'ചുളിവ് മറയ്ക്കുന്ന വഴി, മമ്മൂട്ടിയുടെ ഭാവങ്ങൾ തെളിയുന്നില്ല? മോഹൻലാൽ അന്ന് വന്നത് മുഖം പൂർണമായും ടെെറ്റാക്കി'

മമ്മൂട്ടിക്കും മോഹൻലാലിനും പ്രായമാകുന്നില്ലേ എന്ന് ആരാധകർ എപ്പോഴും ചോദിക്കുന്ന ചോദ്യമാണ്. 74 കാരനാണ് മമ്മൂട്ടി. മോഹൻലാലിന്റെ പ്രായം 65 ഉം. ഇരുരും ചെറുപ്പം നിലനിർത്താൻ കോസ്മെറ്റിക് സർജറികൾ ചെയ്തിട്ടുണ്ടോയെന്ന ചോദ്യവും ആരാധകർക്കുണ്ട്. ഇതേക്കുറിച്ച് ഫേഷ്യൽ സർജൻ ഡോ. വരുൺ നമ്പ്യാർ ആയുർവേദ ഡോക്ടേർസിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

നിർബന്ധമായും മമ്മൂക്ക സർജറികൾ ചെയ്തിട്ടുണ്ട്. പക്ഷെ അത് എന്താണെന്ന് എനിക്ക് പറയാൻ പറ്റില്ല. ഇത് ഓരോ വ്യക്തികളുടെയും രഹസ്യമാണ്. എന്റെയടുത്ത് ഒരുപാട് പേർ സർജറികൾക്ക് വരുന്നുണ്ട്. അവർ ആവശ്യപ്പെടുന്ന ഒരു കാര്യം ഐഡന്റിറ്റി റിവീൽ ചെയ്യരുതെന്നാണ്. ചിലർ സർജറി ചെയ്തിട്ടുണ്ടെന്ന് കണ്ടാൽ തന്നെ മനസിലാകും. അത് നമുക്ക് ധെെര്യത്തോടെ പറയാം. മമ്മൂക്കയുടെ കാര്യത്തിൽ അദ്ദേഹം സർജറി ചെയ്തിട്ടുണ്ടോ എന്നറിയില്ല. പക്ഷെ അദ്ദേഹം സ്ഥിരമായി ബോ‌ടോക്സ് യൂസ് ചെയ്യുന്നുണ്ട്. കാരണം അദ്ദേഹത്തിന്റെ എക്സ്പ്രഷനുകൾ ഒരുപാട് കുറഞ്ഞു.

Mammootty

മോഹൻലാലിനും മമ്മൂട്ടിക്കുമെല്ലാം ഒരു പ്രായം കഴിഞ്ഞപ്പോൾ എക്സ്പ്രഷൻലെസ് മുഖങ്ങൾ വരാനുള്ള കാരണം ബോടോക്സ് ആണ്. ചുളിവുകൾ പോകാനാണ് ബോടോക്സ് ഉപയോ​ഗിക്കുന്നത്. ബോ‌ടോക്സ് ചെയ്യുന്നത് ഓരോരുത്തരുടെയും ചോയ്സ് ആണ്. ബോ‌ടോക്സ് ഇഞ്ചക്ട് ചെയ്യുന്ന വ്യക്തിയുടെ കഴിവും അതിൽ വലിയൊരു ഘടകമാണ്. നെറ്റിയുടെ മധ്യത്തിന് പുറനെ വശങ്ങളിലും ചിലപ്പോൾ ഇഞ്ചക്ട് ചെയ്ത് പോകും. അപ്പോഴാണ് തീർത്തും എക്സ്പ്രഷനിലില്ലാതെ പോകുന്നത്.

ലാലേട്ടൻ തീർച്ചയായും ഫേസ് ലിഫ്റ്റിം​ഗ് സർജറി ചെയ്തിട്ടുണ്ട്. കുറച്ച് കാലം ബ്രേക്ക് എടുത്ത് യുഎസിൽ പോയി ഒടിയനുമായാണ് അദ്ദേഹം തിരിച്ച് വരുന്നത്. മുഖം വളരെ ‌ടെെറ്റ് ആയാണ് അദ്ദേ​ഹം തിരിച്ച് വരുന്നത്. അദ്ദേഹം ഫേസ് ലിഫ്റ്റിം​ഗ് സർജറി ചെയ്തതിന്റെ വ്യക്തമായ സൂചനയാണത്. ഇത് ചെയ്താലുള്ള മെച്ചം അറുപതുകളിലുള്ള വ്യക്തി നേരെ നാൽപതുകളിലേക്ക് എത്തും. ആദ്യം അത് ഭം​ഗിക്കുറവാണ്.

Mammootty  Mohanlal

ടെെറ്റ് ചെയ്ത ടിഷ്യൂകൾ പിന്നെ നോർമലാകും. ആ ഭം​ഗിയാണ് ലാലേ‌ട്ടന്റെ മുഖത്ത് ഇപ്പോൾ കാണുന്നത്. ഇടക്കാലത്ത് ലാലേട്ടന്റെ എല്ലാ സിനിമകളെടുത്താലും കണ്ണ് വീർത്തിരുന്നു. ബ്ലഫറോപ്ലാസ്റ്റി എന്ന സർജറി ചെയ്ത് കണ്ണ് അടിപൊളിയായി. ഇക്കാര്യം പറഞ്ഞ് ഞാൻ വീഡിയോ ചെയ്തപ്പോൾ ലാലേട്ടൻ തന്നെ ലെെക്ക് ചെയ്തു. അതിൽ വളരെ സന്തോഷമുണ്ടെന്നും ഡോ. വരുൺ നമ്പ്യാർ പറയുന്നു.

More from Filmibeat

Read more about: mammootty mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X