For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഹസ്തദാനം നൽകിയ ശേഷവും കൈവിടാൻ തയ്യാറായില്ല'; നടി ഉർവ്വശി റൗട്ടേലയെ പബ്ലിക്കായി പ‍ഞ്ചാരയടിച്ച് ചിരഞ്ജീവി!‌‌

  |

  മലയാളികൾക്ക് ഒട്ടും പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത പേരാണ് തെലുങ്ക് നടൻ ചിരഞ്ജീവിയുടേത്. ചിരഞ്ജീവിയും മകൻ രാം ചരണുമെല്ലാം മലയാളികൾക്ക് സുപരിചിതരാണ്.

  നാല് പതിറ്റാണ്ടുകളായി 150ൽ അധി​കം സിനിമകളിൽ അഭിനയിച്ച ചിരഞ്ജീവി ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകളെ കണക്കിലെടുത്ത് അടുത്തിടെ ഇന്ത്യൻ പേഴ്സണാലിറ്റി ഓഫ് ദി ഇയർ പുരസ്കാരം ലഭിച്ചിരുന്നു.

  പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി അഭിനയിച്ച ലൂസിഫറിന്റെ തെലുങ്ക് റീമേക്കിൽ നായകനായതും ചിരഞ്ജീവിയായിരുന്നു.

  Also Read: സുല്‍ഫത്തിനെ സ്‌റ്റേജിലേക്ക് വിളിച്ചതിന് മമ്മൂക്ക ദേഷ്യപ്പെട്ടു, ദുല്‍ഖര്‍ തടഞ്ഞു; നടന്നത് പറഞ്ഞ് ജുവല്‍

  ശേഷം സിനിമയുടെ റിലീസ് അടുത്തപ്പോൾ ചിരഞ്ജീവി പറഞ്ഞ ചില പ്രസ്താവനകൾ വലിയ രീതിയിൽ വൈറലായിരുന്നു. ലൂസിഫർ തനിക്ക് പൂർണ്ണ തൃപ്തി തന്നില്ലെന്നും തങ്ങൾ അത് അപ്ഗ്രേഡ് ചെയ്ത് കൂടുതൽ ആകർഷകമാക്കിയെന്നുമാണ് കുറച്ച് നാൾ മുമ്പ് ചിരഞ്ജീവി പറഞ്ഞത്.

  ഈ പ്രസ്താവന വൈറലായതോടെ മലയാളം സിനിമാ പ്രേമികൾ ചിരഞ്ജീവിയെ വിമർശിക്കുകയും ട്രോളുകയും ചെയ്തിരുന്നു. ഗോഡ്ഫാദർ പ്രേക്ഷകർക്ക് തൃപ്തി നൽകുമെന്നും സിനിമയുടെ പ്രൊമോഷൻ പരിപാടിക്കിടയിൽ ചിരഞ്ജീവി പറഞ്ഞിരുന്നു.

  ഗോഡ്ഫാദർ എന്ന പേരിലാണ് ലൂസിഫർ തെലുങ്കിൽ റീമേക്ക് ചെയ്ത് പ്രദർശനത്തിന് എത്തിയത്. ചിത്രത്തിൽ നയൻതാരയായിരുന്നു നായിക. സൽമാൻ ഖാനും അതിഥി വേഷത്തിലെത്തിയിരുന്നു. ഇപ്പോഴിത ചിരഞ്ജീവിയുടെ ഏറ്റവും പുതിയ സിനിമ വാൾട്ടർ വീരയ്യ റിലീസിന് തയ്യാറെടുക്കുകയാണ്.

  ബോബി കൊല്ലയാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറില്‍ നവീന്‍ യേര്‍നേനിയും വൈ രവിശങ്കറും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥയും സംഭാഷണവും ബോബി കൊല്ല തന്നെയാണ് നിർവഹിച്ചിരിക്കുന്നത്.

  ശ്രുതി ഹാസനാണ് ചിരഞ്ജീവിയുടെ നായികയായി എത്തുന്നത്. രവി തേജയും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നു‌ണ്ട്. കഴിഞ്ഞ ദിവസം സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി വലിയൊരു പ്രമോഷൻ പരിപാടി ന‍ടന്നിരുന്നു.

  നായകൻ ചിരഞ്ജീവിയും ചിത്രത്തിലെ മറ്റ് പ്രധാന താര‌ങ്ങളും അണിയറപ്രവർത്തകരും പ്രമോഷൻ‌ പരിപാടിയിൽ പങ്കെടുത്തിരുന്നു. പരിപാടിക്കിടയിൽ നടി ഉർവ്വശി റൗട്ടേലയെ ഫ്ലേർട്ട് ചെയ്യുന്ന രീതിയിൽ ചിരഞ്ജീവി നടത്തിയ പ്രസം​ഗവും വാക്കുകളും പ്രവ‍ൃത്തികളുമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

  Also Read: 'മദ്യപിച്ച് മദോന്മത്തനായി വിവാഹ സ്ഥലത്ത് നിന്നിറങ്ങിയ മുകേഷ്'; വാർത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ പറഞ്ഞ് നടൻ

  സിനിമയെ കുറിച്ച് സംസാരിക്കാനായി മൈക്കെടുത്ത ചിരഞ്ജീവി പഴയ എൺപതുകളിലെ നായകനെപ്പോലെ വളരെ ഊർജസ്വലനായാണ് സംസാരിച്ചത്. തന്നോടൊപ്പം വാൾ‌ട്ടർ വീരയ്യയ്ക്ക് വേണ്ടി പ്രവർത്തിച്ച ഓരോരുത്തരേയും കുറിച്ച് സംസാരിച്ചു.

  ശേഷം ബോസ് പാർട്ടി എന്ന ​ഗാനരം​ഗത്തിൽ തനിക്കൊപ്പം ചുവടുവെച്ച ബോളിവുഡ് നടി ഉർവശി റൗട്ടേലയെ കുറിച്ചും അ​ദ്ദേഹം വാചാലനായി. പ്രമോഷൻ പരിപാടിയിൽ പങ്കെടുക്കാൻ ഉർവശിയും ഹൈദരാബാദിൽ എത്തിയിരുന്നു.

  'ഉർവ്വശി ബോസ് പാർട്ടിയിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. അവളുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ട്. ആരാണ് പെർഫോം ചെയ്യാൻ പോകുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു, പക്ഷെ അത് ഉർവ്വശിയാണെന്ന് അറിഞ്ഞപ്പോൾ ഞാൻ സന്തോഷിച്ചു.'

  ചിരഞ്ജീവി ഉർവശിയെ പുകഴ്ത്തി പറഞ്ഞു. ചിരഞ്ജീവിയുടെ അഭിനന്ദന വാക്കുകൾ കേട്ട് ഉർവ്വശി എഴുന്നേറ്റു നിന്ന് കൈ നീട്ടി ചിരഞ്ജീവിക്ക് ഹസ്തദാനം നൽകി. അടുത്തതായി സംഭവിച്ചത് എല്ലാവരെയും അമ്പരപ്പിച്ചു. ചിരഞ്ജീവി തന്റെ കൈ ഉർവ്വശിയുടെ കൈയിൽ ഒട്ടിച്ചത് പോലെ അഭിനയിച്ചു.

  ശേഷം ബലം ഉപയോ​ഗിച്ച് വേർപെടുത്തിയപോലെയും കാണിച്ചു. 'എന്റെ കൈയ്യിലല്ല ഹൃദയത്തിൽ കാന്തം ഉള്ളതിനാൽ എന്റെ കൈ ഉർവ്വശിയുടെ കൈയ്യിൽ കുടുങ്ങി' എന്നാണ് ശേഷം കമന്റായി ചിരഞ്ജീവി പറഞ്ഞത്. കുട്ടിത്തം നിറഞ്ഞ ചിരഞ്ജീവിയുടെ തമാശയും പ്രകടനും സദസിലും ചിരിയുണർത്തി.

  വീഡിയോ വൈറലായതോടെ നിരവധി പേർ‌ കമന്റുകളുമായി എത്തി. ചിലർ ചിരഞ്ജീവിയുടെ പെരുമാറ്റം കണ്ടുനിന്നവരെപ്പോലും ക്രിഞ്ച് അടിപ്പിച്ചുവെന്ന് കുറിച്ചു. എന്നാൽ മറ്റ് ചിലർ ചിരഞ്ജീവിയുടെ സംസാരവും പെരുമാറ്റവും കാണുമ്പോൾ പഴയ നായക നടനെ ഓർമ വരുന്നുവെന്ന് കുറിച്ചു.

  Read more about: chiranjeevi
  English summary
  Did Megastar Chiranjeevi Flirt With Urvashi Rautela? This Is What Waltair Veerayya Hero Opens Up-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X