ക്യാമറയ്ക്ക് മുമ്പിൽ മാറ്റി വെക്കാം, ആരും അറിയില്ല; മഞ്ജു വാര്യരുടെ സൗന്ദര്യം കൂടിയതിന് പിന്നിൽ ഇതും?
47 കാരിയായ മഞ്ജു വാര്യരുടെ സൗന്ദര്യ രഹസ്യം എപ്പോഴും ആരാധകർക്കിടയിൽ ചർച്ചാ വിഷയമാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കുള്ളിലാണ് മഞ്ജുവിന് വലിയ മേക്കോവർ വന്നത്. ഇപ്പോൾ കണ്ടാൽ ഇരുപതുകളിലെ യുവതി ആണെന്നേ തോന്നൂയെന്ന് പലരും പറയാറുണ്ട്. എന്നാൽ സൗന്ദര്യ രഹസ്യം എന്താണെന്ന് മഞ്ജു എവിടെയും തുറന്ന് പറഞ്ഞിട്ടില്ല. സൗന്ദര്യമല്ല, മനസിന്റെ സന്തോഷമാണ് വലുത് എന്ന് പറഞ്ഞ് മഞ്ജു ആ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞ് മാറാറാണ് പതിവ്.
എന്നാൽ മനസിന്റെ സന്തോഷം കൊണ്ട് മാത്രമല്ല മഞ്ജുവിന്റെ യുവത്വം നിലനിൽക്കുന്നത്. നടി ലെെഫ് സ്റ്റെെലിൽ വലിയ മാറ്റം വരുത്തിയിട്ടുണ്ടെന്ന് അടുത്ത കാലത്ത് പല ബ്യൂട്ടി, ഹെൽത്ത് കെയർ സ്പെഷ്യലിസ്റ്റുകൾ പറയുകയുണ്ടായി. വണ്ണം കൂടാതെ നോക്കുന്നത് മഞ്ജുവിന്റെ സ്റ്റെെലിന് ഏറെ ഗുണം ചെയ്യുന്നു. ഇതിനൊപ്പം സ്കിൻ കെയറും ഹെയർ കെയറുമെല്ലാമായതോടെ ആളാകെ മാറി. മഞ്ജു വാര്യരുടെ പല്ലുകൾക്ക് വന്ന മാറ്റമാണിപ്പോൾ ചർച്ചയാകുന്നത്.

ഈ പുഴയും കടന്ന് എന്ന സിനിമയിലെ മഞ്ജു വാര്യരുടെ പല്ലും പുതിയ സിനിമയിലെ പല്ലും നോക്കുക. വലിയ മാറ്റമില്ല. ചെറിയൊരു കറക്ഷൻ അവർ ചെയ്തിട്ടുണ്ട്. അലെെനേർസ് ആണ് സെലിബ്രിറ്റുകൾ പല്ല് കറക്ട് ചെയ്യാൻ ഉപയോഗിക്കുക. ക്യാമറയുടെ മുമ്പിൽ അലെെനേർസ് മാറ്റി വെക്കാം. നാട്ടുകാർ അറിയുന്നില്ല. അങ്ങനെ കറക്ട് ചെയ്യുന്ന ഒരുപാട് സെലിബ്രിറ്റികളുണ്ട് എന്നാണ് ഡോക്ടർ നിയാസ് പറയുന്നത്. ആയുർവേദ ഡോക്ടേർസിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.


Click it and Unblock the Notifications











