ല.
അതേസമയം കാവ്യയുടെ പഴയ വട്ടമുഖം തന്നെയാണ് ഒരു വിഭാഗം ആരാധകർക്ക് ഇപ്പോഴും ഇഷ്ടം. ചിരിയിലും കണ്ണുകളിലും ഉണ്ടായിരുന്ന തിളക്കം ഇപ്പോൾ കാണാൻ കഴിയുന്നില്ലെന്നും ചിലർ അഭിപ്രായപ്പെടാറുണ്ട്. കാവ്യയ്ക്ക് പുറമെ ദിലീപിന്റെ മക്കളായ മീനാക്ഷിയും മഹാലക്ഷ്മിയും ലക്ഷ്യയുടെ മോഡൽസായി പ്രത്യക്ഷപ്പെടാറുണ്ട്. മീനാക്ഷി ധരിക്കുന്ന വസ്ത്രങ്ങൾ ഏറെയും ലക്ഷ്യയിൽ ഡിസൈൻ ചെയ്യുന്നവയാണ്.
കാവ്യ സിനിമയിലേക്ക് തിരിച്ച് വരുന്നുവെന്ന വാർത്ത കേൾക്കാൻ കൊതിച്ചിരിക്കുന്ന നിരവധി ആരാധകരുമുണ്ട്. എന്നാൽ അങ്ങനൊരു പ്ലാൻ നടിയ്ക്ക് ഇല്ലെന്നാണ് ദിലീപിന്റെ അഭിമുഖങ്ങളിൽ നിന്നും വ്യക്തമാകുന്നത്. രണ്ടാം വിവാഹശേഷം ഒരു അഭിമുഖത്തിൽ പോലും കാവ്യ പ്രത്യക്ഷപ്പെട്ടിട്ടില്ല. എന്നാൽ സിനിമാക്കാരുടെ ഫങ്ഷനുകളിൽ കുടുംബസമേതം എത്താറുമുണ്ട്.


Click it and Unblock the Notifications