For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിയോട് അസൂയ തോന്നിയിട്ടുണ്ടോ; ആരാധകന്റെ ചോദ്യത്തിന് മറുപടിയുമായി ലാലേട്ടൻ

  |

  മലയാളിയുടെ നായക സങ്കല്‍പ്പങ്ങളില്‍ സമാനതകള്‍ ഇല്ലാത്ത സ്ഥാനമാണ് മോഹന്‍ലാലിന് ഉള്ളത്. ഒരിക്കലെങ്കിലും അദ്ദേഹം പറഞ്ഞ ഡയലോഗുകളിൽ ഏതെങ്കിലും ഒന്ന് പറയാത്ത മലയാളി ഉണ്ടാകില്ല.

  ഓരോ കഥാപാത്രമായി മോഹന്‍ലാല്‍ മാറുമ്പോഴും അത് അത്ര മനോഹരമായാണ്‌ പ്രേക്ഷകർ ആസ്വദിക്കുന്നത്. ലാലേട്ടന്‍ എന്ന് പ്രായഭേധമന്യേ ആരാധകർ വിളിക്കുന്നത്‌ അവരില്‍ ഒരാളായി മാറാൻ മോഹൻലാലിന് തന്റെ അഭിനയം കൊണ്ട് കഴിഞ്ഞു എന്നതുകൊണ്ടാണ്.

  Also Read: ദുൽഖറും മമ്മൂട്ടിയും ഒന്നിക്കുന്ന സിനിമ ഉടൻ ഉണ്ടാവുമോ; സത്യാവസ്ഥ ഇതാണ്

  ലാലേട്ടനെ പോലെത്തന്നെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മമ്മൂക്കയും. അൻപത് വർഷത്തിലേറെയായി ആരാധകർക്ക് പ്രിയങ്കരനായി മമ്മൂട്ടി മലയാള സിനിമാലോകത്ത് നിറഞ്ഞു നിൽക്കുകയാണ്. തന്റെ എഴുപതാം വയസ്സിലും, മലയാള സിനിമ മേഖലയിലെ സ്റ്റൈലിഷ് താരമായി മമ്മൂട്ടി ആരാധകർക്ക് മുന്നിൽ ഒരു വിസ്മയമായി നിൽക്കുന്നു.

  ഈ രണ്ട് മഹാപ്രതിഭകളുമാണ് ഇന്ന് മലയാള സിനിമയെ താങ്ങി നിർത്തുന്നതെന്ന് നിസംശയം പറയാം. ഇരുവരുടെയും വിസ്മയകരമായ പ്രകടനം മലയാള സിനിമക്ക് ആഗോളതലത്തിൽ പ്രേക്ഷകശ്രദ്ധ നേടിക്കൊടുത്തു.

  സുഹൃത്തികളോടും മറ്റും നമ്മൾ പലപ്പോഴും ചോദിച്ചിട്ടുള്ള കാര്യമായിരിക്കും മമ്മൂട്ടിയോടാണോ മോഹൻലാലിനോടാണോ ആരാധനയെന്നത്. പലപ്പോഴും ഫാൻസ്‌ ഫൈറ്റും നടത്തിയിട്ടുണ്ടാവാം. ഈ അവസരത്തിലെല്ലാം നമുക്ക് സ്വാഭാവികമായും തോന്നിയിട്ടുള്ള കാര്യമുണ്ട്. മോഹൻലാലും മമ്മൂട്ടിയും തമ്മിൽ സൗഹൃദമാണോ എന്നത്.

  Also Read: ബ്ലെസ്ലി എല്ലാരുടെയും പിന്നാലെ പോവും ഞാനും പെട്ടു; പിരിഞ്ഞതിനുള്ള കാരണം വ്യക്തമാക്കി ബ്ലെസ്ലിയുടെ മുൻ കാമുകി

  ആഴമേറിയ സുഹൃത്ത്ബന്ധമാണ് ഇരുവർക്കുമിടയിൽ നിലനിൽക്കുന്നത്. ഇതേപ്പറ്റി മോഹൻലാൽ ഒരു പഴയ അഭിമുഖത്തിൽ സംസാരിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ ആകർഷിക്കുന്നത്. മഴവിൽ മനോരമക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇതേപ്പറ്റി വ്യക്തമാക്കിയത്.

  അഭിമുഖത്തിൽ ഒരു ആരാധകൻ മോഹൻലാലിന് മമ്മൂട്ടിയോട് എപ്പോഴെങ്കിലും ആരാധനയോ അസൂയയോ തോന്നിയിട്ടുണ്ടോ എന്ന് ചോദിച്ചു. ഇതിന് വളരെ രസകരമായ രീതിയിലാണ് അദ്ദേഹം മറുപടി നൽകിയത്.

  " അദ്ദേഹം വളരെ സക്സസ്ഫുൾ ആയ ഒരു ആക്ടർ ആണ്. ഞങ്ങൾ ഏതാണ്ട് ഒരേ സമയത്ത് വന്നവരാണ്. ഞാനും അദ്ദേഹവുമായി ഏതാണ്ട് അൻപത്തി അഞ്ചോളം സിനിമകൾ ഒരുമിച്ച് ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ഒരുപാട് സിനിമകൾ കണ്ടപ്പോൾ ആരാധന തോന്നിയിട്ടുണ്ട്.

  പിന്നെ അസൂയ തോന്നേണ്ട കാരയം ഇല്ല, കാരണം മലയാള സിനിമയിൽ മെയിൻ റോൾ ചെയ്യുന്ന കുറച്ച് അഭിനയതക്കൾ മാത്രമേ ഉള്ളു. അതിൽ അദ്ദേഹത്തിന്റെ റോൾ എനിക്ക് കിട്ടണം അല്ലെങ്കിൽ അദ്ദേഹം ചെയ്യുന്നത് പോലെ എനിക്ക് ചെയ്യണം എന്നൊക്കെ തോന്നുമ്പോഴാണ് അസൂയ ഉണ്ടാവുന്നത്.

  Also Read: 'കഷ്ടപ്പെട്ട് നേടിയ കോയിനുകൾ കളവുപോയി'; ഒടുവിൽ കള്ളനെ കയ്യോടെ പൊക്കി ദിൽഷ!

  പിന്നെ അസൂയ എന്നത് ഒരു വാക്കാണ്. അതൊരു ഫീലിങ്ങായി മാറുമ്പോഴാണ് കുഴപ്പം ആവുന്നത്. വെറുതെ പറയാം. അത്തരത്തിൽ തോന്നേണ്ട കാര്യങ്ങളൊന്നും ഞങ്ങൾക്ക് ഉണ്ടാവാറില്ല" മോഹൻലാൽ പറഞ്ഞു .

  Recommended Video

  Mammootty in Porsche | രണ്ടര കോടിയുടെ ഇലക്ട്രിക്ക് കാറിൽ വന്നിറങ്ങുന്ന മമ്മൂക്കയെ കണ്ടോ | FilmiBeat

  മമ്മൂട്ടിയും താനും വ്യത്യസ്തമായ രണ്ട് വ്യക്തിത്വങ്ങളാണെന്നും അതിന്റേതായ വ്യത്യാസങ്ങൾ തങ്ങൾ ഇരുവരുടെയും സ്വഭാവത്തിൽ ഉണ്ടെന്നും അത് മനസിലാക്കി ഇഷ്ടപ്പെടാൻ സാധിച്ചാൽ മാത്രമേ നല്ല ഒരു ഫ്രണ്ടായി കാണാൻ സാധിക്കുകയുള്ളൂവെന്നും മോഹൻലാൽ പറഞ്ഞു.

  ഇത്രയും വർഷത്തെ സൗഹൃദത്തിനിടയിൽ തനിക്കും മമ്മൂട്ടിക്കും ഇടയിൽ വഴക്കുകളോ പിണക്കങ്ങളോ ഉണ്ടായിട്ടില്ലെന്നും മോഹൻലാൽ അഭിമുഖത്തിൽ പറയുകയുണ്ടായി.

  Also Read: വിവാഹം എവിടെവച്ചാണെന്നുപോലും രാജകുമാരൻ പറഞ്ഞിരുന്നില്ല; ദേവയാനിയുടെ വിവാഹം നടന്നത് ഇങ്ങനെ

  മമ്മൂട്ടിയോടെന്നു മാത്രമല്ല സിനിമ മേഖലയിലെ മറ്റു താരങ്ങളോടും നല്ല രീതിയിലുള്ള ബന്ധങ്ങളാണ് പുലർത്തുന്നതെന്നും അതിനു അമ്മയെന്ന സംഘടന വളരെയധികം സഹായകമായെന്നും മോഹൻലാൽ പറഞ്ഞു.

  സിനിമ മേഖലയിലെ എല്ലാവരുമായും തുറന്ന ചർച്ചകൾ നടത്താൻ സാധിക്കുന്നതുകൊണ്ടും ഏതുകാര്യവും മറ്റുള്ളവരുമായി പങ്കുവെക്കാൻ കഴിയുന്നതുകൊണ്ടും മമ്മൂട്ടിയോടെന്നല്ല സിനിമ മേഖലയിലെ ആരൊടുംതന്നെ ഒരു അസൂയയോ പിണക്കമോ തോന്നിയിട്ടില്ലെന്നും മോഹൻലാൽ വ്യക്തമാക്കി.

  Read more about: mohanlal mammootty
  English summary
  Did Mohanlal Felt Jealous Towards Mammootty? Here's What The Actor Once Upon Up
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X