ലെജൻഡിൽ നായികയാകാൻ നയൻസിന് കോടികൾ ഓഫർ‌ ചെയ്തിട്ടും വഴങ്ങിയില്ല, അവസാനം ശരവണന് ഉർവശി നായികയായി!

അടുത്തിടെ സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രചാരം നേടിയ സിനിമയായിരുന്നു തമിഴിൽ പുറത്തിറങ്ങിയ ലെജൻഡ്. ശരവണൻ അരുൾ എന്ന തമിഴ്നാട്ടിലെ പോപ്പുലർ ബിസിനസുകാരനായിരുന്നു ചിത്രത്തിൽ നായകനായത്.

കഴിഞ്ഞ ആഴ്ച അവസാനം തിയേറ്ററുകളിലെത്തിയ സിനിമ സമ്മിശ്ര പ്രതികരണ‌മാണ് നേടുന്നത്. അതേസമയം ഫാലിമി പ്രേക്ഷകർ അടക്കം തിയേറ്ററുകളിലേക്ക് എത്തുന്നുമുണ്ട്. അമ്പതുകാരനായ ശരവണൻ അരുളിന്റെ കന്നി ചിത്രം കൂടിയായിരുന്നു ലെജഡൻഡ്.

ചിത്രത്തിൽ നായികമാരായി എത്തിയവരിൽ‌ ഒരാൾ ബോളിവുഡ് നടി ഉർവശി റൗട്ടേലയായിരുന്നു. ചിത്രത്തിൽ നായികയാകുന്നത് ഇരുപത് കോടി രൂപ ഉർവശി റൗട്ടേലയ്ക്ക് പ്രതിഫലമായി നൽകിയെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.

സിനിമയെ കുറിച്ച് ആലോചിച്ചപ്പോൾ ശരവണൻ അരുൾ നായികയായി ആദ്യം മനസിൽ കണ്ടിരുന്നത് നടി നയൻതാരയെ ആയിരുന്നു. സിനിമയിലേക്ക് കാസ്റ്റ് ചെയ്യുന്നതിന് വേണ്ടി ലെജൻഡ് ടീം നയൻതാരയെ സമീപിക്കുകയും നയൻതാരയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ തുക പ്രതിഫലമായി വാ​ഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.

നയൻതാരയ്ക്ക് കോടികൾ ഓഫർ‌ ചെയ്തിട്ടും വഴങ്ങിയില്ല

പക്ഷെ നയൻസ് പടത്തിൽ അഭിനയിക്കാൻ താൽപര്യം പ്രകടിപ്പിക്കാതിരുന്നതോടെ ഉർവശി റൗട്ടേലയെ സമീപിക്കുകയായിരുന്നു. അതേസമയം ഉർവശിക്ക് ഇരുപത് കോടിയൊന്നും പ്രതിഫലമായി നൽകിയില്ലെന്നും എങ്കിലും മോശമല്ലാത്തൊരു തുക നൽകിയതുകൊണ്ട് തന്നെയാണ് ഉർവശി സിനിമയുടെ ഭാ​ഗമായതെന്നും സിനിമയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

ലെജൻഡ് ടീമിന്റെ ഭാ​ഗമായ എല്ലാ അണിയറപ്രവർത്തകർക്കും പതിവായി അവർ വാങ്ങുന്ന ശമ്പളത്തിന് മുകളിൽ നിൽക്കുന്ന തുകയാണ് ശരവണൻ നൽകിയതെന്നും റിപ്പോർട്ടുണ്ട്.

മാത്രമല്ല എല്ലാവർക്കുമുള്ള ഭക്ഷണവും താമസവുമെല്ലാം ഉയർന്ന നിലവാരത്തിലാണ് ശരവണൻ നൽ‌കിയതെന്നും റിപ്പോർട്ടുകളുണ്ട്.

ശരവണന് ഉർവശി നായികയായി

2019ല്‍ ഷൂട്ടിങ് തുടങ്ങിയ ലെജൻഡ് സിനിമ കൊവിഡ് പ്രതിസന്ധി മൂലം ഏറെ നീണ്ടുപോയിരുന്നു. സിനിമയിലെ നായികയായ ഉര്‍വശി റൗട്ടേലയും ഗാനരംഗത്തില്‍ അതിഥി താരമായെത്തുന്ന ലക്ഷ്മി റായിയും ശരവണന്റെ കൂടെ സിനിമയുടെ പ്രമോഷന് വേണ്ടി ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിലെത്തിയിരുന്നു.

ജെഡി- ജെറി എന്നിവർ സംവിധാനം ചെയ്ത സിനിമയുടെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഹാരിസ് ജയരാജാണ്. തമിഴ്നാട്ടിലെ പ്രശസ്തമായ ശരവണ സ്റ്റോഴ്സിന്റെ അമരക്കാരനായ ശരവണന്‍ തന്നെയാണ് ചിത്രത്തിന്റെ നിര്‍മാണവും. ദി ലെജന്‍ഡ് ആദ്യ മൂന്ന് ദിനങ്ങളിൽ നേടിയത് 11 ​കോടിയോളം രൂപയാണ്.

2019ല്‍ ഷൂട്ടിങ് തുടങ്ങിയ ലെജൻഡ് സിനിമ

റിലീസിന് മുമ്പും ശേഷവും നെഗറ്റീവ് പബ്ലിസിറ്റിയും പരിഹാസവുമൊക്കെയായി സമൂഹ മാധ്യമങ്ങളിൽ ചർച്ചകൾ കൊഴുക്കുന്നതിനിടെയാണ് കലക്ഷൻ റിപ്പോർട്ട് പുറത്തുവന്നത്. ലോകത്താകമാനമുള്ള 2500 തിയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്.

ഇന്ത്യയിൽ 1200 തിയറ്ററുകൾ സിനിമ പ്രദർശനത്തിനെടുത്തപ്പോൾ ഇതിൽ അറുപത്തിയഞ്ചും തമിഴ്നാട്ടിലായിരുന്നു.

ആദ്യ ദിനം ആറ് കോടിക്ക് മുകളിൽ ആഗോള കലക്ഷൻ നേടിയ ചിത്രം രണ്ടാം ദിനത്തിൽ 3.2 കോടിയും മൂന്നാം ദിനത്തിൽ 1.72 കോടിയുമാണ് നേടിയത്. ഇതിനകം 10.95 കോടി ചിത്രം നേടിയെന്നാണ് റിപ്പോർട്ടുകൾ. 40-50 കോടി ബജറ്റിലാണ് ലെജന്‍ഡ് ഒരുക്കിയത്.

Recommended Video

Legend Saravana & Raai Laxmi at Kochi Airport: ശരവണന്റെ മാസ്സ് എൻട്രി | *Kollywood
സിനിമയ്ക്ക് സമ്മിശ്ര പ്രതികരണം

റിലീസിന് മുമ്പ് തന്നെ വലിയ രീതിയില്‍ ചർച്ച ചെയ്യപ്പെട്ട ചിത്രം അഞ്ച് ഭാഷകളിലാണ് ഒരുക്കിയത്. ജെഡി-ജെറി ജോഡി സംവിധാനം ചെയ്‍ത ചിത്രത്തില്‍ സ്വന്തം പേരില്‍ തന്നെയുള്ള ഒരു ശാസ്ത്രജ്ഞനെയാണ് ശരവണന്‍ അഭിനയിച്ചത്.

സുമന്‍, ഹരീഷ് പേരടി, വംശി കൃഷ്ണ, നാസര്‍, റോബോ ശങ്കര്‍, യോഗി ബാബു, പ്രഭു തുടങ്ങിയവര്‍ക്കൊപ്പം അന്തരിച്ച നടന്‍ വിവേകും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്. ചിത്രത്തിനായി വൈരമുത്തു, കബിലന്‍, മദന്‍ കാര്‍ക്കി, പാ വിജയ്, സ്‌നേഹന്‍ എന്നിവരാണ് ഗാനങ്ങളെഴുതിയത്.

ആര്‍.വേല്‍രാജ് ഛായാഗ്രഹണവും റൂബന്‍ എഡിറ്റിങ്ങും നിർവഹിച്ച സിനിമ ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് കേരളത്തില്‍ വിതരണത്തിനെത്തിച്ചത്.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X