നിഷാലിന്റെ അമ്മ വിളിച്ചിരുന്നു, അന്ന് സംസാരിച്ചതിന് പിന്നിലെ യാഥാർത്ഥ്യം; രാഹുൽ ഈശ്വറിന് വിനയായ കോൾ

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന് വേണ്ടി നിരന്തരം വാദിക്കുന്നയാളാണ് രാഹുൽ ഈശ്വർ. ദിലീപ് കുറ്റവിമുക്തനായതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നവരിൽ ഒരാളും. ദിലീപിനും കാവ്യക്കും വേണ്ടി നിരന്തരം സംസാരിക്കുന്ന രാ​ഹുൽ ഈശ്വർ ഒരിക്കൽ ഇവർക്കെതിരെയും സംസാരിച്ചിട്ടുണ്ട്. കാവ്യ മാധവന്റെ ആദ്യ വിവാഹബന്ധം വേർപിരിഞ്ഞപ്പോഴായിരുന്നു ഇത്. കാവ്യ മാധവനും ആദ്യ ഭർത്താവ് നിഷാൽ ചന്ദ്രയും പിരിഞ്ഞ ശേഷം നിഷാലിന്റെ അമ്മയുമായി രാഹുൽ ഫോണിൽ സംസാരിച്ചു. ഈ കോൾ റെക്കോ‍ഡ് വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

അന്ന് ഇരുവരും തമ്മിൽ നടത്തിയ സംസാരമാണിപ്പോൾ വീണ്ടും വെെറലാകുന്നത്. കാവ്യയെ രൂക്ഷമായി നിഷാലിന്റെ അമ്മ വിമർശിക്കുന്നുണ്ട്. രാഹുലും ഒപ്പം കൂടുന്നു. നിഷാൽ ചന്ദ്രയ്ക്കെതിരെ വ്യാജ പ്രചരണങ്ങൾ ഉണ്ടായെന്നും ഇത് തന്നെ ഞെട്ടിച്ചെന്നും രാഹുൽ ഈശ്വർ പറയുന്നുണ്ട്. നിഷാൽ മയക്കുമരുന്നിന് അ‌ടിമയാണെന്ന് വരെ പ്രചരിപ്പിച്ചെന്ന് രാഹുൽ പറയുമ്പോൾ അമ്മ ഞെട്ടി. അവൻ ഡ്ര​ഗ് അഡിക്ടാണെന്ന്, ആന്റീ ഞാൻ തകർന്ന് പോയി.

Kavya Madhavan  Rahul Easwar

നിഷാലിനെക്കുറിച്ച് എന്നോട് മാധ്യമപ്രവർത്തകൻ ചോദിച്ചപ്പോൾ അവൻ ഡ്ര​ഗ് അ‍ഡിക്ടാണെന്ന് പറഞ്ഞവരുടെ നാക്ക് അഴുകി പോകുമെന്ന് ഞാൻ പറഞ്ഞു. എനിക്ക് ഭയങ്കരമായി വിഷമമായെന്ന് രാഹുൽ ഈശ്വർ പറഞ്ഞു. അത് കാവ്യയുടെ അമ്മയും ദിലീപും കൂടെ എഴുതിച്ചതാണെന്ന് നിഷാലിന്റെ അമ്മ മറുപടി നൽകി.

ഇങ്ങനെയൊരു കാര്യമുള്ളത് കൊണ്ടാണ് ഈ ബന്ധം വേണമോയെന്ന് താൻ ചോദിച്ചതെന്ന് രാഹുൽ നിഷാലിന്റെ അമ്മയോട് പറയുന്നു. കല്യാണം നടന്ന് ഇവിടെ വന്നപ്പോൾ അവൾ പറയുന്നത് എന്റെ ഇഷ്ടത്തിനല്ല ഈ കല്യാണം നടത്തിയതെന്നാണ്. ഞങ്ങൾ എന്ത് ചെയ്യും മോനേ. പാവം പിടിച്ച ചെറുക്കൻ, ഇവനാണെങ്കിൽ ദേഷ്യപ്പെടാൻ അറിയില്ല. കാവ്യയെക്കുറിച്ച് മോശമായി രാഹുൽ ഈശ്വർ ആ ഓഡിയോ ക്ലിപ്പിൽ പറയുന്നുണ്ട്.

എന്നാൽ രാഹുൽ ഈശ്വർ ഇത് സമ്മതിക്കുന്നില്ല. നിഷാലിന്റെ അമ്മയുമായി താൻ സംസാരിച്ചി‌ട്ടുണ്ടെന്ന് ഒരിക്കൽ റിപ്പോർട്ടർ ടിവിയുടെ ചർച്ചയിൽ രാഹുൽ ഈശ്വർ തുറന്ന് സമ്മതിച്ചിട്ടുണ്ട്. നിഷാലിന്റെ അമ്മ എന്നെ വിളിച്ചിരുന്നു. ഞാൻ സംസാരിച്ചിരുന്നു. ഞാൻ അതിൽ എവിടെയാണ് കാവ്യയെ മോശമായി പറഞ്ഞതെന്നാണ് രാഹുൽ ഈശ്വർ പറഞ്ഞത്. ഓഡിയോ എഡിറ്റഡാണെന്നും അവിടെയും ഇവിടെയും മുറിച്ച് മാറ്റിയ ശബ്​ദരേഖയാണിതെന്നും രാഹുൽ ഈശ്വർ അന്ന് പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് കുറ്റാരോപിതനായത് മുതൽ ദിലീപിനും വേണ്ടി നിരന്തരം സംസാരിക്കുന്നയാളാണ് രാ​ഹുൽ ഈശ്വർ. കാവ്യയെ ഈ കേസിലേക്ക് അനാവശ്യമായി വലിച്ചിഴയ്ക്കാൻ ശ്രമിച്ചെന്ന് രാ​ഹുൽ ഈശ്വർ പറഞ്ഞിരുന്നു. ഇടയ്ക്ക് പറഞ്ഞിരുന്നത് മാഡമാണ് ഇതിന് പിന്നിൽ എന്നാണ്. പാവം കാവ്യ മാധവനെ വരെ ഈ കേസിലേക്ക് വലിച്ചിടാൻ നോക്കി. കാവ്യയുടെ അമ്മയെ വരെ ഈ കേസിലേക്ക് വലിച്ചിഴയ്ക്കാൻ ശ്രമിച്ചില്ലേ. എത്ര ​ഗൂഢാലോചന ദിലീപിനെതിരെ നടന്നെന്നും രാ​ഹുൽ ഈശ്വർ ചോദിച്ചു.
‌‌

More from Filmibeat

Read more about: kavya madhavan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X